Connect with us

kerala

എപി ഉണ്ണികൃഷ്ണൻ : നഷ്ടമായത് സ്നേഹ സൗഹൃദത്തിന്റെ നക്ഷത്ര ശോഭ; ഖത്തീഫ് കെഎംസിസി

Published

on

മുൻ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ സൗദി കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അവകാശ സംരക്ഷണപോരാട്ടങ്ങളിൽ പിന്നാക്ക ദളിദ് വിഭാഗങ്ങളെയും ഹരിത രാഷ്ട്രീയത്തോട് ചേർത്തു നിർത്തിയ ജനകീയ നേതാവിനെയാണ് നഷ്ടമായത്.
മലപ്പുറത്തിന്റെ തനതായ സൗഹൃദ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിലും വികസന മുന്നേറ്റങ്ങളിലും ഉണ്ണികൃഷ്ണൻ നിർവഹിച്ചിട്ടുള്ള ദൗത്യം വിലമതിക്കാനാവാത്തതാണെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

സീനിയർ വൈസ് പ്രസിഡന്റ് സലാമി താനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ടി ടി കരീം അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
അസീസ് കാരാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ആത്‍മീയ രംഗത്തും രാഷ്ട്രീയ മേഖലയിലും പ്രായോഗികവും നവീനവുമായി പ്രവർത്തന ശൈലികൾ സമർപ്പിച്ച് വിശാല സുഹൃദങ്ങൾക്ക് കവലളായി നിന്ന നേതാവായിരുന്നു പി എം എസ് എ പൂക്കോയ തങ്ങൾ. തങ്ങളുടെ മഹനീയ ജീവിതം സമൂഹത്തിനകമാനം എന്നും മാതൃകയാണെന്നും പൂക്കോയ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കുഞ്ഞാലി മേൽമുറി, അമീൻ കളിയിക്കാവിള,മുബാറക് കരുളായി,ലത്തീഫ് പരതക്കാട്, സിദ്ധീഖ് കണിയാപുരം സംസാരിച്ചു.
ഫൈസൽ മക്രെരി,മജീദ് കോട്ടക്കൽ, ഹൈദർ കോട്ടക്കൽ, ഉസ്മാൻ കെ എം, സിസി മുനീർ,അക്ബർ ചളവറ,നിസാം കണ്ണൂർ, അലി വയനാട്,മുഷ്താഖ് ഐക്കരപ്പടി,അഷ്‌റഫ്‌ ചാലിയം തുടങ്ങിയവർ നേതൃത്വം നൽകി.
ഫഹദ് കൊടിഞ്ഞി സ്വാഗതവും നിയാസ് തോട്ടിക്കൽ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു

കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

Published

on

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.

Continue Reading

Trending