kerala
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം; കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം പാവങ്ങളെ കണ്ണിൽ ചോരയില്ലാതെ തല്ലിക്കൊന്നു. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ പാർലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ തകർന്ന് തരിപ്പണമായ മതേതര, ജനാധിപത്യ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും ഗവൺമെന്റ് ഇന്ന് ചെയ്യുന്നത് വീണ്ടും രാജ്യത്തെ കൂടുതൽ നാശത്തിലേക്കും രൂക്ഷമായ പകയുടെ പാതയിലേക്കും കൊണ്ടുപോവുകയാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജു ഇന്ന് വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി. യു.പിയിലെ മുഖ്യമന്ത്രി നൽകിയ ഉത്തരവ് ലജ്ജാകരവും വിചിത്രവും കൊടും ക്രൂരതയുമാണ്.
ഇന്ത്യയിൽ ഇതിനു മുമ്പും മതാഘോഷ യാത്രകൾ ഉണ്ടായിട്ടുണ്ട്. അത്തരം മതാഘോഷങ്ങളിൽ ജാതിയും മതവും വംശങ്ങളും എല്ലാം മറന്ന് ജനങ്ങൾ സഹകരിച്ചിരുന്നു. മറ്റു മതക്കാർ മധുരപലഹാരങ്ങൾ നൽകിയും പുഷ്പങ്ങൾ വിതറിയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. ഇന്ന് ഭരണകൂടം അതിനെ വിദ്വേഷത്തിന്റെ വിത്ത് വിതക്കുന്നതാക്കുന്നു. പാർലമെന്റിന്റെ മുഖ്യധർമ്മം നിയമനിർമ്മാണമാണ്. തങ്ങളുടെ വ്യക്തി താല്പര്യത്തിനോ രാഷ്ട്രീയ താല്പര്യത്തിനോ ഉതകുന്ന വിധത്തിൽ നിയമം നിർമിക്കുന്നത് അപലപനീയമാണ്.
ഇന്ത്യക്ക് സുപ്രധാനമായും വേണ്ടത് ഒരു ആൾക്കൂട്ടകൊല വിരുദ്ധ നിയമമാണെന്ന് സുപ്രീംകോടതി ഒരു ഘട്ടത്തിൽ നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് സ്‌പെഷ്യൽ കോർട്ടുകൾ ഉണ്ടാക്കുന്നതിനും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അതിന് വകുപ്പുകൾ ഉണ്ടാവണമെന്നുമല്ലാം പരമോന്നത നീതിപീഠം പറഞ്ഞിരുന്നതാണ്. ഇപ്പോൾ ഇവിടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം പാവങ്ങളെ കണ്ണിൽ ചോരയില്ലാതെ തല്ലിക്കൊന്നു. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ പാർലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.
നിരവധി പ്രശ്‌ന സങ്കീർണമായ ഒരു രാജ്യമായ ഇന്ത്യയിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചകൾ ഉണ്ടാവണം. പാർലമെന്റ് ചേരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം. പാർലമെന്റിന്റെ മുമ്പാകെ കൊണ്ടുവരുന്ന അജണ്ടകൾ ഒരു ദിവസമെങ്കിലും നേരത്തെ നൽകണം. ഇപ്പോൾ പാർലമെന്റ് നടക്കുന്നതിനിടയിൽ പോലും പുതിയ അജണ്ടകൾ ഇറക്കുന്നത് പതിവാണ്. അനാരോഗ്യകരമായ ഒരു നടപടിയാണിത്. അത് തിരുത്തണമെന്നും ഇ. ടി യോഗത്തിൽ പറഞ്ഞു.
kerala
കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
kerala
കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു
കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.
മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.
kerala
‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ
പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.
ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.
മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു