Connect with us

GULF

ഹജ്ജിനിടെ കാണാതായ പിതാവ് മരിച്ചതറിഞ്ഞു മക്കയിൽ എത്തി; പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മകനും മരിച്ചു

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.

Published

on

ഹജ്ജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് വാഹനാപകടത്തിൽ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്.

കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മകൻ സൽമാനും റിയാസും കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്.

മുഹമ്മദിന്റെ മയ്യിത്ത് കണ്ടെത്തിയതായി മക്ക പോലീസാണ് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചത്. എംബസി വിവരം കുടുംബത്തിന് കൈമാറുകയായിരുന്നു. എംബസിയുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്ന് മകൻ പറഞ്ഞിരുന്നു. കുവൈത്തിലുള്ള മക്കളായ സൽമാൻ, റിയാസ് എന്നിവർ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്. കോഴിക്കോട് കായലം സ്കൂൾ റിട്ട.അധ്യാപകനായിരുന്നു മരണപ്പെട്ട മുഹമ്മദ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

GULF

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ

നിക്ഷേപക മാർക്കറ്റിലെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

Published

on

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ ലഭിച്ച മികച്ച സബ്സ്ക്രിബ്ഷനും, സമാഹരണവും, വിപണിമൂല്യവും ലുലു റീട്ടെയ്ലിനെ നേട്ടത്തിന് അർഹരാക്കി. ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചാനിരക്കും വികസനപദ്ധതികളും ലുലുവിന് നേട്ടമായി.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക മാർക്കറ്റിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ പുരസ്കാര നേട്ടമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.

Continue Reading

GULF

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍

Published

on

മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രധാന പാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.

ബഹ്റൈനിലെ മന്ത്രാലയങ്ങളിലേയും ഗവണ്‍മെന്റ് സര്‍വീസുകളിലേയും 70% ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ബ്യൂറോ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി !രു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തല്‍സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.

Continue Reading

Trending