kerala
തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി
സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു

തൃശൂര്‍: ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒമ്പതരയോട് കൂടിയായിരുന്നു സംഭവം. സ്റ്റേഷന്റെ പിൻഭാഗം വഴി രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു. ഇന്ന് രാവിലെ 10.30 മണിയോടെ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എക്സലേറ്ററിന്റെ സമീപത്തുവെച്ചാണ് പൂർണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ യാത്രക്കാരും റെയിൽവേ ജീവനക്കാരും കാണുന്നത്. ജസന ഗർഭിണിയാണെന്നും പ്രസവ വേദനയാണെന്നും തിരിച്ചറിഞ്ഞതോടെ ആംബുലൻസ് സേവനം തേടി. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു.
kerala
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.
റെഡ് അലര്‍ട്ട് തുടരുന്ന ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
kerala
മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പിതാവ് അറസ്റ്റില്‍
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.

എറണാകുളം പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.
കുട്ടിയുടെ മാതാവ് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഇന്നലെ വൈകിട്ടാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
kerala
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു
അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല

ആലപ്പുഴയില്‍ പിതാവിനെ മകന്‍ അതിക്രൂരമായി മര്‍ദിച്ചു. ചേര്‍ത്തല പുതിയകാവ് സ്വദേശി 75കാരനായ ചന്ദ്രനെയാണ് ഇളയ മകന്‍ അഖില്‍ അതിക്രൂരമായി മര്‍ദിച്ചത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ അഖില്‍ പിതാവിനെ അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു, തലയ്ക്കും ക്രൂരമായി മര്‍ദിച്ചു.
അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയാണ് സഹോദരന്‍ നിഖില്‍ ചെയ്തത്. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളായ അഖിലിനും നിഖിലിനുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു. നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അഖില്‍
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍
-
kerala2 days ago
ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന് മരിച്ചു
-
News2 days ago
കോട്ടയത്ത് തര്‍ക്കത്തിനിടെ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചു; ചികിത്സയിലിരിക്കെ ദാരുണാന്ത്യം; പ്രതി പിടിയില്‍