Video Stories
സ്കൂളുകളില്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ആവശ്യപ്രകാരമാണ് നടപടി. തസ്തിക നിര്‍ണയ നടപടികള്‍ അവസാനിക്കാതെ ഒഴിവുകള്‍ കണക്കാക്കി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അധ്യാപകരില്ലാത്തതിനാല്‍ പല സ്കൂളുകളിലും അധ്യയനം മുടങ്ങുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരാകുന്ന പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് പ്രതിദിനം 850 രൂപയും ഹൈസ്കൂള്‍ അസിസ്റ്റന്റിന് പ്രതിദിനം 975 രൂപയും പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ഭാഷാധ്യാപകര്‍ക്ക് പ്രതിദിനം 675 രൂപയും പ്രൈമറി സ്കൂള്‍ പാര്‍ട്ട് ടൈം ഭാഷാധ്യാപകര്‍ക്ക് 650 രൂപയും വേതനമായി ലഭിക്കും. പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് പ്രതിമാസം 24,650 രൂപയും ഹൈസ്കൂള്‍ അസിസ്റ്റന്റിന് പ്രതിമാസം 29,200 രൂപയും പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ഭാഷാധ്യാപകര്‍ക്ക് പ്രതിമാസം 18,900 രൂപയുമായിരിക്കും പരമാവധി വേതനമായി ലഭിക്കുക. അധ്യാപകരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച് 2002ലും 2004ലും 2016ലും പുറപ്പെടുവിച്ച ഉത്തരവുകളിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും സ്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പി.എസ്.സി പട്ടിക നിലനില്‍ക്കുന്ന ജില്ലകളില്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അപേക്ഷകരായിട്ടുണ്ടെങ്കില്‍ നിയമനത്തില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ ഈ അധ്യാപകന്റെ സേവന വേതന വ്യവസ്ഥകള്‍ ഭാവിയില്‍ പി.എസ്.സി വഴി സ്ഥിരനിയമനം ലഭിക്കുമ്പോള്‍ കണക്കാക്കില്ല. നിലവിലെ തസ്തിക നിര്‍ണയ ഉത്തരവ് പ്രകാരം ഏതെങ്കിലും വിഭാഗത്തില്‍ അധ്യാപകര്‍ അധികമെന്ന് കണ്ടെത്തിയ സ്കൂളുകളില്‍ അവര്‍ തുടരുകയാണെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വീണ്ടും നിയമനം നടത്താന്‍ പാടില്ല. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം കഴിഞ്ഞാല്‍ ഒഴിവുകള്‍ ഉടനടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
kerala
അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്കിയാല് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.
നിയമസഭ ബില്ലിന് അംഗീകാരം നല്കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.
അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് മറുപടി നല്കി.
Auto
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.
ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala16 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം