കൊച്ചി: ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയുടെ പുതിയ പരിശീലകനായി സ്‌പെയിനില്‍ നിന്നുള്ള സെര്‍ജിയോ ലൊബേറയെ ടീം മാനേജ്‌മെന്റ് നിയമിച്ചു. അടുത്ത മാസം ആദ്യ ചുമതലയേല്‍ക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിനെ പരിശീലിപ്പിച്ച ബ്രസീല്‍ കോച്ച് സീക്കോയുടെ പിന്‍ഗാമിയായണ് ലൊബേറയുടെ നിയമനം. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. യു.ഡി. ലാസ്പാല്‍മസ്, മൊറോക്കോയിലെ മൊഗ്രബ് തിത്വാന്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. ആദ്യ സീസണില്‍ സെമിയിലെത്തുകയും രണ്ടാം സീസണില്‍ ഫൈനലിലെത്തുകയും ചെയ്ത ഗോവക്ക് പോയ സീസണില്‍ തിളങ്ങാനായിരുന്നില്ല, ഏറ്റവുമൊടുവിലായി എട്ടാം സ്ഥാനത്തായിരുന്നു ടീമിന്റെ ഫിനിഷിങ്.