Connect with us

More

മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ പേരില്‍ കൊല്ലത്തൊരു പള്ളി: ‘കമലാ സുരയ്യ മസ്ജിദ്’

Published

on

അരുണ്‍ ചാമ്പക്കടവ്

കൊല്ലം: നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് ‘കമലാ സുരയ്യ മസ്ജിദ്’. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്‌പെടുത്തിയ വര്‍ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്‌കളങ്കതയും സത്യസന്ധതയും പുലര്‍ത്തിയ സുരയ്യയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി പള്ളി നിര്‍മിച്ചത് കൊല്ലം സ്വദേശി അബ്ദുല്‍ റഹ്മാനാണ്.

ആറ് വര്‍ഷം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം അവരെ എന്നും സ്മരിക്കുന്ന വിധത്തില്‍ പള്ളിയാക്കി മാറ്റിയത്.

kamala

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമലാ സുരയ്യയുമായുള്ള അബ്ദുറഹ്മാന്റെ സൗഹൃദം തുടങ്ങുന്നത്. തന്റെ പുതിയ പര്‍ദ്ദ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആദ്യം ഫോണില്‍ വിളിക്കുന്നത്. പക്ഷേ, അന്ന് അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല . നേരിട്ട് കണ്ടിട്ടില്ലാത്ത അബ്ദുല്‍ റഹ്മാന്‍ സുരയ്യയെ ആദ്യമായും അവസാനമായും കാണുന്നത് ഭൗതിക ശരീരം കൊല്ലത്ത് കൊണ്ടു വന്നപ്പോഴാണ്.

റഹ്മാന്‍ സുരയ്യയുമായി സൗഹൃദം തുടങ്ങിയ സമയം അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച കാലമായിരുന്നു. മുന്‍കാലങ്ങളില്‍ അവര്‍ക്കുണ്ടായ ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടി താന്‍ ഈ തീരുമാനത്തെ നിരുത്സാഹപെടുത്തിയെന്ന് റഹ്മാന്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, തൊട്ടടുത്ത ദിവസം നടത്താനിരുന്ന പത്ര സമ്മേളനം സുരയ്യ ഒഴിവാക്കി.

കമലാ സുരയ്യയുടെ മകന്‍ എം.ഡി നാലപ്പാട്ടിന്റെ പൂര്‍ണ സമ്മതത്തോടുകൂടി റഹ്മാന്‍ തുടങ്ങിയ ബുക്ക്സ്റ്റാളിനും കമലാസുരയ്യയുടെ പേര് നല്‍കി. കൂടാതെ കൊല്ലത്ത് അയത്തില്‍ ഹാഫിസ് ദാറുല്‍ അമാന്‍ എന്ന പേരോട് കൂടി ഒരു ആതുര സേവന കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം നീര്‍മാതളം പൂത്ത കാലമാണെന്ന് റഹ്മാന്‍ പറയുന്നു.

ദിവസേനെ നൂറിലധികം വിശ്വാസികളാണ് പള്ളിയില്‍ എത്തുന്നത്. പത്ത് പേരടങ്ങുന്ന ട്രസ്റ്റാണ് പള്ളിക്കാര്യങ്ങള്‍ നോക്കുന്നത്. പള്ളിയുടെ രണ്ടാം നിലയില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖുര്‍ആന്‍ കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്ലാമിലേക്കുള്ള മതംമാറ്റം കമലാ സുരയ്യക്ക് സമ്മാനിച്ചത് വിമര്‍ശനങ്ങളുടെ ശരശയ്യയായിരുന്നു. ഒരുകാലത്ത് തന്നെയും തന്റെ എഴുത്തിനെയും നെഞ്ചേറ്റിയ മലയാള സാഹിത്യ സമൂഹത്തില്‍ നിന്നു തന്നെ, മതംമാറ്റത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും അശ്ലീല വിശേഷണങ്ങള്‍ ചാര്‍ത്തിയും അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. എന്നാല്‍, എല്ലാത്തിനെയും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്. മരണത്തിനു ശേഷവും വിവാദത്തിന്റെ കഴുകന്മാര്‍ സുരയ്യയെ വെറുതെവിട്ടില്ല.

തിരുവനന്തപുരം പാളയം പള്ളി ശ്മശാനത്തിലെ വന്‍മരത്തിനു ചുവട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുരയ്യ, തന്റെ പേരിലുള്ള പള്ളിയില്‍ നിന്നുയരുന്ന ബാങ്കുവിളികളുടെയും ഖുര്‍ആന്‍ വചനങ്ങളുടെയും ധന്യതയില്‍ നിര്‍വൃതി കൊള്ളുന്നുണ്ടാകും.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending