More
മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ പേരില്‍ കൊല്ലത്തൊരു പള്ളി: ‘കമലാ സുരയ്യ മസ്ജിദ്’
അരുണ്‍ ചാമ്പക്കടവ്
കൊല്ലം: നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് ‘കമലാ സുരയ്യ മസ്ജിദ്’. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്പെടുത്തിയ വര്‍ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്കളങ്കതയും സത്യസന്ധതയും പുലര്‍ത്തിയ സുരയ്യയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി പള്ളി നിര്‍മിച്ചത് കൊല്ലം സ്വദേശി അബ്ദുല്‍ റഹ്മാനാണ്.
ആറ് വര്‍ഷം മുമ്പാണ് അബ്ദുല്‍ റഹ്മാന് കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം അവരെ എന്നും സ്മരിക്കുന്ന വിധത്തില്‍ പള്ളിയാക്കി മാറ്റിയത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമലാ സുരയ്യയുമായുള്ള അബ്ദുറഹ്മാന്റെ സൗഹൃദം തുടങ്ങുന്നത്. തന്റെ പുതിയ പര്‍ദ്ദ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആദ്യം ഫോണില്‍ വിളിക്കുന്നത്. പക്ഷേ, അന്ന് അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല . നേരിട്ട് കണ്ടിട്ടില്ലാത്ത അബ്ദുല്‍ റഹ്മാന് സുരയ്യയെ ആദ്യമായും അവസാനമായും കാണുന്നത് ഭൗതിക ശരീരം കൊല്ലത്ത് കൊണ്ടു വന്നപ്പോഴാണ്.
റഹ്മാന് സുരയ്യയുമായി സൗഹൃദം തുടങ്ങിയ സമയം അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച കാലമായിരുന്നു. മുന്‍കാലങ്ങളില്‍ അവര്‍ക്കുണ്ടായ ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടി താന്‍ ഈ തീരുമാനത്തെ നിരുത്സാഹപെടുത്തിയെന്ന് റഹ്മാന് പറയുന്നു. ഇതേത്തുടര്‍ന്ന്, തൊട്ടടുത്ത ദിവസം നടത്താനിരുന്ന പത്ര സമ്മേളനം സുരയ്യ ഒഴിവാക്കി.
കമലാ സുരയ്യയുടെ മകന് എം.ഡി നാലപ്പാട്ടിന്റെ പൂര്‍ണ സമ്മതത്തോടുകൂടി റഹ്മാന് തുടങ്ങിയ ബുക്ക്സ്റ്റാളിനും കമലാസുരയ്യയുടെ പേര് നല്കി. കൂടാതെ കൊല്ലത്ത് അയത്തില്‍ ഹാഫിസ് ദാറുല്‍ അമാന്‍ എന്ന പേരോട് കൂടി ഒരു ആതുര സേവന കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം നീര്‍മാതളം പൂത്ത കാലമാണെന്ന് റഹ്മാന് പറയുന്നു.
ദിവസേനെ നൂറിലധികം വിശ്വാസികളാണ് പള്ളിയില്‍ എത്തുന്നത്. പത്ത് പേരടങ്ങുന്ന ട്രസ്റ്റാണ് പള്ളിക്കാര്യങ്ങള് നോക്കുന്നത്. പള്ളിയുടെ രണ്ടാം നിലയില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖുര്‍ആന്‍ കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്ലാമിലേക്കുള്ള മതംമാറ്റം കമലാ സുരയ്യക്ക് സമ്മാനിച്ചത് വിമര്‍ശനങ്ങളുടെ ശരശയ്യയായിരുന്നു. ഒരുകാലത്ത് തന്നെയും തന്റെ എഴുത്തിനെയും നെഞ്ചേറ്റിയ മലയാള സാഹിത്യ സമൂഹത്തില്‍ നിന്നു തന്നെ, മതംമാറ്റത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും അശ്ലീല വിശേഷണങ്ങള്‍ ചാര്‍ത്തിയും അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. എന്നാല്‍, എല്ലാത്തിനെയും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്. മരണത്തിനു ശേഷവും വിവാദത്തിന്റെ കഴുകന്മാര് സുരയ്യയെ വെറുതെവിട്ടില്ല.
തിരുവനന്തപുരം പാളയം പള്ളി ശ്മശാനത്തിലെ വന്മരത്തിനു ചുവട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുരയ്യ, തന്റെ പേരിലുള്ള പള്ളിയില്‍ നിന്നുയരുന്ന ബാങ്കുവിളികളുടെയും ഖുര്‍ആന്‍ വചനങ്ങളുടെയും ധന്യതയില്‍ നിര്‍വൃതി കൊള്ളുന്നുണ്ടാകും.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
india13 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News15 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

