Video Stories
ജി.എസ്.ടി: സിനിമാ മേഖലയില്‍ ഇരട്ടനികുതി ഒഴിവാക്കും
തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജി.എസ്.ടി വരുമ്പോള്‍ നിലവിലുള്ള വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും ചലച്ചിത്രപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സിനിമകള്‍ക്ക് 28 ശതമാനം നികുതിയാണ് ഈടാക്കുക. നിലവിലുള്ള നികുതി സംവിധാനം അനുസരിച്ച് സിനിമാ ടിക്കറ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിനോദ നികുതി പിരിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാനവരുമാനമാണിത്. ജി.എസ്.ടി നടപ്പാകുമ്പോള്‍ ഇരട്ട നികുതി ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അത് സിനിമാ മേഖലയെ തകര്‍ക്കുമെന്ന ആശങ്കയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചത്.
ചരക്കുസേവന നികുതി നടപ്പാക്കുമ്പോള്‍ വിനോദ നികുതി ഒഴിവാക്കുമെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വിനോദ നികുതി ഒഴിവാക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന തുകയുടെ 15 ശതമാനം നികുതി വെച്ച് ഓരോ വര്‍ഷവും സര്‍ക്കാര്‍ വര്‍ധിപ്പിച്ച് നല്‍കും. ഇതില്‍ കൂടുതല്‍ സഹായം ആവശ്യമാണോ എന്ന കാര്യം അഞ്ചാം ധനകാര്യ കമ്മീഷന് വിടാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിന് അനുസരിച്ച് നല്‍കുന്ന നികുതിയും വിതരണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയും ഉള്‍പ്പെടെ നേരത്തെ നല്‍കിയ നികുതി തുക കിഴിച്ചുള്ള തുക സര്‍ക്കാറിന് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. തിയറ്ററുകളിലെത്തുന്ന സിനിമ പരാജയപ്പെട്ടാല്‍ അവര്‍ക്കും 28 ശതമാനം നികുതി നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവര്‍ക്ക് നികുതി അടക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ധനമന്ത്രി സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നടന്‍മാരായ ദിലീപ്, മുകേഷ് എം.എല്‍.എ, സംവിധായകന്‍ കമല്‍, നിര്‍മാതാക്കളായ സുരേഷ്‌കുമാര്‍, രഞ്ജിത്, മണിയന്‍പിള്ള രാജു തുടങ്ങി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജി.എസ്.ടി നടപ്പാക്കുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിര്‍മാണച്ചെലവും വര്‍ധിക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ നേരത്തെ ധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ജി.എസ്.ടിയിലെ നികുതി ഘടന പ്രാദേശിക സിനിമകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്നും താനടക്കമുള്ള താരങ്ങള്‍ അഭിനയം നിര്‍ത്തേണ്ടി വരുമെന്നും നടന്‍ കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
