EDUCATION
സിവിൽ സർവ്വീസ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

സർക്കാർ / യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം കോഴ്സ് ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 20,000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന സിവിൽ സർവ്വീസ് ഫീ റീ ഇംമ്പേഴ്സ്മെന്റ് സ്കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും അതിന്റെ ഉപകേന്ദ്രങ്ങളിലും, ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാം.
വിദ്യാർഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം.
അത്തരം സ്ഥാപനങ്ങളിൽ ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
1. ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്.
2. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
3. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും.
4. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഓൺലൈനായി അപേക്ഷിക്കാം
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഫെബ്രുവരി 10
കൂടുതൽ വിവരങ്ങൾക്ക്
https://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
News3 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india2 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
GULF2 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
india2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
Video Stories1 day ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
india3 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി