Connect with us

india

യു.എസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചു, ദൃശ്യം ദുഃഖകരമെന്ന് കോണ്‍ഗ്രസ്

യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന സമയത്ത് ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വ്യക്തമാക്കി.

Published

on

യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോണ്‍ഗ്രസ്. അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന സമയത്ത് ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വ്യക്തമാക്കി.

” 2013 ഡിസംബറിൽ അമേരിക്കയിൽ വെച്ച് ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ വിലങ്ങുവെച്ച് നഗ്നയാക്കി ദേഹപരിശോധന നടത്തിയ സംഭവമാണ് ഓര്‍മ വരുന്നത്. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാത സിങ്, യുഎസ് അംബാസഡർ നാൻസി പവലിനെ കണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യുപിഎ സർക്കാര്‍ തന്നെ രൂക്ഷമായാണ് ഇതിനെ നേരിട്ടത്.

മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ അക്കാലത്ത് ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിനിധി സംഘത്തെ (ജോർജ് ഹോൾഡിംഗ്, പീറ്റ് ഓൾസൺ, ഡേവിഡ് ഷ്വെയ്കെർട്ട്, റോബ് വുഡാൽ, മഡലീൻ ബോർഡല്ലോ) കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു”- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പവന്‍ഖേര വ്യക്തമാക്കി.

2013ലെ സംഭവത്തെക്കുറിച്ച്, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് വിമര്‍ശിച്ചിരുന്നുവെന്നും ഖേര പറഞ്ഞു. ഭക്ഷണവും മദ്യവും ഇറക്കുമതി ചെയ്യുന്നത് ഉൾപ്പെടെ യുഎസ് എംബസിക്ക് നൽകിയിരുന്ന നിരവധി ആനുകൂല്യങ്ങൾ ഇന്ത്യൻ സർക്കാർ പിൻവലിച്ചിരുന്ന കാര്യവും ഖേര ഓര്‍മിപ്പിച്ചു. ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിയും ഇന്ത്യക്കാരെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

Published

on

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Continue Reading

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

Trending