Connect with us

kerala

കൊല്ലം അഞ്ചലില്‍ വസ്ത്രധാരണയെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി

വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ബസ്സില്‍ വന്നിറങ്ങവേയാണ് തമ്മില്‍ ഏറ്റുമുട്ടിയത്

Published

on

കൊല്ലം അഞ്ചലില്‍ പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി. കോട്ടുക്കല്‍ ഡോ. വയലാ വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ബസ്സില്‍ വന്നിറങ്ങവേയാണ് തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്. നേരത്തെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടൂ വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പരീക്ഷയ്ക്കായി സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ കൂട്ടമായി എത്തിയ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ തേടും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍

വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.

ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.

Continue Reading

kerala

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു

87 വയസായിരുന്നു.

Published

on

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.

1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ ക്ലാസിക്കിലൂടെ 17-ാം വയസ്സില്‍ സിനിമയിലേക്കുള്ള സരോജാദേവിയുടെ യാത്ര ആരംഭിച്ചു. 1958-ല്‍ നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് അവരുടെ പ്രശസ്തി ഉറപ്പിച്ചത്. ഈ ചിത്രം അവരെ തമിഴ് സിനിമയിലെ താരപരിവേഷത്തിലേക്ക് നയിച്ചു.

തന്റെ കരിയറില്‍ ഉടനീളം, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് സരോജാ ദേവിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി അവരെ ആദരിച്ചു. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അവര്‍ക്ക് ലഭിച്ചു. അവളുടെ സ്വാധീനം അഭിനയത്തിനപ്പുറം വ്യാപിച്ചു; 53-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി അധ്യക്ഷയായ അവര്‍ കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സിനിമയോടുള്ള അവരുടെ അര്‍പ്പണബോധം ഈ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.

Continue Reading

kerala

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

Published

on

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചന. ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.

ആവശ്യമുന്നയിച്ച് വിജലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് പുറത്തുവന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന ഒഴിവാക്കണം എന്നാണ് കത്തിലെ ആവശ്യം.

Continue Reading

Trending