Connect with us

News

ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി

ഇന്ന് കൊല്ലപ്പെട്ടവരില്‍ യുഎന്‍ സംഘാംഗവും

Published

on

ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി. മധ്യ തെക്കന്‍ ഗസ്സ മുനമ്പിനോട് ചേര്‍ന്നുള്ള പ്രദേശം പിടിച്ചടക്കാനുള്ള ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ കരമാര്‍ഗ്ഗം ആക്രമണം തുടങ്ങിയത്. ഇന്ന് നടന്ന വ്യോമാക്രമണത്തില്‍ ഇതുവരെ ഇരുപതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഇന്നലെയുണ്ടായ ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഗസ്സയില്‍ 400ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രാഈലിന്റെ അപ്രതീക്ഷിതമായ നീക്കം.

രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ഈസ്രാഈല്‍ ആക്രമണം നടത്തിയത്.

ഇന്ന് ഇസ്രാഈല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗമായ ഒരാളും കൊലപ്പെട്ടിട്ടുണ്ട്. യു എന്‍ സംഘത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ നാലാമത്തെ അറസ്റ്റ്

Published

on

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.

കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.

Continue Reading

News

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം; സ്ഥിരീകരിച്ച് ഇസ്രാഈല്‍ പ്രതിരോധസേന

Published

on

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു.

അതേസമയം മിസൈല്‍ പ്രതിരോധിക്കുന്നതിനായി എയര്‍ ഡിഫന്‍സ് സിസ്റ്റം സജ്ജമാക്കിയതായി പ്രതിരോധസേന വ്യക്തമാക്കി. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം വന്നിട്ടില്ല.

അടുത്ത ഒരാഴ്ചയോടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്തുപേര്‍, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

film

ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

Published

on

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്‍ താന്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.

അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്‍ജിന് നല്‍കിയതിന്റെ രേഖകള്‍ ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു.

അതേസമയം അവസരമുണ്ടായാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.

Continue Reading

Trending