india
നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ ഫഹീംഖാന്റെ വീട് ഇടിച്ചുതകര്‍ത്ത സംഭവം; സ്റ്റേ ചെയ്ത് ഹൈക്കോടതി
നാഗ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഫാഹിം ഖാന്റെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റുകയായിരുന്നു.

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നഗരസഭയുടെ നടപടി തടഞ്ഞ് ബോംബൈ ഹൈക്കോടതി. കേസിലെ പ്രധാന പ്രതിയായ ഫാഹിം ഖാന്റെ വീട് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് (എന്‍.എം.സി) പൊളിച്ചുമാറ്റിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീടുകള്‍ പൊളിക്കുന്നത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
നാഗ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഫാഹിം ഖാന്റെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റുകയായിരുന്നു. അന്ന് തന്നെ കേസിലെ മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ക്കിന്റെ വീട്ടില്‍ അനധികൃതമായി നിര്‍മിച്ച ഒരു മുറിയും രണ്ട് ബാല്‍ക്കണികളും പൊളിച്ചുമാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അതേസമയം അനധികൃത പൊളിക്കലില്‍ നിന്ന് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ അശ്വിന് ഇംഗോള്‍ മഹാരാഷ്ട്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണോ വീട് ബുള്‍ഡോസ് ചെയ്തതെന്ന് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ കേട്ടശേഷം ഏപ്രില്‍ 15 ന് കോടതി തീരുമാനിക്കും.
ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതിയായ ഫാഹിം ഖാന്റെ വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. വിശുദ്ധ ഗ്രന്ഥം അവഹേളിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മാര്‍ച്ച് 17 ന് നാഗ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നഗര നേതാവായ ഫാഹിം ഖാനെ മാര്‍ച്ച് 19 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫാഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതോടെ ഫാഹിം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചു നീക്കി.
കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. ഫഹീം ഖാന് നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫാഹിം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
india
രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.
india
ഓപറേഷന് സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്
അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

ഓപറേഷന് സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന് വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന് പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന് വ്യക്തമാക്കി.
ഓപറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന് വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന് ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
india
അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും
ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി.

മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.
ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി