News
ഗസ്സ വംശഹത്യ: ഇസ്രായേലിന് പിന്തുണ നല്കിയ 15 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഗസ്സയിലെ വ്യോമാക്രമണങ്ങളില്‍ ബോയിംഗ് നിര്‍മ്മിച്ച ബോംബുകളും ഗൈഡന്‍സ് കിറ്റുകളും ഉപയോഗിച്ചതായി ആംനസ്റ്റി രേഖപ്പെടുത്തി
ഗസ്സ: ഗസ്സയില്‍ നടക്കുന്ന വംശഹത്യയും അന്താരാഷ്ട്ര നിയമലംഘനങ്ങളും അറിയാമെന്നും, അതിനിടയിലും ഇസ്രായേലിന് പിന്തുണ നല്കുന്ന 15 പ്രമുഖ കമ്പനികളുടെ പേര് പുറത്തുവിട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനുമായാണ് ഇവര്‍ ഇത്തരം പിന്തുണ നല്‍കുന്നതെന്ന് സംഘടന വ്യക്തമാക്കി.
യുഎസ് ബഹുരാഷ്ട്ര കമ്പനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാര്ട്ടിന്, ഇസ്രായേലി ആയുധ കമ്പനികളായ എല്‍ബിറ്റ് സിസ്റ്റംസ്, റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ), ചൈനീസ് കമ്പനിയായ ഹിക്വിഷന്, സ്പാനിഷ് നിര്‍മ്മാതാക്കളായ കണ്‍സ്ട്രൂഷ്യോണ്‍സ് വൈ ഓക്സിലിയര്‍ ഡി ഫെറോകാരില്‍സ് (സിഎഎഫ്), ദക്ഷിണ കൊറിയന്‍ കമ്പനിയായ എച്ച്ഡി ഹ്യുണ്ടായ്, യുഎസ് സോഫ്റ്റ്വെയര് കമ്പനിയായ പാലന്തിര്‍ ടെക്നോളജീസ്, ഇസ്രായേലി ടെക്നോളജി സ്ഥാപനമായ കോര്‍സൈറ്റ്, ഇസ്രായേലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജല കമ്പനിയായ മെക്കോറോട്ട് എന്നിവയാണ് ആംനസ്റ്റി പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍.
ഗസ്സയിലെ വ്യോമാക്രമണങ്ങളില്‍ ബോയിംഗ് നിര്‍മ്മിച്ച ബോംബുകളും ഗൈഡന്‍സ് കിറ്റുകളും ഉപയോഗിച്ചതായി ആംനസ്റ്റി രേഖപ്പെടുത്തി. ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മ്മിച്ച എഫ്-16, എഫ്-35 യുദ്ധവിമാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിലെ പ്രധാന ആയുധ നിര്‍മ്മാതാക്കളായ എല്‍ബിറ്റ്, റാഫേല്‍, ഐഎഐ എന്നിവ വര്‍ഷം തോറും കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈന്യത്തിന് നല്‍കുന്നുണ്ട്.
ഇസ്രായേലിലേക്കുള്ള ആയുധങ്ങള്‍, സൈനിക-സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, എഐ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ വിതരണം ഉടന്‍ നിരോധിക്കണം എന്ന് ആംനസ്റ്റി രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ വംശഹത്യക്കും വര്‍ണ്ണവിവേചനത്തിനും പിന്തുണ നല്കുന്ന കമ്പനികളുമായി വ്യാപാരവും നിക്ഷേപവും നിര്‍ത്തണമെന്നും സംഘടന വ്യക്തമാക്കി.
News
കമാൽ വരുദ്ദരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.
ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

