News
വെടിനിര്‍ത്തല്‍ ലംഘനത്തിന് ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക; ‘നല്ലപോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും”: മുന്നറിയിപ്പുമായി ട്രംപ്
ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ”നല്ലപോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും” എന്നായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.
”ഞങ്ങള്‍ ഹമാസുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവര്‍ ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ഇസ്രഈലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ആക്രമണം നടത്തും. പക്ഷേ, ഇപ്പോള്‍ അവര്‍ക്കൊരു അവസരം നല്‍കുകയാണ്,” എന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും തളര്‍ന്നിരിക്കുകയാണ്. ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരാര്‍ നിലവില്‍ വന്നതിനു ശേഷം ആകെ 100ഓളം പേര് കൊല്ലപ്പെട്ടതായി ഗസ്സ സര്‍ക്കാര്‍ ഓഫീസ് അറിയിച്ചു.
യുദ്ധവിരാമത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളിലേക്കു മടങ്ങിയ ഫലസ്തീനികള്‍, വീണ്ടും വ്യോമാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. അഭയാര്‍ഥി ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു.
അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമായി.
ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചതനുസരിച്ച്, റഫ അതിര്‍ത്തിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. എന്നാല്‍, സംഘര്‍ഷം നടന്ന പ്രദേശം ഇസ്രഈല്‍ സൈനിക നിയന്ത്രണത്തിലാണെന്നും ഹമാസ് ഈ ആരോപണം നിഷേധിച്ചു.
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഖത്തര്‍, ഈജിപ്ത് പ്രതിനിധികളെ കാണും. ഗസ്സയുടെ ഭരണം അടുത്ത ഘട്ടത്തില്‍ ആര്‍ക്കാണ് കൈമാറുക എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.
ഹമാസ് വ്യക്തമാക്കിയതനുസരിച്ച്, ട്രംപും ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് ഗസ്സ ഭരണം കൈമാറാനില്ല. അതേസമയം, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇസ്രഈലിലെത്തി നെതന്യാഹുവുമായി ചര്‍ച്ച നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ന് ഇസ്രഈലില്‍ എത്തും.
റഫ അതിര്‍ത്തി തുറക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ”പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തി അടച്ചതായിരിക്കും,” എന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ നാബുലുസില്‍ 70,000 ചതുരശ്ര മീറ്ററിലേറെ ഭൂമി ഇസ്രഈല്‍ പിടിച്ചെടുത്തതായും, ഈ വര്‍ഷം 53 പ്രദേശങ്ങളില്‍ ഇസ്രഈല്‍ അധിനിവേശം നടന്നതായും ഫലസ്തീന് അധികാരികള്‍ ആരോപിച്ചു.
kerala
ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി
രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന് ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.
ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന് ഡോ. പി. ജെ ജെയിംസ്
ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍
+91 81390 00226 വിളിക്കാവുന്നതാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.
24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു
സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി
കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories13 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

