kerala
കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല് വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.
film
56-ാം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപനം; സുവര്‍ണ മയൂരത്തിന് സര്‍ക്കീട്ട് ഉള്‍പ്പെടെ 15 സിനിമകള്‍
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും.
പനജി : 56-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. നവംബര്‍ 20 മുതല്‍ നടന്ന മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഏറ്റുമുട്ടുന്നത്. ആസിഫ് അലി നായകനായി തമര് കെ.വി സംവിധാനം ചെയ്ത സര്‍ക്കീട്ട്, രാജ്കുമാര് പെരിയസാമിയുടെ അമരന്, സന്തോഷ് ധവക്കിന്റെ ഗോന്ധല്‍ എന്നിവയാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് മത്സരരംഗത്തെത്തിയ ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സരവിഭാഗത്തിന് സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്റയാണ് ജൂറി ചെയര്മാന്. ശ്യാമപ്രദാസ് മുവര്‍ജി ഓഡിറ്റോറിയത്തിലാണ് വൈകിട്ട് നാല് മണിക്ക് സമാപനചടങ്ങുകള്‍ ആരംഭിക്കുക. കേന്ദ്ര വാര്‍ത്താ വിനിയോഗപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍. മുരുകന്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. രജനികാന്തിന് ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് പ്രത്യേക ആദരവും ലഭിക്കും. ആമിര്‍ ഖാനും ചടങ്ങില്‍ സാന്നിധ്യം അറിയിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും. മികച്ച സംവിധായകന്, നടന്, നടി, നവാഗത സംവിധായകന് തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് എ.ആര്.എം. എന്ന ചിത്രത്തിന്റെ സംവിധായകന് ജിതിന് ലാല്‍ മികച്ച നവാഗത സംവിധായകിനുള്ള പുരസ്കാരത്തിന് മത്സരിക്കുകയാണ്. മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് നേടിയത്. ഈ വര്‍ഷത്തെ സമാപനചിത്രമായി തായ്ലന്ഡില് നിന്നുള്ള എ യൂള്‍ ഗോസ്റ്റ് പ്രദര്‍ശിപ്പിക്കും. രാച്ചപും ബൂംബുന്‍ചാച്ചോകാണ് ചിത്രം സംവിധാനം ചെയ്തത്. മേളയുടെ എട്ടാം ദിനത്തില്‍ നടന്ന ‘ ഫയര്‍ ‘ പരിപാടിയില്‍ ചലച്ചിത്രനിരൂപകന്‍ ഭരദ്വാജ രംഗനൊപ്പമാണ് ആമിര്‍ ഖാന് സംസാരിച്ചത്. ഇന്നലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സ്പാനിഷ് ചിത്രം എ പോയറ്റ് ഉം മലയാളചിത്രം സര്‍ക്കിറ്റ് ഉം പ്രദര്‍ശനത്തിനെത്തി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (28/08/2025) വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി, ഒരു ഗ്രാമിന്റെ വില 11,775 രൂപയായി. പവന് 520 രൂപയുടെ വര്‍ധനവോടെ പുതിയ നിരക്ക് 94,200 രൂപയെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വര്‍ധന പ്രവണത തുടരുന്നു. സ്പോട്ട് ഗോള്‍ഡിന്റെ വില ഇന്ന് 4,175 രൂപ ഉയര്‍ന്നതും വിപണിയിലെ പുതുക്കിയ നിരക്കിന് പിന്തുണയായി. ഇതിന് മുന്‍ദിവസം സ്പോട്ട് ഗോള്‍ഡില്‍ 0.2 ശതമാനം ഇടിവും യു.എസ് ഗോള്‍ഡ് ഫ്യൂച്ചറില്‍ കുറവുമായിരുന്നു രേഖപ്പെട്ടത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. യു.എസ് വളര്‍ച്ചാ നിരക്കില്‍ കുറവ്, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയാനുള്ള സാധ്യത, ഡോളറിന്റെ ചലനങ്ങള്‍ എന്നിവ ചേര്‍ന്നതാണ് വില ഉയരാന്‍ പ്രധാന ഘടകങ്ങള്‍. സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തോട് ആളുകള്‍ക്കുള്ള വിശ്വാസവും കേന്ദ്രബാങ്കുകളുടെ തുടര്‍ച്ചയായ സ്വര്‍ണവാങ്ങലും അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങള്‍ക്ക് കാരണമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ വിലഇടിവാണ് ഉണ്ടായിരുന്നത്. അന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞ് പവന് വില 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,690 രൂപയായിരുന്നു. കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഒക്ടോബര്‍ 17നാണ് രേഖപ്പെടുത്തിയത്. പവന് 97,360 രൂപ. നവംബര്‍ 13ന് 94,320 രൂപയാണ് ഈ മാസത്തെ പരമാവധി വില.
kerala
ഗുരുവായൂര്‍ ഏകാദശി: ഡിസംബര്‍ ഒന്നിന് താലൂക്കില്‍ പ്രാദേശിക അവധി
ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചത്.
മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala18 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala16 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala17 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

