kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
‘കോര്‍പറേഷനുകളില്‍ യുഡിഎഫ് വരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.
72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര്‍ പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.
kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.
ആര്‍.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി
കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്‍ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്‍കണമെ
ന്നും തങ്ങള്‍ പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന്; വിധിയെഴുതാന്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ അവശേഷിക്കുന്ന വോട്ടുകള്‍കൂടി ഇന്ന് പെട്ടിയിലാവും.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ അവശേഷിക്കുന്ന വോട്ടുകള്‍കൂടി ഇന്ന് പെട്ടിയിലാവും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.
72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര്‍ പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.
മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിംഗ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് റി പോള്‍ നടക്കും. വോട്ടിംഗ് മെഷീന്‍ തകരാര്‍ സംബന്ധിച്ച വരണാധികാരിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഇവിടെ ഡിസംബര്‍ 9 നടന്ന വോട്ടെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷന്‍ റദ്ദാക്കിയിരുന്നു. റീപോളില്‍ വോട്ട് ചെയ്യുന്നവരുടെ ‘ഇടതു കൈയ്യിലെ നടുവിരലില്‍ ആയിരിക്കും മഷി അടയാളം രേഖപ്പെടുത്തുക.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
