News
സ്കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്ഷന്
യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തമിഴ്നാട്: ക്ലാസിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്ഷന്. തമിഴ്നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്യമായി ക്ലാസിലിരുന്ന് മദ്യപിച്ചത്. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം സ്കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയും നടപടിയെടുക്കുകയും ചെയ്തു.
യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്‍ത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളില്‍. വിദ്യാര്‍ഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നും കണ്ടെത്താന്‍ സ്കൂളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ എം. ശിവകുമാര്‍ പ്രതികരിച്ചു. സസ്പെന്‍ഡ് ചെയ്തെങ്കിലും വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതില്‍ അധ്യാപകരുടെയും സ്കൂള്‍ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദയതോടെ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
News
വയനാട് തുരങ്കപാത നിര്‍മാണം തുടരും; ഹര്‍ജി തള്ളി ഹൈക്കോടതി
മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം
വയനാട്: വയനാട് തുരങ്കപാതയുടെ നിര്‍മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി കോടതി തള്ളി. പരിസ്ഥിതിപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. ശാസ്ത്രീയ വിഷയങ്ങളില്‍ കോടതി നേരിട്ട് ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി മുന്‍ഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 8 കിലോമീറ്ററും 73 മീറ്ററുമാണ് തുരങ്കപാതയുടെ ആകെ നീളം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാസമയം ഏകദേശം ഒന്നര മണിക്കൂറായി കുറയും.
ഭോപ്പാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്ന കൂട്ടായ്മയ്ക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചത്. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.
kerala
‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ല -സന്ദീപ് വാര്യര്‍
ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്.
‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു.
ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ന്യൂഡല്‍ഹിയില്‍ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മില്‍ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കി നേരത്തെ നിശ്ചയിച്ച പ്രകാരം മോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ജോര്‍ദാനിലേക്ക് പോവുകയായിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.
News
ആലപ്പുഴയിൽ യാത്രക്കാരുമായി ഓടുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ച് അപകടം ഒഴിവായി
പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.
ആലപ്പുഴ: യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ യാത്രയ്ക്കിടെ ഊരിത്തെറിച്ചു. പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.
ദേശീയപാതയിലെ വളഞ്ഞ വഴിയായ എസ്.എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസിന്റെ മുൻവശത്തെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ യാത്രക്കാരിൽ ആർക്കും പരിക്കുകളില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala21 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india14 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala18 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india16 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala19 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
News21 hours agoരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
