kerala
‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുകയാണെന്ന് വിഡി സതീശന് പറഞ്ഞു. നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിച്ചിരിക്കുന്നത് തോറ്റിട്ടില്ലെന്നാണ്. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി ഡി സതീശന് പറഞ്ഞു. ബിജെപിയില്‍ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണന് പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക വ്യക്തി എംവി ഗോവിന്ദനാണെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നെന്നും സതീശന് പറഞ്ഞു. സിപിഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടിയാല്‍ വീട്ടില്‍ പൊലീസ് വരുന്ന സ്ഥിതിയാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
kerala
എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക.
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31 ന് മലപ്പുറത്ത് വെച്ച് നടക്കും. വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക. ജില്ലകളില്‍ ജനുവരി 3-ാം തിയ്യതിക്ക് മുമ്പായി ജില്ലാ പ്രവര്‍ത്തക സമിതി യോഗം നടക്കും. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജനുവരി 11 മുതല്‍ 20 വരെയുള്ള തിയ്യതികളില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജന: സെക്രട്ടറിമാരുടെ യോഗം ജില്ലാ തലത്തില്‍ നടക്കും നുവരി 1ന് സമ്മേളനത്തിന്റെ പോസ്റ്റര്‍ റിലീസ് നടക്കും. ജനുവരി 11 ശാഖകളില്‍ പോസ്റ്റര്‍ ഡേ ആയി സമ്മേളനത്തിന്റെ പ്രചരണ പരിപാടി നടക്കും. ജനുവരി 20-ാം തിയ്യതിക്ക് മുമ്പായി ശാഖ തലത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പ്ലോട്ടുകള്‍ നിര്‍മിക്കണം. പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ ജനുവരി 20 മുതല്‍ 10 വ ഒരു ടൗണുകളില്‍’ കട്ടനും പാട്ടും’ എന്ന പേരില്‍ നേതാക്കളെ എല്ലാം പങ്കെടുപ്പിച്ച് സാംസ്കാരിക സദസ്റ്റ് നടക്കും. ജനുവരി 31 ന് മലപ്പുറത്ത് വെച്ച് എം.എസ്.എഫിന്റെ വിദ്യാര്‍ഥി റാലി നടക്കും. ജില്ലാ അടി സ്ഥാനത്തിലായിരിക്കും റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുക. എം.എസ്.എഫ് പ്രതിനിധി സമ്മേളനവും സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരം ജില്ലയി ലെ നയ്യാറില്‍ വെച്ച് നടക്കും.
കേരളത്തില്‍ എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന രീതി കഴിഞ്ഞ വര്‍ഷം മുതലാണ് തുടങ്ങിയത്. അത് എല്‍.എസ്.എസ്. യു.എസ്.എസ്.പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്ന നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണ്. പ്രസ്തുത നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.എസ്.എ ഫ് സംസ്ഥാന പ്രസിഡന്റ്റ് പി.കെ നവാസ്, ജന: സെക്രട്ടറി അഡ്വ. സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.
kerala
നോവായി; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: ചിറ്റൂരില്‍ കാണാതായ എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന് സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന് വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ഡോഗ് സ്ക്വാഡും തിരച്ചില്‍ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സുഹാന് പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റര്‍ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൊഴി. എന്നാല്‍ സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവര പ്രകാരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.
kerala
‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്പ്പറേഷന് സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര് ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്പ്പറേഷന് ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്പ്പറേഷന് സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര് ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.
കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala23 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala18 hours agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
GULF2 days agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
kerala22 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
Film21 hours agoബോക്സ് ഓഫീസില്‍ പിടിച്ചുനില്ക്കാന് പാടുപ്പെട്ട് ഭ ഭ ബ
