kerala
ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്; ഹോട്ടലുകള്‍ ഇന്ന് അടച്ചിടും
പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ വില്‍പ്പന തടഞ്ഞ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
ആലപ്പുഴ: പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ വില്‍പ്പന തടഞ്ഞ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. അധികൃതരുടെ നടപടിയെ തുടര്‍ന്ന് ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഹോട്ടലുകള്‍ ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ ജില്ലാ കലക്ടറുമായി ഇന്നലെ നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ടതോടെയാണ് കടയടപ്പ് സമരത്തിലേക്ക് സംഘടന നീങ്ങിയത്.
ശീതീകരിച്ച മാംസത്തിന് പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യം പോലും ജില്ലാ ഭരണകുടം അംഗീകരിക്കാന്‍ തയാറായിട്ടില്ല. 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. എന്നാല്‍ ചിക്കന്‍ വിഭവങ്ങളില്ലാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക അസാധ്യമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് നാസര്‍ ബി. താജ് പ്രതികരിച്ചു.
ഹോട്ടലുകളില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് ചിക്കന്‍ വിഭവങ്ങളാണ്. അതിന് പകരമായി വെക്കാന്‍ മറ്റൊരു ഐറ്റവും നിലവില്‍ ലഭ്യമല്ല. ബീഫ്, മത്സ്യം അടക്കമുള്ളവയുടെ ഭീമമായ തുക കച്ചവടത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സീസണ് സമയത്ത് ഇത്തരം ദുരിതം അനുഭവിക്കുകയാണ്. ചിക്കന്‍ വിഭവങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് സംഘടന നീങ്ങുമെന്നും നാസര്‍ പറഞ്ഞു. ജില്ലയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ വീതമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
kerala
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര് കൂടി കസ്റ്റഡിയില്‍
മുഖ്യപ്രതികള്‍ക്ക് സഹായം നല്കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. മുഖ്യപ്രതികള്‍ക്ക് സഹായം നല്കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 20നാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.
പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം നാലായിരം രൂപ നല്കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു. ബസില്‍ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണം -എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി എസ്ഐടി.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി എസ്ഐടി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നും അപേക്ഷയില്‍ പറയുന്നു.
അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവര്‍ദ്ധനും ജാമ്യം നല്‍കരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്ഐടി റിപ്പോര്‍ട്ട് നല്കി. അന്തര്‍ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവര്ദ്ധന് കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നല്കിയാല് കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
Film
സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടന് ജയസൂര്യയ്ക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമെന്ന് നിഗമനം
കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം.
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. നടനും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്.
അതേസമയം ഉടമയുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമാണെന്ന് ജയസൂര്യ മൊഴി നല്‍കിയിരുന്നു. താരത്തെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.
തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.
ചെറിയ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala12 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
