kerala
ശബരിമലയില്‍ നടന്നത് വന്‍ കൊള്ള; ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്ഐടി കണ്ടെത്തല്‍
കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.
തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് എസ്ഐടിയുടെ റിപ്പോര്‍ട്ട്. ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്ഐടി കണ്ടെത്തി. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.
ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപത്തിലെ ഉള്‍പ്പെടെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസയം, കേസില്‍ പ്രധാനപ്പെട്ട നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തില്‍ എസ്ഐടി വൈകിപ്പിക്കുകയാണെന്ന് വിഡി സതീശന് ആരോപിച്ചു. തങ്ങള്‍ പറഞ്ഞ കാര്യം കോടതി ശരിവെച്ചു. വളരെ രഹസ്യമായിട്ടായിരുന്നു കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍. സിവില്‍ കോടതിയുടെ നടപടികള്‍ പോലും അറിയാത്ത ആളാണ് മന്ത്രിയായിരുന്ന കടകംപള്ളി. ഇത് അറിയാതെയാണ് കടംകമ്പള്ളി പ്രസ്താവനകള്‍ ഇറക്കുന്നത്. കോടതി നടപടികള്‍ പോലും അദ്ദേഹത്തിന് അറിയാത്തത് നാണക്കേടാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഒരാള്‍ക്കെതിരെ പോലും സിപിഎം നടപടി എടുക്കുന്നില്ല. സിപിഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോള്‍ എസ്ഐടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം എസ്ഐടിയുമേല്‍ ഉണ്ട്. കോടതിക്ക് മുന്നില്‍ ഈ വിവരങ്ങള്‍ വന്നില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെയെന്നും സതീശന് പറഞ്ഞു.
kerala
വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
. കാച്ചില് കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചില് കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാന്‍ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തില്‍ മണിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
kerala
മൂന്ന് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില
ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്.
കൊച്ചി: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം പുതുവത്സര ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 രൂപ എന്ന റെക്കോഡ് വിലയിലെത്തിയ സ്വര്‍ണം, തുടര്‍ന്ന് മൂന്ന് ദിവസത്തിനിടെ 5,520 രൂപ വരെ കുറഞ്ഞിരുന്നു.
ഇന്നലെ വൈകീട്ടോടെ പവന് 98,920 രൂപയായിരുന്നു വില. ഇതിന് ശേഷമാണ് ഇന്ന് വിലയില്‍ തിരിച്ചുകയറ്റമുണ്ടായത്. കേരളത്തില്‍ ഇന്നലെ സ്വര്‍ണവില മൂന്ന് തവണയാണ് കുറഞ്ഞത്. രാവിലെ 9.20ന് ഗ്രാമിന് 30 രൂപയും ഉച്ചയ്ക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് വീണ്ടും 30 രൂപയും കുറഞ്ഞു. ഇതോടെ രാവിലെ ഗ്രാമിന് 12,455 രൂപയും പവന് 99,640 രൂപയുമായിരുന്നു വില.
ഉച്ചയ്ക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടി കുറഞ്ഞതോടെ വില ഗ്രാമിന് 12,395 രൂപയും പവന് 99,160 രൂപയുമായി. പിന്നീട് വൈകീട്ട് ഗ്രാമിന് 12,365 രൂപയും പവന് 98,920 രൂപയുമായാണ് വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ തകര്‍ച്ച തുടരുകയാണ്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,325.44 ഡോളറാണ് വില. 45.33 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വിലയില്‍ മാറ്റമില്ല; ട്രോയ് ഔണ്‍സിന് 4,332.10 ഡോളറിലാണ് വ്യാപാരം.
kerala
‘ എനിക്ക് ഒന്നും മറച്ചുവെക്കാനില്ല; ഇതെല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണി’ -അടൂര്‍ പ്രകാശ്
ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും തനിക്ക് യാതൊരു അറിവുമില്ല., തന്നെ വിളിപ്പിച്ചിട്ടുമില്ല എന്നദ്ദേഹം പറഞ്ഞു. എസ്ഐടിയുടെ മുന്നില്‍ പോകുന്നതിന് മുന്‍പ് മാധ്യമങ്ങളെ വിവരമറിയിക്കും. അവര്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ഞാന്‍ പോകുന്ന അവസരത്തില്‍ എന്താണ് അവിടെ പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കാലേക്കൂട്ടി അറിയിക്കുന്നതാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ കൂടി അറിയിക്കും – യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
kerala3 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala3 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
