Connect with us

kerala

‘ബിനോയ് വിശ്വമല്ല പിണറായി വിജയൻ; വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയത് ശരിയാണെന്ന് തന്നെയാണ് നിലപാട്’: പിണറായി വിജയന്‍

Published

on

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാട്. അതില്‍ ഒരു തെറ്റും ഉള്ളതായി ഇപ്പോഴും തോന്നിയിട്ടില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.’ പിണറായി പറഞ്ഞു.

kerala

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി

Published

on

തൃശൂര്‍: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്.

ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി.

പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്‌കോ നടത്തിയത് സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റാണ്. വിഷയത്തില്‍ മന്ത്രി മറുപടി പറയണം. പാരിതോഷികം നൽകി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യമാണ് വിവാദമായത്.

Continue Reading

kerala

മലപ്പുറത്തിന് ആരോഗ്യ വകുപ്പിന്റെ വിവേചനം; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ച് യൂത്ത് ലീഗ്‌

Published

on

ആരോഗ്യ മേഖലയിൽ മലപ്പുറത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി തസ്തികയിൽ സംസ്ഥാനത്ത് 202 ഡോകടർമാരെ നിയമിച്ചതിൽ മലപ്പുറം ജില്ലക്ക് കേവലം 4 പേരെ മാത്രമാണ് അനുവദിച്ചത്. കാർഡിയോളജി, യൂറോളജി, ഗൈനക്ക്, അനസ്‌തേഷ്യ വിഭാഗങ്ങളിലായി 54 ൽ ഒന്ന് പോലും മലപ്പുറത്തിനനുവദിച്ചില്ല. നീതിരഹിതമായ ഈ നടപടിക്കെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

Continue Reading

kerala

പുതുവര്‍ഷ രാവില്‍ കൊച്ചി മെട്രോയ്ക്ക് റെക്കോര്‍ഡ് നേട്ടം; 1.61 ലക്ഷത്തിലധികം യാത്രകള്‍

കൊച്ചി നഗരത്തിന്റെ ഗതാഗത ചുമതല സുരക്ഷിതമായി കൈകാര്യം ചെയ്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചരിത്ര നേട്ടം സ്വന്തമാക്കി.

Published

on

കൊച്ചി: പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിന്റെ ഗതാഗത ചുമതല സുരക്ഷിതമായി കൈകാര്യം ചെയ്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചരിത്ര നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 31നും പുതുവര്‍ഷ ദിനത്തിന്റെ പുലര്‍ച്ചെയും കൊച്ചി മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ എന്നിവയിലായി 1,61,683 പേര്‍ യാത്ര ചെയ്തു. പുലര്‍ച്ചെ രണ്ട് മണിവരെ സര്‍വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേര്‍ യാത്ര ചെയ്തു.

പുലര്‍ച്ചെ നാല് മണിവരെ ഓടിയ ഇലക്ട്രിക് ഫീഡര്‍ ബസുകളില്‍ 6,817 പേരും, പുലര്‍ച്ചെ 5.10 വരെ അധിക സര്‍വീസുകളോടെ പ്രവര്‍ത്തിച്ച വാട്ടര്‍ മെട്രോയില്‍ 15,000ത്തിലധികം പേരും സഞ്ചരിച്ചു. ഇതോടെ പുതുവര്‍ഷ രാവില്‍ കൊച്ചി മെട്രോ സമ്പൂര്‍ണ്ണ ഗതാഗത സംവിധാനവും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഡിസംബര്‍ 31ന് മാത്രം 44,67,688 രൂപ വരുമാനം നേടി കൊച്ചി മെട്രോ ട്രെയിന്‍ പ്രതിദിന വരുമാനത്തിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

പുതുവര്‍ഷാഘോഷ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാന്‍ കൃത്യവും സുരക്ഷിതവുമായ മെട്രോ സര്‍വീസ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും വലിയ പിന്തുണയായതായി അധികൃതര്‍ വ്യക്തമാക്കി. ഈ നേട്ടത്തിന് പിന്നില്‍ കൂട്ടായ പരിശ്രമമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു. കൃത്യതയുള്ള സര്‍വീസ്, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമ-സോഷ്യല്‍ മീഡിയ പ്രചരണം, ഉപഭോക്തൃ സൗഹൃദ സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഘടകങ്ങള്‍ നേട്ടത്തിന് സഹായകരമായതായും അദ്ദേഹം വ്യക്തമാക്കി.

ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 15 ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ വിവിധ റൂട്ടുകളില്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജങ്കാര്‍ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധ ഭാഗങ്ങളിലേക്കും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കും എത്തിക്കുന്നതിലും ഫീഡര്‍ ബസുകള്‍ നിര്‍ണായകമായി.

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വാട്ടര്‍ മെട്രോയും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ അധിക സര്‍വീസ് ഉള്‍പ്പെടെ പുലര്‍ച്ചെ 5.10 വരെ സര്‍വീസ് നടത്തിയ വാട്ടര്‍ മെട്രോയില്‍ 15,000ത്തോളം പേര്‍ യാത്ര ചെയ്തു. 2017ല്‍ സര്‍വീസ് ആരംഭിച്ച കൊച്ചി മെട്രോയില്‍ ഇതുവരെ 17.52 കോടി യാത്രകള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മാത്രം യാത്രക്കാരുടെ എണ്ണം 3.65 കോടിയായി ഉയര്‍ന്നു. ഡിസംബറില്‍ മാത്രം 32.68 ലക്ഷം പേര്‍ കൊച്ചി മെട്രോ സേവനം ഉപയോഗിച്ചു. നഗരത്തില്‍ ഹരിത ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

 

Continue Reading

Trending