Film
വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡനാരോപണം; പരാതിയുമായി വയലിനിസ്റ്റ്
ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി.
ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി. നടന്റെ കഴിഞ്ഞ വര്‍ഷത്തെ മ്യൂസിക് ടൂറിലുണ്ടായിരുന്ന ബ്രയാന്‍ കിംഗ് ജോസഫ് എന്ന വയലിനിസ്റ്റ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വില്‍ സ്മിത്തിന്റെ ‘ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി 2025’ പര്യടനത്തിനിടെ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഹോട്ടല്‍ മുറിയില്‍ ആരോ അതിക്രമിച്ചു കയറിയതായും അവിടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍, മറ്റൊരാളുടെ പേര് പതിച്ച എച്ച്ഐവി മരുന്നുകള്‍, മദ്യക്കുപ്പി തുടങ്ങിയവ ഉപേക്ഷിച്ചതായും ബ്രയാന്‍ പരാതിയില്‍ പറയുന്നു. ‘ബ്രയാന്‍, ഞാന്‍ 5:30ന് മുമ്പ് തിരികെ വരും, നമുക്ക് മാത്രമായി…’ എന്ന് എഴുതിയ ഒരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചതായി ഇയാള്‍ ആരോപിക്കുന്നു. ഇത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നീക്കമായിരുന്നെന്നാണ് ബ്രയാന്‍ പറയുന്നത്.
ഈ സംഭവം ടൂര്‍ മാനേജ്മെന്റിനെയും ഹോട്ടല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചതിനെത്തുടര്‍ന്ന്, ബ്രയാന്‍ കള്ളം പറയുകയാണെന്ന് മാനേജ്മെന്റ് ആരോപിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘നമ്മള് തമ്മില്‍ പ്രത്യേകമായ ഒരു ബന്ധമുണ്ട്’ എന്ന് സ്മിത്ത് തന്നോട് പറഞ്ഞിരുന്നതായും ബ്രയാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പീഡനത്തിനും അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ബ്രയാന്‍ വില്‍ സ്മിത്തിനും നടന്റെ കമ്പനിയായ ട്രേബോള്‍ സ്റ്റുഡിയോ മാനേജ്മെന്റിനും എതിരെ ലോസ് ഏഞ്ചല്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
വില്‍ സ്മിത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ കലാകാരനാണ് ബ്രയാന്‍ കിംഗ് ജോസഫ്.
Film
നടന് സിദ്ധാര്‍ഥ് പ്രഭുവിന്റെ കാറിടിച്ചയാള്‍ മരിച്ച സംഭവം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്.
കോട്ടയം: സീരിയല്‍ നടന് സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വില്‍പ്പനക്കാരനായ കാല്‍നട യാത്രക്കാരന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബര്‍ 24നു രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നെത്തിയ താരത്തിന്റെ വാഹനം വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു താരം. സിദ്ധാര്‍ഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
തങ്കരാജ് മരിച്ച സാഹചര്യത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന് റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിങ്ങവനം പൊലീസാണ് കേസെടുത്തത്.
kerala
‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കത്തയച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനി. ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന അതേ ദിവസമാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ കത്ത് പങ്കുവെച്ചത്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ മുസ്ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.
‘പ്രിയപ്പെട്ട ഉമര്‍, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം’. മംദാനി കത്തില്‍ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു.
kerala
കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അന്വേഷണത്തില്‍ വേഗത പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോ? ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.
മുഖ്യമന്ത്രി പരാമര്‍ശിച്ച നേതാക്കളാരും ഭരണാധികാരികളല്ല. അവര്‍ക്കാര്‍ക്കും പോറ്റിക്ക് സൗകര്യം ചെയ്തുകൊടുക്കാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ശബരിമലയില്‍ പോറ്റിയെ കേറ്റിയതും പോറ്റിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. മുഖ്യമന്ത്രി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണ്. അതു ജനങ്ങള്‍ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുമ്പോഴും അവരെ സിപിഎം സംരക്ഷിക്കുകയാണ്. അവര്‍ക്കെതിരെ ചെറിയ ഒരു അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോലും സിപിഎം നേതൃത്വത്തിന് മനസുറപ്പില്ല. കാരണം നടപടിയെടുത്താല്‍ അവര്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സ്വര്‍ണക്കൊള്ളയിലെ പങ്ക് വ്യക്തമാക്കുമെന്ന ആശങ്കയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
-
kerala13 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india3 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala13 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala14 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala3 days agoശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി
