News
റെയില്‍വേ സ്റ്റേഷന് സമീപത്തെ 17 ബെവ്കോ ഔട്ട്ലറ്റുകള് മാറ്റണം: റെയില്‍വേ ആവശ്യം തള്ളി ബെവ്കോ
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്കോയ്ക്ക് കത്തയച്ചത്.
സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന 17 ബെവ്കോ ഔട്ട്ലറ്റുകള് മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ രംഗത്തെത്തി. മദ്യപര്‍ സ്റ്റേഷന് പരിസരത്ത് നിന്നും ട്രെയിനുകളില്‍ കയറുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ ആവശ്യം.
കോട്ടയം ജില്ലയില്‍ ആറു ഔട്ട്ലറ്റുകള് മാറ്റണമെന്ന നിര്‍ദേശമാണ് റെയില്‍വേ നല്‍കിയത്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്ലറ്റുകള് വീതം മാറ്റണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്കോയ്ക്ക് കത്തയച്ചത്. റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് ബെവ്കോ ഔട്ട്ലറ്റുകള് ഉള്ളതിനാലാണ് കൂടുതല്‍ മദ്യപര്‍ ട്രെയിനുകളില്‍ കയറുന്നതെന്നും ഇതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുമാണ് റെയില്‍വേയുടെ വാദം.
എന്നാല്‍ റെയില്‍വേയുടെ ഈ ആവശ്യം ബെവ്കോ പൂര്‍ണമായും തള്ളിയിട്ടുണ്ട്. മദ്യപര്‍ സ്റ്റേഷന് പരിസരത്ത് പ്രവേശിക്കുന്നത് തടയേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും, റെയില്‍വേ പൊലീസാണ് ഇതിന് നടപടി സ്വീകരിക്കേണ്ടതെന്നും ബെവ്കോ വ്യക്തമാക്കി. ഔട്ട്ലറ്റുകള് മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ബെവ്കോ നിലപാട് സ്വീകരിച്ചു.
kerala
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി
കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ആലപ്പുഴ: മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ മാധ്യമപ്രവര്ത്തകന് തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം.
‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോര്‍ട്ടര്‍ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങള്‍ക്ക് മലപ്പുറത്ത് സ്കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അണ്‍എയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അണ്‍എയ്ഡഡ് കോളജ് മുസ്ലിം ലീഗിനുണ്ട്’. വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാമര്‍ശം ആവര്‍ത്തിച്ചപ്പോള്‍, ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷം പിണറായി വിജയന് സര്‍ക്കാര്‍ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.
News
മകന് യുഡിഎഫിനായി രംഗത്തിറങ്ങി; സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി 16 വയസ്സുള്ള മകന് പ്രവര്‍ത്തിച്ചതിന് സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു.
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി 16 വയസ്സുള്ള മകന് പ്രവര്‍ത്തിച്ചതിന് സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു.
സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.
തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡായ കീരികോടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകന് തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചതിനാല്‍ തടഞ്ഞില്ലെന്നും നിസ പറയുന്നു.
എല്‍ഡിഎഫ് സ്വാധീന മേഖലയായ വാര്‍ഡില്‍ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. 11 വര്‍ഷം മുന്‍പ് നിസയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജോലിക്ക് കയറിയതാണ്. 6 വര്‍ഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. 2 മാസം മുന്‍പാണ് ശമ്പളം 500 രൂപ കൂടി ഉയര്‍ത്തി 5000 രൂപയാക്കിയത്.
ശമ്പളവും പുതുവര്‍ഷ ബോണസായി 1000 രൂപയും കൂടി നല്കിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നല്കിയ 1000 രൂപയും തിരികെക്കൊടുത്തശേഷമാണ് നിസ ജോലി വിട്ടിറങ്ങിയത്.
kerala
ചട്ടങ്ങള്‍ അട്ടിമറിച്ച് ബന്ധുനിയമനം; ആര് സി സിയില്‍ നഴ്സുമാരുടെ നിയമനത്തില്‍ ക്രമക്കേട്
റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസര്‍ ശ്രീലേഖ ആര് ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചട്ടങ്ങള്‍ അട്ടിമറിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്നും പരാതി. റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.
27 പേരുടെ ആദ്യ റാങ്ക് പട്ടികയില്‍ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്സുമാരായി ആര്‍സിസിയില്‍ നിയമിച്ചത്. ചീഫ് നഴ്സിംഗ് ഓഫീസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി. നിലവിലെ നിയമനങ്ങള്‍ റദ്ദ് ചെയ്ത് പരീക്ഷാ നടപടികള്‍ പുതുതായി നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ചട്ടം ചീഫ് നഴ്സിംഗ് ഓഫീസര്‍ അട്ടിമറിച്ചു. എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയതും, ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസര്‍ പങ്കെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകള്‍ക്കാണ് പട്ടികയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയില്‍ വന്ന ആദ്യ പേരുകാരില്‍ അധികവും ചീഫ് നഴ്സിംഗ് ഓഫീസറിന്റെ അടുപ്പക്കാരാണെന്നും ആരോപണം ഉണ്ട്.
-
kerala14 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india3 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala14 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala15 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
