kerala
ട്രെയിന്‍ യാത്രക്കാരന് ആംബുലന്‍സ് കിട്ടാതെ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി എഡിജിപി ഇന്റലിജന്‍സ്
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.
തൃശൂരില്‍ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരന് പ്ലാറ്റ്ഫോമില്‍ കിടന്ന് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി എഡിജിപി ഇന്റലിജന്‍സ്. എഡിജിപി പി.വിജയനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സിഐ രമേഷ് ആണ് കേസ് അന്വേഷിക്കുക. ശ്രീജിത്തിന്റെ സഹയാത്രികയും സുഹൃത്തുമായ സൂര്യയുടെയും ഡോ. അഭിനവിന്റെയും മൊഴിയെടുത്തു. ഡോ. അഭിനവാണ് ആദ്യഘട്ടത്തില്‍ ശ്രീജിത്തിനെ സിപിആര്‍ നല്കി പരിചരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.
കഴിഞ്ഞ ആഴ്ചയാണ് മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ യുവാവ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആംബുലന്‍സ് കിട്ടാതെ അരമണിക്കൂറോളം മുളങ്കുന്നത്തുകാവ് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ചാലക്കുടി സ്വദേശിയായ ആദിവാസി യുവാവ് ശ്രീജിത്തിന് കിടക്കേണ്ടിവന്നത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ടും ആംബുലന്‍സ് കിട്ടാതെ 25 മിനിറ്റോളം പ്ലാറ്റ്ഫോമില്‍ കിടന്നു എന്നാണ് ആക്ഷേപം.
എന്നാല്‍, യുവാവിന് ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായില്ലെന്ന് പറഞ്ഞ് ദക്ഷിണ റെയില്‍വെ രംഗത്തെത്തിയിരുന്നു. തൃശൂര്‍ സ്റ്റേഷനില്‍ ആംബുലന്‍സ് എത്താന്‍ ക്രമീകരണം നടത്തിയിരുന്നു. യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങള്‍ ഉണ്ടാക്കി. പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലന്‍സ് സ്റ്റേഷനില്‍ വൈകിയെത്തിയതെന്നും റെയില്‍വെയുടെയുടെ വിശദീകരണം.
kerala
കടയ്ക്കലില്‍ യുവതിക്ക് മര്‍ദ്ദനം; മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ക്കെതിരെ പരാതി
കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്.
കടയ്ക്കല്‍: ലോണ്‍ അടവ് വിഷയത്തില്‍ യുവതിക്ക് നേരെ മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ അക്രമം നടത്തിയെന്ന പരാതിയുമായി കടയ്ക്കല്‍ സ്വദേശിനി പൊലീസില്‍ പരാതി നല്കി.
കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്. 2023ല്‍ അശ്വതിയുടെ അമ്മ ഉഷ കടയ്ക്കല്‍ എറ്റിന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് 56,000 രൂപ ലോണെടുത്തിരുന്നു. ആഴ്ചതോറും 760 രൂപ വീതം അടവായി കൊടുക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവസാന അടവ്. എന്നാല്‍ തുക അടയ്ക്കാനായി ഫിനാന്‍സ് ഓഫിസില്‍ എത്തിയ അശ്വതിയില്‍ നിന്ന് ജീവനക്കാര്‍ പണം വാങ്ങാന്‍ വിസമ്മതിക്കുകയും കലക്ഷന്‍ ഏജന്റുമാര്‍ എത്തുമ്പോള്‍ മാത്രമേ സ്വീകരിക്കൂ എന്നും പറഞ്ഞുവെന്നാണ് പരാതി. പിന്നീട് ഓഫിസിന് മുന്നിലെ വാക്കുതര്‍ക്കം വഷളായി വനിത ജീവനക്കാരും ചേര്‍ന്ന് അശ്വതിയെ മര്‍ദ്ദിച്ചതായി പറയുന്നു.
അക്രമത്തില്‍ അശ്വതിയുടെ കൈക്ക് പരിക്കേറ്റു. നാട്ടുക്കാര് ഇടപ്പെട്ടതോടെ പൊലീസ് എത്തി അശ്വതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ താന്‍ നല്കിയ പരാതികത്ത് തീര്‍പ്പാക്കാനുള്ള ശ്രമം പൊലീസില്‍ നടക്കുന്നതായി അശ്വതി ആരോപിച്ചു.
kerala
പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദനം
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. ഡോക്ടര്‍ ജിതിന് രാജിനെയാണ് അക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ അശ്രദ്ധമായി പെരുമാറിയതിനെ ജിതിന് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.
പിന്നീട് ആശുപത്രിയില്‍ നിന്ന് പുറത്തു വന്ന ജിതിനെ അതേ വ്യക്തിയാണ് ആക്രമിച്ചത്. പരിക്കേറ്റ ജിതിന് രാജ് ചികിത്സ തേടി.
ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.
kerala
വനാവകാശ ഭൂമി കൈമാറാത്തതില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാക്കള്‍
ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.
മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി. വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂമി കൈമാറാത്തതിനെതിരെ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് ആദിവാസി യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.
പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. കോടതിയും ജില്ലാകലക്ടറും ഉള്‍പ്പടെ ഭൂമിയനുവാദത്തിന് അനുമതി നല്‍കിയിരുന്നു.
മൊത്തം 53 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ച് കൈമാറിയത്. ഒരുപാട് തവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
-
kerala19 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം
-
EDUCATION3 days agoപത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി

