News
അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; 17 മരണം; 1800 കുടുംബങ്ങള്‍ ദുരിതത്തില്‍
ഗ്രാമീണ മേഖലകളില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അഫ്ഗാന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്: അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് 17 പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്ക്, തെക്ക്, പടിഞ്ഞാറ്, തെക്ക്കിഴക്ക് മേഖലകളിലാകെ ശക്തമായ മഴ ജനജീവിതം പൂര്‍ണമായും ദുസ്സഹമാക്കി.
ഹെറാത്ത് പ്രവിശ്യയിലെ കബ്കാന്‍ ജില്ലയില്‍ വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്ന് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരുകുടുംബത്തിലെ അഞ്ച് പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മിന്നല്‍ പ്രളയം മൂലം നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അഫ്ഗാന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ദുരന്തത്തില്‍ 1800ലേറെ കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. വിവിധ സഹായ ഏജന്‍സികള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും തുടരുകയാണെന്ന് ദുരന്തനിവാരണ അതോറിറ്റി വക്താവ് മുഹമ്മദ് യൂസഫ് ഹമ്മദ് അല്‍ ജസീറയോട് പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. ഇതിനിടെയാണ് വ്യാഴാഴ്ച റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതോടെ അഫ്ഗാനിസ്ഥാനിലെ മാനവിക സാഹചര്യം കൂടുതല്‍ ഗുരുതരമാകുന്നുവെന്നാണ് വിലയിരുത്തല്‍.
kerala
യു.പിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കനെ അടിച്ചു കൊന്നു; 18കാരി അറസ്റ്റില്‍
സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വീട്ടില്‍ ഉണ്ടായിരുന്ന മഴു കൊണ്ട് പ്രജാപതിയെ അടിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ 18കാരി അടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുര്‍വാള്‍ ഗ്രാമത്തിലാണ് സംഭവം.
വൈകിട്ട് 3.30 ഓടെ തലയ്ക്ക് മാരകമായ മുറിവേറ്റ നിലയില്‍ സുഖ്രാജ് പ്രജാപതിയുടെ (50) മൃതദേഹം ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയതായി സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) രാജേന്ദ്ര സിങ് രജാവത് പറഞ്ഞു. പ്രജാപതിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയും രാത്രിയില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രജാപതി തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വീട്ടില്‍ ഉണ്ടായിരുന്ന മഴു കൊണ്ട് പ്രജാപതിയെ അടിക്കുകയായിരുന്നു. യുവതിയെ വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; വിനോദിനിക്ക് കൈവച്ച് നല്‍കും -വി.ഡി. സതീശന്
എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നല്‍കാമെന്ന് വി.ഡി. സതീശന് പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവില്‍ വലതു കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നല്‍കാമെന്ന് വി.ഡി. സതീശന് പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
മുഖ്യമന്ത്രി ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കൃത്രിമ കൈ വയ്ക്കാന്‍ തുക പര്യാപ്തമല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സഹായം സര്‍ക്കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ അടുത്തിടെ കളക്ടറെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സഹായം. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. ഇത് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് നന്ദി എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് (9) വീണ് പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാല്‍ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഒക്ടോബര്‍ അഞ്ചിന് വന്നാല്‍ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നാണ് കുടുംബം നല്കിയ പരാതിയില്‍ പറയുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു.
എന്നാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നാണ് കുടുംബം ആരോപിച്ചത്. ഇതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. വീണു പരിക്കേറ്റ ഒന്‍പതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവില്‍ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബം പറയുന്നത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്.
അതേസമയം, അപൂര്‍വമായി നടക്കുന്ന സംഭവമാണ് ഇതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കില്‍ വീണ്ടും വരാന്‍ പറഞ്ഞിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്കി എന്നാണ് ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്കുണ്ടായത് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റ് ഉണ്ടായതോ ആണ് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിയില്‍ നിന്ന് നല്കാവുന്ന എല്ലാ ചികിത്സയും നല്‍കിയെന്നും ചികിത്സ പിഴവില്ലെന്നും കെജിഎംഒഎയും പ്രതികരിച്ചിരുന്നു. എന്നാല്‍ സമഗ്ര റിപ്പോര്‍ട്ട് വരുന്നതിന് മുന്നേയാണ് എല്ലാം ക്ലിയര്‍ ആണെന്ന കെജിഎംഒഎയുടെ വാദം.
local
മലപ്പുറം പൂക്കോട്ടൂരില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം
രണ്ട് യൂണിറ്റ് ഫയര്‍ എന്ജിന് സ്ഥലത്ത് എത്തി തീ നിയന്ത്രണമാക്കാന്‍ ശ്രമിക്കുകയാണ്.
പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ മൈലാടിയില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം. തീ ആളിപ്പടരുന്ന സ്ഥിതിയാണ്. രണ്ട് യൂണിറ്റ് ഫയര്‍ എന്ജിന് സ്ഥലത്ത് എത്തി തീ നിയന്ത്രണമാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ചേരി, പെരിന്തല്‍മണ, കൊണ്ടോട്ടി, എയര്‍പോര്‍ട്ട് ഫയര്‍ യൂണിറ്റുകള്‍ എത്താന്‍ നിര്‍ദേശം നല്കിട്ടുണ്ട്.


-
kerala16 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala17 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala18 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala22 hours agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
