Connect with us

Culture

ഭക്ഷണം, സഹായി; ജയിലില്‍ വി.ഐ.പി പരിഗണനയില്‍ ദിലീപ്

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ വി.ഐ.പി പരിഗണന. ദിലീപിന് സഹായിയായി തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍ കയറിയശേഷം, ജയില്‍ ജീവനക്കാര്‍ക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നല്‍കി. ഇതുള്‍പ്പെടെ ജയിലില്‍ ദിലീപിനു നല്‍കിയിരിക്കുന്ന വി.ഐ.പി പരിഗണനയെക്കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി.

ദിലീപിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്നാണ് പറയുന്നത്. ജയിലില്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചതിനുശേഷമാണ് ദിലീപ് കഴിക്കുന്നത്. അടുക്കളയിലെത്തി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് ദിലീപിന് നല്‍കുന്നത്. കുളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലാവരുടേയും കുളി കഴിഞ്ഞതിന് ശേഷം കുളിക്കാന്‍ പ്രത്യേകം സൗകര്യം ചെയ്തുകൊടുത്തിരിക്കുകയാണ്. സാധാരണ രീതിയില്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്കാണ് സഹായി ഉണ്ടാവുന്നത്. തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ എന്നിവയാണ് സഹായിയുടെ പണി. ദിലീപിന്റെ ഇത്തരം കാര്യങ്ങളെല്ലാം സഹായിയാണ് ചെയ്യുന്നത്. ഹൈക്കോടതി ജാമ്യം തള്ളിയതിനുശേഷമാണ് ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചത്.

Film

മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി

‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Published

on

കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.

Continue Reading

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

Trending