Connect with us

News

ഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി

ബാലപീഡകരുടെ സംരക്ഷകൻ എന്ന് വിളിച്ച പ്രതിഷേധത്തിനിടെയാണ് ട്രംപ് പ്രതിഷേധക്കാരന് നേരെ നടുവിരൽ ഉയർത്തിക്കാട്ടുകയും അശ്ലീല വാക്കുകൾ പ്രയോഗിക്കുകയും ചെയ്തത്.

Published

on

മിഷിഗണിലെ ഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബാലപീഡകരുടെ സംരക്ഷകൻ എന്ന് വിളിച്ച പ്രതിഷേധത്തിനിടെയാണ് ട്രംപ് പ്രതിഷേധക്കാരന് നേരെ നടുവിരൽ ഉയർത്തിക്കാട്ടുകയും അശ്ലീല വാക്കുകൾ പ്രയോഗിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിവാദമാണ് ഉയർന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഡിയർബോണിലെ ഫാക്ടറിയിലെ ഉയർന്ന പാതയിലൂടെ ട്രംപ് നടന്നുനീങ്ങുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാരനെ വിരൽചൂണ്ടി കാണിക്കുകയും അശ്ലീല വാക്കുകൾ പറയുകയും നടുവിരൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ടിഎംഇസെഡ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. പിന്നാലെ വീഡിയോ വൈറലായി.

സംഭവത്തെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ട്രംപിനെതിരെ അസഭ്യവർഷം നടത്തിയ ഒരു “ഭ്രാന്തനോട്” ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് പ്രതികരിച്ചു. വിവാദമായ എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തിനെതിരെ കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിഷിഗണിലെ ആഭ്യന്തര നിർമ്മാണ മേഖലയെയും സാമ്പത്തിക രംഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം അരങ്ങേറിയത്. തുടർന്ന് ഡെട്രോയിറ്റിൽ നടന്ന ഇക്കണോമിക് ക്ലബ് യോഗത്തിൽ, രാജ്യം പുതിയ സാമ്പത്തിക മുന്നേറ്റത്തിലേക്ക് കടക്കുകയാണെന്ന് ട്രംപ് പ്രസംഗിച്ചു.

Film

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

Published

on

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന *‘ദൃശ്യം 3’*യുടെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

kerala

വീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു

 നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്. 

Published

on

വീണ കച്ചേരിയിൽ വിസ്മയ പ്രകടനവുമായി ദേവ്ന ജിതേന്ദ്ര. സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാര്‍ത്ഥിയാണ്‌. നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, കൊല്ലൂർ മൂകാംബിക നവരാത്രി സംഗീതോത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ദേവ്ന വീണ കച്ചേരികൾ നടത്തിവരികയാണ്. ഈ വർഷം മക്രേരി ദക്ഷിണാമൂർത്തി അനുസ്മരണവും ത്യാഗരാജ സംഗീതാരാധനയും ഉൾപ്പെടെയുള്ള വേദികളിലും ദേവ്ന വീണവാദനം അവതരിപ്പിച്ചു.

ചേലോറ ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജിതേന്ദ്രയുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിത ത്യാഗരാജിന്റെയും മകളാണ് ദേവ്ന.

Continue Reading

kerala

ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപക പ്രതിഷേധം : അറസ്റ്റ്

വര്ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.

Published

on

ഷഹബാസ് വെള്ളില

തൃശൂർ : ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെ ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപകരുടെ പ്രതിഷേധം. വര്ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.

മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി എത്തിയ അദ്ധ്യാപകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തുനീക്കി. വർഷങ്ങളായി ഐഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരനെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപെട്ടു അപ്രൂവൽ തടഞ്ഞു വെക്കുകയുമാണെന്നാണ് അദ്ധ്യാപകരുടെ ആരോപണം. ഭിന്ന ശേഷിക്കാർക്ക് ഒഴിവുകൾ മാറ്റി വെച്ചിട്ടും സർക്കാർ അപ്രൂവൽ ചെയ്യുന്നില്ല. ചില അദ്ധ്യാപകർക്ക് ദിവസ വേദനം ലഭിച്ചിരുന്നെങ്കിലും അതും നിർത്തലാക്കുകയാണ്. എൻ എസ് എസ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മാത്രം അപ്രൂവൽ നൽകിയ സർക്കാർ നടപടിയും വിവാദം ആയിരുന്നു. അദ്ധ്യാപകരെ പോലീസ് എത്തി നീക്കി. കലോത്സവം അലങ്കോലമാക്കാൻ അല്ല മറിച്ചു ഞങ്ങളുടെ പ്രയാസം സർക്കാറിന്റെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ട് വരികയാണ് ലക്ഷ്യമെന്നും സമരക്കാർ പറഞ്ഞു

Continue Reading

Trending