kerala
സ്വര്‍ണവില പിടിവിട്ട് താഴോട്ട്; ഉച്ചയ്ക്ക് ശേഷം കുറഞ്ഞു
രാവിലെ 495 രൂപ വര്‍ധിച്ച ഗ്രാം വിലയില്‍ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. രാവിലെ 495 രൂപ വര്‍ധിച്ച ഗ്രാം വിലയില്‍ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 14,405 രൂപയായി. 14,640 രൂപയിലായിരുന്നു ഉച്ചയ്ക്ക് ഒന്നരവരെ വ്യാപാരം. പവന് 1,880 രൂപ കുറഞ്ഞ് വില 1,15,240 രൂപയിലെത്തി. രാവിലെ വില 3,960 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 1,17,120 രൂപയായിരുന്നു.
ലാഭമെടുപ്പിനെ തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില 4,966 ഡോളറില്‍ നിന്ന് ഔണ്‍സിന് 4,903 ഡോളറിലേക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉച്ചയ്ക്ക് വില താഴ്ന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം ഉച്ചയ്ക്ക് ഗ്രാമിന് 195 രൂപ താഴ്ന്ന് 11,915 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 340 രൂപയില്‍ മാറ്റമില്ലാതെ നില്ക്കുന്നു.
കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഉച്ചയ്ക്ക് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയാണ്. വെള്ളി വില ഇവരും ഉച്ചയ്ക്ക് പരിഷ്കരിച്ചില്ല, ഗ്രാമിന് 340 രൂപ. രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. വില ഉച്ചയ്ക്ക് 2 മണിയോടെ 4,924 ഡോളറിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും മെച്ചപ്പെട്ടാല്‍ ഇന്നു വീണ്ടും കേരളത്തില്‍ സ്വര്‍ണവില മാറിയേക്കാം.
kerala
ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല; ജനരോഷം ഭയന്നാണ് തീരുമാനം
കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി.
ബസില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം.
കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയില്‍ കിട്ടിയാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്.നിലവിലത്തെ പൊലീസ് അന്വേഷണത്തില്‍ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.
ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി. ഇതില്‍ ഏഴിലും എഡിറ്റിംഗ് നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബസില്‍ വെച്ച് അതിക്രമം നടന്നുവെന്ന ഷിംജിതയുടെ പരാതിയില്‍ലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പയ്യന്നൂരില്‍ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അല്‍ അമീന്’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും.
kerala
ശബരിമല സ്വര്‍ണക്കൊള്ള; ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം
കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.
kerala
ഫെയ്സ് ക്രീം മാറ്റിവച്ചു; അമ്മയെ കമ്പിപ്പാരകൊണ്ട് മര്‍ദിച്ച് വാരിയെല്ല് തകര്‍ത്തു, മകള്‍ പിടിയില്‍
ഫെയ്സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു.
കൊച്ചി: ഫെയ്സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍
നിവ്യയാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മര്‍ദനമേറ്റ അമ്മ സരസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്.
ഫെയ്സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ട ശേഷമാണ് കമ്പിപ്പാര കൊണ്ട് അടിച്ചത്. സരസുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് നിവ്യയെ വയനാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്നു പൊലീസ് പറഞ്ഞു. വിവാഹിതയായ നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
More2 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
Cricket21 hours agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala21 hours ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
