Connect with us

News

40 ലക്ഷം തട്ടിയെന്ന് പരാതി; സ്മൃതി മന്ദാനയുടെ മുന്‍ കാമുകന്‍ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.

Published

on

സാംഗ്ലി: സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.

നടനും നിര്‍മാതാവുമായ വിഗ്യാന്‍ മാനെ(34) ആണ് പലാഷ് മുച്ഛലിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. പരാതി പ്രകാരം, 2023 ഡിസംബര്‍ 5-നാണ് വിഗ്യാന്‍ മാനെ പലാഷിനെ ആദ്യമായി കാണുന്നത്. തന്റെ പുതിയ സിനിമയായ ‘നസാരിയ’യില്‍ നിര്‍മ്മാതാവായി നിക്ഷേപം നടത്താന്‍ പലാഷ് ഇയാളെ ക്ഷണിക്കുകയായിരുന്നു.

25 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമ്പോള്‍ 12 ലക്ഷം രൂപ ലാഭം നല്‍കാമെന്നും, കൂടാതെ ചിത്രത്തില്‍ ഒരു വേഷം നല്‍കാമെന്നും പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ പലതവണകളായി 40 ലക്ഷം രൂപ വിഗ്യാന്‍ മാനെ പലാഷിന് കൈമാറി. എന്നാല്‍ സിനിമ പൂര്‍ത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പലാഷ് പ്രതികരിക്കാതായതോടെയാണ് വിഗ്യാന്‍ പോലീസിനെ സമീപിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പലാഷിന്റെ വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹദിവസം കല്യാണം മുടങ്ങിയിരുന്നു. പരാതിയെക്കുറിച്ച് പലാഷ് മുച്ഛല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല; ജനരോഷം ഭയന്നാണ് തീരുമാനം

കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി.

Published

on

By

ബസില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം.

കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയില്‍ കിട്ടിയാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്.നിലവിലത്തെ പൊലീസ് അന്വേഷണത്തില്‍ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി. ഇതില്‍ ഏഴിലും എഡിറ്റിംഗ് നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബസില്‍ വെച്ച് അതിക്രമം നടന്നുവെന്ന ഷിംജിതയുടെ പരാതിയില്‍ലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പയ്യന്നൂരില്‍ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അല്‍ അമീന്‍’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും.

 

Continue Reading

News

ഇറാന്‍-യുഎസ് തര്‍ക്കം: പശ്ചിമേഷ്യ യുദ്ധമുനമ്പിലോ?

ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Published

on

ഇറാനിലേക്ക് കരുക്കള്‍ നീക്കി അമേരിക്ക. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇറാനിലേക്ക് വലിയ ഫ്ളോട്ടില പോയിക്കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നുതെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാനെ വളരെ അടുത്ത് നിരീക്ഷിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിനിടയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂടം നടത്തിയ അക്രമങ്ങള#ക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെതത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയാല്‍ ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനിലേക്ക് അടുത്ത ദിവസങ്ങളിലായി സൈനിക ഗ്രൂപ്പുകളടങ്ങിയ വിമാനം എത്തിച്ചേരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ളവ കഴിഞ്ഞ ആഴ്ച തന്നെ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നും യാത്ര തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം

കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Published

on

By

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.

 

Continue Reading

Trending