News
എഐ; അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്
അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റുകള് ഇപ്പോള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ചൊവ്വാഴ്ച ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വൈറ്റ് കോളര്‍ ജോലികളെ പ്രത്യേകിച്ച് അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നല്കി. ഈ മാറ്റത്തിന് സര്‍ക്കാരുകള്‍ ഇതുവരെ പൂര്‍ണ്ണമായി തയ്യാറായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍, വൈറ്റ് കോളര്‍ ജോലികളില്‍ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളിലും AI യുടെ സ്വാധീനം വ്യക്തമായി കാണാനാകും,” ബില്‍ ഗേറ്റ്സ് പറഞ്ഞു.
അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റുകള് ഇപ്പോള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ഗേറ്റ്സിന്റെ അഭിപ്രായത്തില്‍, ആളുകളെ പുതിയ കഴിവുകള്‍ പഠിപ്പിക്കണോ അതോ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തണോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വൈറ്റ് കോളര്‍ ജോലികളെ പ്രത്യേകിച്ച് അപകടത്തിലാക്കുമെന്ന് ബില്‍ ഗേറ്റ്സ് മുന്നറിയിപ്പ് നല്കി. ഇതുവരെ AI-യുടെ സ്വാധീനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഗേറ്റ്സ് സമ്മതിച്ചു, എന്നാല്‍ ഈ സാഹചര്യം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് AI വളരെ വേഗത്തിലും ആഴത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗേറ്റ്സ് പറഞ്ഞു.
AI ഇതിനകം തന്നെ സോഫ്റ്റ്വെയര് വികസനത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണെന്നും മേഖലകളിലെ വൈദഗ്ധ്യം കുറഞ്ഞ ജോലികള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിവര്‍ത്തനം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇനിയും വര്‍ദ്ധിക്കുമെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.
Culture
ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; ‘പദയാത്ര’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന വാര്‍ത്ത സിനിമാ ആസ്വാദകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന വാര്‍ത്ത സിനിമാ ആസ്വാദകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘പദയാത്ര’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര. ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി, ശ്രീഷ്മ ചന്ദ്രന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍കുമാറും ചേര്‍ന്നാണ്. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. 1993 ല്‍ പുറത്തിറങ്ങിയ ‘വിധേയന്’ ആയിരുന്നു മമ്മൂട്ടി- അടൂര്‍ കൂട്ടുകെട്ടില്‍ പുറത്തറിങ്ങിയ അവസാന ചിത്രം.
മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം (1987), മതിലുകള്‍ (1990), വിധേയന് (1993) എന്നിവയാണ് ഇതിനോടകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. 1994 ല്‍ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം 31 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ‘ഭാസ്കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പദയാത്ര ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് ‘രണ്ടിടങ്ങഴി’.
kerala
ഫെയ്സ് ക്രീം മാറ്റിവച്ചു; അമ്മയെ കമ്പിപ്പാരകൊണ്ട് മര്‍ദിച്ച് വാരിയെല്ല് തകര്‍ത്തു, മകള്‍ പിടിയില്‍
ഫെയ്സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു.
കൊച്ചി: ഫെയ്സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍
നിവ്യയാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മര്‍ദനമേറ്റ അമ്മ സരസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്.
ഫെയ്സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ട ശേഷമാണ് കമ്പിപ്പാര കൊണ്ട് അടിച്ചത്. സരസുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് നിവ്യയെ വയനാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്നു പൊലീസ് പറഞ്ഞു. വിവാഹിതയായ നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.
News
ഷാര്‍ജ എയര്‍പോര്‍ട്ട്; കഴിഞ്ഞവര്‍ഷം അഞ്ച് എയര്‍ലൈനുകള്‍ സര്‍വ്വീസ് ആരംഭിച്ചു
യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്ന ഹോസ്പിറ്റാലിറ്റി സേവനവും ആരംഭിച്ചിട്ടുണ്ട്.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket18 hours agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala18 hours ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News17 hours agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
