Connect with us

kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്; മൂന്ന് കോടി രൂപ പിരിച്ചെടുത്തു, ഒരു കോടി കുടുംബത്തിന് നല്‍കി, രണ്ട് കോടി സിപിഎം എടുത്തു

ഒരു കോടിയില്‍ അധികം രൂപ പിരിച്ചെടുത്തതായും, അതില്‍ ഭൂരിഭാഗം തുകയും മധുസൂദനന്‍ എംഎല്‍എ അപഹരിച്ചുവെന്നും ജനീഷ് പറഞ്ഞു

Published

on

കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമേറിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. സിപിഎം സ്വന്തം പാര്‍ട്ടിയുടെ രക്തസാക്ഷിത്വങ്ങളെ ധനസമാഹരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കോടിയില്‍ അധികം രൂപ പിരിച്ചെടുത്തതായും, അതില്‍ ഭൂരിഭാഗം തുകയും മധുസൂദനന്‍ എംഎല്‍എ അപഹരിച്ചുവെന്നും ജനീഷ് പറഞ്ഞു. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല, മറിച്ച് ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം രക്തസാക്ഷികളുടെ പേരിലും വ്യാപകമായ ധനാപഹരണം നടത്തുന്നുവെന്ന് ജനീഷ് ആരോപിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി ഏകദേശം മൂന്ന് കോടി രൂപ പിരിച്ചെടുത്തുവെങ്കിലും ഒരു കോടി രൂപ മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും, ബാക്കിയുള്ള രണ്ട് കോടി രൂപ സിപിഎം കൈക്കലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പിരിക്കുന്ന പണം ക്രിമിനലുകള്‍ക്ക് വേണ്ടി കേസുകള്‍ നടത്താനാണ് സിപിഎം ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങള്‍ സിപിഎം ഉടന്‍ പുറത്തുവിടണമെന്ന് ജനീഷ് ആവശ്യപ്പെട്ടു. വി. കുഞ്ഞികൃഷ്ണന്റെ ജീവന് ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അദ്ദേഹത്തിന്റെ വീട്ടിലേക്ക് ”മാശാ അള്ള” എന്ന് എഴുതിയ കാര്‍ വരാനുള്ള സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കുഞ്ഞികൃഷ്ണന് മതിയായ പൊലീസ് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന് പരാതി നല്‍കുമെന്നും ജനീഷ് അറിയിച്ചു.

സജി ചെറിയന്റെ പ്രസ്താവനയെ പാലോളി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, എ.കെ. ബാലന്റെ പരാമര്‍ശങ്ങളെ സിപിഐഎം സെക്രട്ടറി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിലപാട് വ്യക്തമല്ലെന്നും ജനീഷ് കുറ്റപ്പെടുത്തി. അര്‍ജവമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നിലപാട് താനാണ് പറയേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും, അല്ലെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”പറഞ്ഞത് ബാലന്‍ ആണെങ്കിലും വാക്കുകള്‍ കാലന്റേതാണ്” എന്ന് പരിഹസിച്ച ജനീഷ്, അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് താങ്ങാനാകുമോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നും വ്യക്തമാക്കി. കണ്ണടച്ച് എതിര്‍ക്കില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

Published

on

ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം. ‘ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്.

ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്’. അവർ ചോദിച്ചു ‘പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്’. ആ വാക്കുകൾ കേട്ടപ്പോൾ എനിക്കോർമ വന്നത് ഖുർആൻ വചനമാണ്. ‘ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും നീതിമാനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ – തങ്ങൾ പറഞ്ഞു. യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും ചിന്തകളും അവർ പങ്കുവെച്ചു.

Continue Reading

kerala

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published

on

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് വിളപ്പില്‍ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷമാണ് ഡോക്ടര്‍ പുറത്തേക്ക് വന്നതെന്നും പരാതിയില്‍ പറയുന്നു. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്‍ ആരോപിക്കുന്നത്. ഇതിന് പുറമേ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് ബിസ്മിന് മരണം സംഭവിച്ചു.
ബിസ്മിന്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഭാര്യ ജാസ്മിന്‍ സഹായത്തിനായി പരിഭ്രാന്തിയോടെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിസ്മിന്റെ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചികിത്സ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിശദീകരണം. ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കിയിരുന്നു. നെബുലൈസേഷനും മരുന്നും നല്‍കിയിരുന്നെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. ഹൃദയ സംബന്ധമാണ് രോഗത്തിന് ബിസ്മിന്‍ ചികിത്സയിലായിരുന്നു. മുമ്പും ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പിടിയില്‍

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്

Published

on

പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.

Continue Reading

Trending