Connect with us

kerala

ബാലന്റെ പ്രസ്താവന അസംബന്ധം, സജി ചെറിയാൻ പറഞ്ഞത് ‌അനാവശ്യം; ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല: ‌പാലോളി മുഹമ്മദ് കുട്ടി

Published

on

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറ‍ഞ്ഞു.

മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ…? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ എതിർക്കുമ്പോഴും അവർ ഇന്ത്യയിൽ ഒരു ശക്തിയേയല്ല. മുസ്‌ലിംകൾ ഉള്ളയിടങ്ങളിൽ അവരിൽ ഒരു വിഭാഗം ആ ആശയം പ്രചരിപ്പിച്ചുനടക്കുന്നുവെന്ന് മാത്രം. മറിച്ച് ആർഎസ്എസ് അങ്ങനെയല്ല. അത് അപകടമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും അവർ അപകടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാന്‍ ബുള്ളറ്റും വില്‍ക്കുന്നു’; റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വില്‍ക്കാനൊരുങ്ങി വാര്‍ഡ് മെമ്പര്‍

Published

on

റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വിറ്റ് പണ കണ്ടെത്താനൊരുങ്ങുകയാണ് ഒരു വാര്‍ഡ് മെമ്പര്‍. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയാണ് പീച്ചാണിപ്പറമ്പ് റോഡ് നിര്‍മ്മാണത്തിനായി ബൈക്ക് വില്‍ക്കുന്നത്. 35 വര്‍ഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കല്‍ പള്ളിയാലില്‍ കോളനിയില്‍ താമസിക്കുന്ന 10 ലധികം വീട്ടുകാര്‍ക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാര്‍ത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷബീര്‍ ബൈക്ക് വില്‍ക്കുന്ന കാര്യം അറിയിച്ചത്.

ഷെബീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ഉടന്‍ മഞ്ഞളാം കുഴി അലി എംഎല്‍എ അടക്കം പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് വേണ്ട ഫണ്ട്  നല്‍കാം എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാൻ എനിക്കേറ്റവും ഇഷ്ടമുള്ള ഈയൊരു ബുള്ളറ്റും വിൽകുന്നു.

ഞാൻ വാക്ക് പാലിച്ചു. എഗ്രിമെന്റ് വെച്ചു, അഡ്വാൻസ് നൽകി, ഇനി ബാക്കി പണം നൽകണം. അതിന് വേണ്ടി എന്റെ ബുള്ളറ്റ് വിൽക്കുകയാണ്. ഇതുകൊണ്ടൊന്നും തികയില്ല എന്നറിയാം, എങ്കിലും എത്രയും പെട്ടെന്ന് ബാക്കി കൂടി നൽകണം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്.

35 വർഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കൽ പള്ളിയാലിൽ കോളനിയിൽ താമസിക്കുന്ന 10 ലധികം വീട്ടുകാർക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാർത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. വർഷങ്ങളായി പലരും പറഞ്ഞു പറ്റിച്ചത് കൊണ്ടാകാം, ഞാൻ ആദ്യമായി അങ്ങോട്ട്‌ ചെന്നപ്പോൾ ആർക്കും ഇക്കുറി വോട്ടില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടത്. ഞാനവരുടെ നാട്ടുകാരനല്ലാഞ്ഞിട്ടും ഞാനവർക്കൊരു വാക്ക് നൽകി. തുരുത്ത് പോലെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ ദുരവസ്ഥ നേരിൽ കണ്ടത് കൊണ്ടും, പലരുടെയും കണ്ണുനീർ നേരിൽ കണ്ടത് കൊണ്ടുമാകാം എനിക്കങ്ങനെ പറയേണ്ടി വന്നത്.

” ഞാൻ തോറ്റാലും, ജയിച്ചാലും നിങ്ങൾക്കിവിടെ റോഡിനുള്ള സ്ഥലം ഞാൻ വാങ്ങിച്ചു നൽകും ” എന്റെ കയ്യിൽ ഇത് വാങ്ങിക്കുവാനുള്ള പണം ഒന്നും തന്നെയില്ല, പക്ഷെ, ഈയൊരാവശ്യത്തിന് വേണ്ടി കൈ നീട്ടിയാൽ പലരും എന്നെ സഹായിക്കും എന്നുള്ള വിശ്വാസം എനിക്കുണ്ട്.

മെമ്പറായി സത്യ പ്രതിജ്ഞ ചെയ്ത് ഇന്നേക്ക് ഒരുമാസം, ഈയൊരു സ്ഥലം അളന്ന്, എഗ്രിമെന്റ് വെച്ചു. സ്ഥലത്തിന് അഡ്വാൻസ് തുക നൽകുകയും ചെയ്തു. സ്ഥലത്തിന്റെ ഉടമ കട്ടുപ്പാറ സ്വദേശി റഫീഖ് എന്നവരുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് മാത്രമാണ് 3 ലക്ഷം രൂപക്ക് ഈയൊരു സ്ഥലം ലഭിക്കുന്നത്. റോഡിനായി അവർ വാങ്ങിയ സ്ഥലം സൗജന്യമായി വിട്ട് നൽകുകയും ചെയ്തു. ഇനി പറഞ്ഞ ദിവസത്തിനുള്ളിൽ ബാക്കി പണം നൽകി, റോഡ്‌ അവർക്ക് തുറന്നു കൊടുക്കണം. വളരെയധികം സന്തോഷത്തിലാണ് ഇവിടെയുള്ളവർ. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഈയൊരു ബുള്ളറ്റ് നൽകുന്നതിൽ സങ്കടമുണ്ട്. പക്ഷെ, ഒത്തിരി പേരുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷവുമുണ്ട്… 

ഷബീർ മാഞ്ഞാമ്പ്ര
മെമ്പർ വാർഡ് 04
പീച്ചാണിപ്പറമ്പ്
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് 

See less
Continue Reading

kerala

കായിക മന്ത്രി മുങ്ങി

Published

on

വിഖ്യാതമായ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കായിക ചർച്ചയിൽ നിന്ന് അവസാന നിമിഷം കായികമന്ത്രി വി.അബ്ദുറഹ്മാൻ പിൻവാങ്ങി. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ കമാൽ വരദുരുമായി ഇന്ന് ( 25,ഞായർ ) രാവിലെ 11.30 നായിരുന്നു.

കേരള സ്പോർട്സ് ഇക്കോണമിയുടെ ഭാവി എന്ന വിഷയത്തിൽ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രാവിലെ 9.30 ന് KLF സംഘാടകരാണ് മന്ത്രി പരിപാടി റദ്ദാക്കിയ കാര്യം കമാൽ വരദൂരിനെ അറിയിച്ചത്. അർജൻറീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയോട് തുടക്കം മുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു കമാൽ വരദൂർ.

ഏറ്റവുമൊടുവിൽ മെസി മാർച്ചിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതും നടക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ പുതിയ നിലപാട് എന്തെന്ന് അറിയാൻ KLF വേദിയെയാണ് ഫുട്ബോൾ ലോകം കാത്തിരുന്നത്. അവിടെ നിന്നാണ് അവസാന നിമിഷം മന്ത്രി മുങ്ങിയത്

Continue Reading

kerala

വയനാട് ജനവാസമേഖലയിൽ പുലിയിറങ്ങി; മൂന്ന് സ്ഥലങ്ങളിൽ സാന്നിധ്യം സ്ഥിരീകരിച്ചു

മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Published

on

വയനാട്: വയനാട് ജില്ലയിലെ ജനവാസമേഖലകളിൽ മൂന്നിടങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്. മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു.

മേപ്പാടി കുന്നംപറ്റയിൽ ഇന്നലെ എട്ടാം നമ്പറിൽ രവീന്ദ്രന്റെ വീട്ടിലെ വളർത്തുനായയെ പുലി കൊന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാത്രിയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയത്.

അതേസമയം, ബത്തേരി ചീരാലിലും നീണ്ട ഇടവേളയ്ക്ക് ശേഷം പുലിയെ കണ്ടതായി റിപ്പോർട്ട് ലഭിച്ചതോടെ വനംവകുപ്പ് അവിടെയും കർശന നിരീക്ഷണം തുടരുകയാണ്. പൊഴുതന അച്ചൂരിലും പുലിയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരികയാണ്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച വനംവകുപ്പ്, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.

Continue Reading

Trending