Connect with us

kerala

‘മൂല്യശോഷണങ്ങള്‍ക്കെതിരെ ഒരുമിക്കാം,ഇന്ത്യന്‍ റിപ്പബ്ലിക്കിന് കാവലാകാം’; റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്‍കാര്‍ നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര്‍ നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.

Published

on

റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍. ഇന്ത്യാ മഹാരാജ്യം ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യരാജ്യമായതിന്റെ 77 ാം വാര്‍ഷികത്തിലാണ് നാം. ഈ ദിവസത്തില്‍ ഭരണഘടനയെയും അതുറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും നീതിയും തുല്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ മുമ്പിലുണ്ടാകുമെന്ന് പ്രതിജ്ഞ പുതുക്കുക കൂടി വേണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്‍കാര്‍ നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര്‍ നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.

റിപ്പബ്ലിക്ക് ദിനം മുമ്പത്തേതിനേക്കാള്‍ ഭംഗിയില്‍ ആഘോഷിക്കുകയും മൂല്യങ്ങള്‍ അധികാര കസേരകള്‍ കേള്‍ക്കുമാറുച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യേണ്ടുന്ന ഒരു രാഷ്ട്രീയ സന്ധിയിലാണ് നാമിപ്പോഴുള്ളത്. നിരന്തര ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലൂടെ നമ്മള്‍ സ്വതന്ത്രരായി, കൂട്ടായ ചര്‍ച്ചയിലൂടെയും തീരുമാനത്തിലൂടെയും നമ്മളൊരു സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. ആ മൂല്യങ്ങള്‍ക്ക് ശോഷണം വരാതെ കാത്തുസൂക്ഷിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങണമെന്നും ഏവര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചാലക്കുടി മേല്‍പ്പാല നിര്‍മ്മാണത്തിനിടെ അപകടം; മൂന്നാം തവണയും സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണു

ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്.

Published

on

By

തൃശൂര്‍: ചാലക്കുടി ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ വീണ്ടും അപകടം. സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണു. തലനാരിഴക്ക് വാഹന യാത്രികര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന സ്ലാബാണ് സര്‍വീസ് റോഡിലേക്ക് വീണത്. ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്. എന്നാല്‍ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അലക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നത്.

നേരത്തെ സ്ലാബ് വീണ് ഒരു വാഹനത്തിന് കേടുപാടുകള്‍ വന്നിരുന്നു. പിന്നീട് ഒരുതവണ സ്ലാബ് വീണപ്പോള്‍ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുടേയും തൊഴിലാളികളുടേയും ജീവന് വരെ അപകടമുണ്ടാക്കുന്ന ഈ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. സ്ലാബുകള്‍ തുടര്‍ച്ചായി വീഴുന്ന സാഹചര്യമുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

Continue Reading

kerala

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; പവന് 1800 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയുടെ വര്‍ധനയുണ്ടായതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,915 രൂപയായി. ഡിസംബര്‍ 23നാണ് കേരളത്തില്‍ സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുകയാണ്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് വിലക്കുതിപ്പിന് പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ തിരിയുന്നതാണ് വില തുടര്‍ച്ചയായി ഉയരാന്‍ കാരണം.

 

Continue Reading

kerala

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയായിരുന്നു സംഭവം.

Published

on

By

കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂരിലാണ് സംഭവം. രാവിലെ എട്ടരയോടെ തന്നെ മന്ത്രി എത്തിയിരുന്നു. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയായിരുന്നു സംഭവം.
കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും മന്ത്രി കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടന്‍ പൊലീസുകാരും വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാവിലെയുള്ള വെയില്‍ കൊണ്ടതാവാം കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് നിഗമനം. അതേസമയം, മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Continue Reading

Trending