main stories
ത്രിതല തെരഞ്ഞെടുപ്പ് വിജയം നിയമസഭയിലും ആവര്‍ത്തിക്കും – യൂത്ത് ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.
കോഴിക്കോട് : കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തെ പിറകോട്ട് നയിച്ച പിണറായി സര്‍ക്കറിനെ താഴെയിറക്കാന്‍ കേരള ജനത അവസരം കാത്തിരിക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. 2016 മുതല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കയാണ്. യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്നതാണ് മുഖ്യ അജണ്ടയെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങളിലൂടെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ-ആരോഗ്യ- ആഭ്യന്തര വകുപ്പുകള്‍ ഉള്‍പ്പെടെയെല്ലാം ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. നവകേരള യാത്ര നടത്തി കോടികള്‍ ബാധ്യതയാക്കിയവര്‍ തെരഞ്ഞെടുപ്പ് കാലത്തിറക്കിയ പ്രകടനപത്രികയെ നോക്ക് കുത്തിയാക്കി മാറ്റി. പുതുതലമുറയും സ്ത്രീകളും പിന്നാക്ക വിഭാഗങ്ങളും അടിസ്ഥാന തൊഴിലാളികളുമെല്ലാം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ്. തടവ് പുള്ളികള്‍ക്ക് വേതനം വര്‍ധിപ്പിക്കാന്‍ കാണിക്കുന്ന താല്പര്യത്തിന്റെ ഒരംശം പോലും ആശാവര്‍ക്കര്‍മാരോടും പാചക തൊഴിലാളികളോടും അംഗനവാടി ജീവനാക്കാരുമുള്‍പ്പെടെയുള്ള അടിസ്ഥാന വര്‍ഗ്ഗക്കാരോടും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. അശാസ്ത്രീയ ഭരണത്തിലൂടെ കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പിണറായി സര്‍ക്കാറില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ കേരള ജനത തയ്യാറാണെന്ന പ്രഖ്യാപനമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വന്നത്. യു.ഡി.എഫി നുണ്ടായ വലിയ വിജയത്തില്‍ യുവാക്കളുടെ പങ്ക് വളരെ വലുതായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള മന:സാക്ഷിയെ ഞെട്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജയിലിലായിട്ടും ഒരു നടപടിയുമെടുക്കാതെ സംരക്ഷണ കവചം തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി (കണ്ണൂര്‍ ജില്ല പഞ്ചായത്ത്), ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ (കോഴിക്കോട് കോര്പ്പറേഷന്), വിവിധ ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ അസീസ് കളത്തൂര്‍ (കാസറകോട് ജില്ല പഞ്ചായത്ത്), മിസ്ഹബ് കീഴരിയൂര്‍ (കോഴിക്കോട് ജില്ല പഞ്ചായത്ത്) , ശരീഫ് കൂറ്റുര്‍ (മലപ്പുറം ജില്ല പഞ്ചായത്ത്), മുസ്തഫ അബ്ദുള്‍ ലത്തീഫ് (മലപ്പുറം ജില്ല പഞ്ചായത്ത്), സി.എച്ച് ഫസല്‍ (പനമരം ബ്ലോക്ക് പഞ്ചായത്ത്), എ. സദക്കത്തുള്ള (കൊല്ലം കോര്പ്പറേഷന്), റിയാസ് നാലകത്ത് (കാരക്കുറുശ്ശി പഞ്ചായത്ത്), ഫൈസ് പൂവ്വച്ചല്‍ (പൂവ്വച്ചല്‍ പഞ്ചായത്ത്), അഡ്വ. വി.പി നാസര്‍ (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി), പി.സി നസീര്‍ (തളിപറമ്പ മുനിസിപ്പാലിറ്റി), എം.പി നവാസ് (കല്പറ്റ മുനിസിപ്പാലിറ്റി), അമീന് പിട്ടയില്‍ (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി) എന്നിവര്‍ക്ക് യോഗത്തില്‍ വെച്ച് സ്വീകരണം നല്കി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി, സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്, സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ പ്രസംഗിച്ചു. അസീസ് കളത്തൂര്‍, നസീര്‍ നല്ലൂര്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന് കോയ, ശരീഫ് കൂറ്റുര്‍, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എം നിസാമുദ്ദീന്‍, അമീന് പിട്ടയില്‍, അമീന് ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്, ഷിബി കാസിം, സാജന് ഹിലാല്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, ഇ.എ.എം അമീന്, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന് ആലംഗീര്‍, എന്‍.കെ അഫ്സല് റഹ്മാന്, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, അന്‍വന്‍ ഷാഫി ഹുദവി, റിയാസ് പുല്പറ്റ, എ.എം അലി അസ്ഗര്‍, ശരീഫ് സാഗര്‍, എ. സദക്കത്തുള്ള, അഡ്വ. വി.പി നാസര്‍, ഷബീര്‍ ഷാജഹാന്, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.
kerala
സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രം -അയിഷ പോറ്റി
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരം: സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രമെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അയിഷ പോറ്റി കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് കൈമാറിയത്. പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.
kerala
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി കോണ്‍ഗ്രസില്‍
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി
തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസില്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി.
പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.
kerala
പൊടിപൂരം അരങ്ങേറുകയായ്; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും.
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തൃശൂരില്‍ തുടക്കമാകും. ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും. 14ന് രാവിലെ 10ന് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിലെ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. പാണ്ടിമേളവും, 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന കുടമാറ്റവും നടക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ റവന്യൂ മന്ത്രി കെ. രാജന് സ്വാഗതം പറയും.
‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗതഗാനം അവതരിപ്പിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഒരുക്കിയിട്ടുള്ളത്.
ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക.
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News18 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
-
kerala18 hours agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film3 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
