Connect with us

News

സര്‍വത്ര വിദ്വേഷം; രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളില്‍ വര്‍ധന

ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ വന്‍ വര്‍ധനവെന്ന് ഇന്ത്യ ഹേറ്റ് ലാബ് (ഐഎച്ച്എല്‍) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് 1,318 വിദ്വേഷപ്രസംഗങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് . ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2024നെ അപേക്ഷിച്ച് വിദ്വേഷപ്രസംഗങ്ങളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവും 2023 മുതല്‍ 97 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. 100 പേജു വരുന്ന ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോര്‍ട്ടില്‍ 1298 വിദ്വേഷ പ്രസംഗങ്ങളില്‍ 98 ശതമാനവും മുസ്‌ലിങ്ങള്‍ക്കെതിരായാണ് നടന്നത്. 1156 എണ്ണവും മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ 133 സംഭവങ്ങള്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. 162 സംഭവങ്ങള്‍ ക്രിസ് ത്യന്‍ വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് വിദ്വേഷ പ്രസംഗങ്ങള്‍. 2024നെക്കാള്‍ 41 ശതമാനത്തിന്റെ വര്‍ധനവാണിത്.

ആകെ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ 88 ശതമാനവും (1,164 എണ്ണം) ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2024നേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവാണിത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തില്‍ 34 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് പറ യുന്നു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 266 എണ്ണം. മഹാരാഷ്ട്ര 193, മധ്യപ്രദേശ് 172, ഉത്തരാഖണ്ഡ് 155, ഡല്‍ഹി 76 എന്നിങ്ങനെയാണ് വിദ്വേഷ പ്രസംഗങ്ങളുടെ കണക്ക്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് വിദ്വേഷ പ്രസംഗം നടത്തിയവരില്‍ പ്രമുഖന്‍. 71 വിദ്വേഷ പ്രസംഗങ്ങളാണ് ധാമിയുടേതായി റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ 46, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് 35, മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ 28, ആഭ്യന്തര മന്ത്രി അമിത് ഷാ 27, തെലങ്കാന മുന്‍ ബി.ജെ.പി എം.എല്‍.എ രാജാ സിങ് 27, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 22 എന്നിങ്ങനെയാണ് മറ്റു നേതാക്കളുടെ വിദ്വേഷ പ്രസംഗകണക്ക്. വിദ്വേഷ പ്രസംഗങ്ങളില്‍ പകുതിയോളം വിവിധ തരം ‘ജിഹാദ്’ അടിമാനമാക്കിയുള്ളതായിരു
ന്നു. ‘ലവ് ജിഹാദ്’, ‘ലാന്‍ഡ് ജി ഹാദ്’, ‘പോപ്പുലേഷന്‍ ജിഹാദ്’, ‘തുപ്പല്‍ ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ന്യൂനപക്ഷങ്ങളെ അപകടകാരികളായി ചിത്രീകരിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു.

കൂടാതെ, രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,318 വിദ്വേഷ പ്രസംഗങ്ങളില്‍ 1,278 എണ്ണവും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിപ്പിക്കപ്പെടുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വിദ്വേഷ പ്രചാരണത്തിന് വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് കാലങ്ങളിലാണ് വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓര്‍ഗ നൈസ്ഡ് ഹേറ്റിന്റെ ഭാഗമായ ഇന്ത്യ ഹേറ്റ് ലാബ് നിരീക്ഷിക്കുന്നു.

 

kerala

സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ പ്രോജക്ട്; മുസ്‌ലിം ലീഗിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളുടെ മുഖമാകും -സാദിഖലി തങ്ങള്‍

സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

Published

on

ന്യൂഡല്‍ഹി: വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ മുസ്‌ലിംലീഗിന്റെ കേരള മോഡല്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്ടിന് സാധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

ഡല്‍ഹി കെ.എം.സി.സി ആവിഷ്‌കരിച്ച സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്റ്റിന്റെ ലോഗോ പ്രകാശനം ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത്ത് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിന്റെയും സി.എച്ചിന്റെയും ദീര്‍ഘവീക്ഷ ണമുള്ള ചിന്തകളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഊര്‍ജ്ജമായത്. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

ഉത്തരേന്ത്യന്‍ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം വിദ്യാഭ്യാസരംഗത്തെ പോരായ്മകളാണ്. ഇത് പരിഹരിക്കാന്‍ ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ പ്രോജക്ടിലൂടെ ഡല്‍ഹി കേന്ദ്രീകരിച്ച് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 100 മണിക്കൂര്‍ സിവില്‍ സര്‍വീസ് തീവ്ര പരിശീലന പദ്ധതിയാണ് ആദ്യമായി തുടക്കം കുറിക്കുന്നത്. പ്രത്യേക പ്രവേശന പരി ക്ഷ സംഘടിപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കും.

വിവിധ ഗല്ലികള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ സംവിധാനത്തിനുള്ള മോഡല്‍ കോച്ചിംഗ് സെന്ററുകള്‍കൂടി പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പി ലാക്കുന്നുണ്ട്. ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ എം.പി അധ്യക്ഷനായി. പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, സി.കെ സുബൈര്‍, അസി.സെക്രട്ടറി ആസിഫ് അന്‍സാരി, മാതൃഭൂമി ഡല്‍ഹി കറസ്‌പോണ്ടന്റ പി ബസന്ത്, മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ് ഹസനുല്‍ ബന്ന, മുസ്‌ലിം ലീഗ് ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ഡല്‍ഹി കെ.എം.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. മര്‍സൂക് ബാഫഖി, സെക്രട്ടറിമാരായ അഡ്വ. അബ്ദുല്ല നസീഹ്, അഡ്വ. അഫ്സല് യൂസഫ്, അഡ്വ. സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറര്‍ അജ്മല്‍ മുഫീദ് നന്ദിയും പറഞ്ഞു.

 

Continue Reading

News

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായി. വ്യാഴാഴ്ച പവന് 1,05,320 രൂപയായിരുന്നു വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറച്ച് 10,805 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,415 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,430 രൂപയുമാണ് ഇപ്പോഴത്തെ വില. വെള്ളി ഗ്രാമിന് 292 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞ സ്വര്‍ണവില, ഉച്ചതിരിഞ്ഞ് 320 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി വില ഉയര്‍ന്നതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലും പവന് 800 രൂപ കൂട്ടി 1,05,320 രൂപയിലും എത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായപ്പോള്‍, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ ഉയര്‍ന്ന് 1,05,600 രൂപയായി പുതിയ റെക്കോഡ് സൃഷ്ടിച്ചു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. ട്രോയ് ഔണ്‍സിന് 4,600 ഡോളറിലാണ് ഇപ്പോഴത്തെ വ്യാപാരം. വെള്ളിവില ഔണ്‍സിന് 90.79 ഡോളറിലെത്തി. ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയതെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Continue Reading

News

കേച്ചേരി ബൈപാസില്‍ ബസും പിക്കപ്പ്‌വാനും കൂട്ടിയിടിച്ചു;17 അയ്യപ്പഭക്തര്‍ക്ക് പരിക്ക്

ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് പന്നിത്തടം കവലയില്‍ കൂട്ടിയിടിച്ചത്.

Published

on

തൃശ്ശൂര്‍: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 17 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. മലയാളികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയോടെ ഇരുവാഹനങ്ങളും മറിഞ്ഞു.

ബസ്സിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.10ഓടെയാണ് അപകടം നടന്നത്.

ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് പന്നിത്തടം കവലയില്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു.

എരുമപ്പെട്ടി പോലീസും കുന്നംകുളം അഗ്നിരക്ഷാ സേനയും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി. റോഡില്‍ ഒഴുകിയ ഓയില്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ബൈപാസ് നവീകരണത്തിന് ശേഷം സിഗ്നല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദിവസേന ഇവിടെ അപകടങ്ങള്‍ സംഭവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

Continue Reading

Trending