Connect with us

News

ഷാക്സ്ഗാം താഴ്വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന; അംഗീകരിക്കില്ലെന്ന് ഇന്ത്യ

പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു.

Published

on

ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും അസ്വസ്ഥതയ്ക്ക് വഴിവെച്ച് ചൈന. ഷാക്‌സ്ഗാം താഴ്‌വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ചു. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വിമര്‍ശിച്ചിരുന്നു. പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. 1963-ല്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്സ്ഗാം താഴ്വരയിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.

ഷാക്‌സ്ഗാം താഴ്വര ഇന്ത്യയുടെ പ്രദേശമാണ്. 1963-ല്‍ ഒപ്പുവച്ച ചൈന-പാകിസ്ഥാന്‍ ‘അതിര്‍ത്തി കരാര്‍’ എന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കരാര്‍ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ലോക നിലവാരത്തിലുള്ള പ്രകടനം’; മലയാള ചിത്രം എക്കോയെ പ്രശംസിച്ച് ധനുഷ്

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന എക്കോ, മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം നല്‍കുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

Published

on

മലയാള സിനിമയായ എക്കോയെ പ്രശംസിച്ച് തമിഴ് സൂപ്പര്‍താരം ധനുഷ്. ഒടിടിയില്‍ ചിത്രം കണ്ട ശേഷമാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ‘ചിത്രം ഒരു മാസ്റ്റര്‍പീസ് ആണ്. നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. ലോക നിലവാരത്തിലുള്ള പ്രകടനം’ എന്നായിരുന്നു ധനുഷിന്റെ വാക്കുകള്‍. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ 31നാണ് എക്കോയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. റിലീസിന് പിന്നാലെ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 2024 നവംബര്‍ 21ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടി. വലിയ പ്രീറിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം, പ്രേക്ഷകപ്രീതി നേടിയതോടെ തിയറ്ററുകളിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.
ചെറിയ ബജറ്റില്‍ ഒരുക്കിയ എക്കോ തിയറ്റര്‍ റിലീസില്‍ 50 കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരിലേക്കും ചിത്രം വ്യാപകമായി എത്തി, സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന എക്കോ, മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം നല്‍കുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതേ രചയിതാവും സംവിധായകനും വീണ്ടും ഒന്നിച്ചതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംവിധാനം ദിന്‍ജിത്ത് അയ്യത്താനാണ്. ബാഹുല്‍ രമേശിന്റെ ‘അനിമല്‍ ട്രൈലജി’ യിലെ മൂന്നാമത്തെ ഭാഗമാണ് എക്കോ.

കിഷ്‌കിന്ധാ കാണ്ഡയും ജിയോ ഹോട്ട്‌സ്റ്റാറിലെ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണും ഇതേ ട്രൈലജിയിലെ ഭാഗങ്ങളാണ്. സന്ദീപ് പ്രദീപ്, വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ താരനിരയാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. വിമര്‍ശകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ എക്കോ, മലയാള സിനിമയുടെ പുതിയ ഉയരമായി മാറുകയാണ്.

Continue Reading

News

ജനനായകന്‍ തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണം; സിനിമയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: വിജയ് നയകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി. സിനിമയെ പിന്തുണച്ച് എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ മോദിക്ക് വിജയിക്കാന്‍ കഴിയില്ല’- രാഹുല്‍ കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ജനനായകന്‍’ സിനിമയുടെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് നല്‍കിയ റിലീസ് അനുമതിയാണ് ഈ മാസം ഒമ്പതിന് സ്റ്റേ ചെയ്തത്. ഒമ്പതിന് സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഇത്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.

രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടന്‍ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് വിനയായത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോയതോടെ തിരിച്ചടിയുണ്ടാവുകയായിരുന്നു.

Continue Reading

More

‘മോശം മനുഷ്യൻ’ എന്ന് റഫലോ, പരിഹസിച്ച് നിക്കി ഗ്ലേസർ; ഗോൾഡൻ ഗ്ലോബ്സിൽ ട്രംപിനെ ‘റോസ്റ്റ്’ ചെയ്ത് ഹോളിവുഡ് താരങ്ങൾ

Published

on

ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് പുതുമയല്ല. കഴിഞ്ഞ ദിവസം നടന്ന 83ാമത് അവാർഡ് നിശയിലും ഇത് ആവർത്തിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരെ തുറന്ന പരിഹാസവും വിമർശവുമായാണ് ഹോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്. കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ ട്രംപ് ഭരണകൂടത്തെ കണക്കിന് പരിഹസിച്ചപ്പോൾ റെഡ് കാർപ്പെറ്റ് അഭിമുഖത്തിൽ മാർക്ക് റഫലോയും യുഎസ് പ്രസിഡന്റിനെ വെറുതെവിട്ടില്ല.

ഗോൾഡൻ ഗ്ലോബ്സ് റെഡ് കാർപെറ്റിൽ വച്ച്, “ഏറ്റവും മോശം മനുഷ്യൻ” എന്നാണ് മാർക് റഫലോ ട്രംപിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച, മിനിയാപൊളിസിൽ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡിനോടുള്ള ആദരസൂചകമായി ‘BE GOOD’, ‘ICE OUT’ എന്ന് എഴുതിയ പിൻ ധരിച്ചാണ് റഫലോ ചടങ്ങിന് എത്തിയത്. മാർക്ക് റഫലോയെ കൂടാതെ അരിയാന ഗ്രാൻഡെ, ജീൻ സ്മാർട്ട്, വാൻഡ സൈക്സ്, നടാഷ ലിയോൺ തുടങ്ങിയ പ്രമുഖ താരങ്ങളും ട്രംപിനും ഐസിഇ നടപടികൾക്കുമെതിരെ പ്രതിഷേധമായി ഈ പിൻ ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയിരുന്നു.

യുഎസ് ജനത ഭയപ്പാടിലാണെന്നും താൻ ഇപ്പോൾ കാണുന്നത് യഥാർത്ഥ യുഎസ് അല്ലെന്നും നടൻ പറഞ്ഞു. ട്രംപ് അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും വെനസ്വേലയിലെ സൈനിക ഇടപെടലുകൾ നിയമവിരുദ്ധമാണെന്നും റഫലോ കുറ്റപ്പെടുത്തി. ട്രംപിന്റെ ധാർമികതയെയും നടൻ രൂക്ഷമായി വിമർശിച്ചു.

സിബിഎസ് ന്യൂസ്, ട്രംപ് ഭണകൂടം, എപ്സ്റ്റീൻ ഫയൽസ് എന്നിവയെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ കടന്നാക്രമിച്ചത്. “മികച്ച എഡിറ്റിങ്ങിനുള്ള ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നൽകുന്നു.” എന്നാണ് നടി പറഞ്ഞത്. ഈ വർഷം ആദ്യം യുഎസ് സർക്കാർ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ചായിരുന്നു ഈ പരോക്ഷ പരാമർശം. ഈ രേഖകളിലെ പല പ്രധാന വിവരങ്ങളും പേരും വിവരങ്ങളും സർക്കാർ കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞിരുന്നു. ഈ ‘എഡിറ്റിങ്ങി’നെയാണ് ഗ്ലേസർ പരിഹസിച്ചത്.

’60 മിനിറ്റ്‌സ്’ എന്ന പ്രശസ്തമായ പരിപാടിക്ക് വേണ്ടി സിബിഎസ് ന്യൂസ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യേണ്ടെന്ന് ചാനൽ തീരുമാനിച്ചിരുന്നു. എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരോട് സർക്കാർ കാണിക്കുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. വാർത്താ ചാനലുകൾ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഗ്ലേസറിന്റെ വിമർശനം.

Continue Reading

Trending