Connect with us

News

216 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനത്തിന് ആകാശത്ത് അപ്രതീക്ഷിത അപകടം; പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വാരണാസിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

സാഹചര്യം വിലയിരുത്തിയ പൈലറ്റ് ഉടൻ വാരണാസി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും സുരക്ഷാപരമായ മുൻകരുതലുകളുടെ ഭാഗമായി വിമാനം വാരണാസിയിൽ ലാൻഡ് ചെയ്യുകയുമായിരുന്നു.

Published

on

വാരണാസി: 216 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ആകാശത്ത് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഗോരഖ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 437 നമ്പര്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിനാണ് പക്ഷി ഇടിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. സാഹചര്യം വിലയിരുത്തിയ പൈലറ്റ് ഉടന്‍ വാരണാസി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും സുരക്ഷാപരമായ മുന്‍കരുതലുകളുടെ ഭാഗമായി വിമാനം വാരണാസിയില്‍ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത വ്യക്തമാക്കി. എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ചില യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചതായും ശേഷിക്കുന്നവരെ മറ്റ് വിമാനങ്ങളില്‍ യാത്രചെയ്യാനുള്ള ക്രമീകരണങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബി.ജെ.പി ആസ്ഥാനത്ത്; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ചത്.

Published

on

ന്യൂഡല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) ഉന്നതതല പ്രതിനിധി സംഘം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ചത്.

തിങ്കളാഴ്ചയാണ് സി.പി.സിയുടെ ഇന്റര്‍നാഷണല്‍ ഡിപാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി ആസ്ഥാനത്തെത്തിയത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, വിദേശകാര്യ വിഭാഗം ഇന്‍-ചാര്‍ജ് വിജയ് ചൗതായ്വാലെ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബി.ജെ.പിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്ങും സംഘത്തോടൊപ്പമുണ്ടായിരുന്നു.

2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പാര്‍ട്ടിതല സന്ദര്‍ശനം.

ചൈനയുമായുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ബന്ധത്തെച്ചൊല്ലി നേരത്തെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2018ല്‍ രാഹുല്‍ ഗാന്ധി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യ കരാറില്‍ ഒപ്പിട്ടുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. മറുവശത്ത്, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു.

2020ലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം വഴിമാറുന്നതിന്റെ സൂചനയായാണ് ഉന്നതതലത്തിലുള്ള ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

 

Continue Reading

kerala

സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രം -അയിഷ പോറ്റി

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.

Published

on

തിരുവനന്തപുരം: സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രമെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അയിഷ പോറ്റി കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് കൈമാറിയത്. പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.

 

Continue Reading

Health

മെലാനോമ സ്‌കിന്‍ കാന്‍സര്‍; ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവ, നിസാരമാക്കരുത് ലക്ഷണങ്ങള്‍

പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്.

Published

on

മെലാനോമ എന്നത് അപൂര്‍വമല്ലാത്തതും ഗുരുതരവുമായ ഒരു സ്‌കിന്‍ കാന്‍സറാണ്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്. ചര്‍മ്മത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന പുതിയ പാടുകള്‍, മറുകുകള്‍, കറുത്ത പാടുകള്‍ എന്നിവ നിസാരമായി കാണരുത്. ചര്‍മ്മത്തിലെ പഴയ പുള്ളികള്‍ വലുപ്പം കൂടുക, നിറം മാറുക, രൂപഭേദം വരിക തുടങ്ങിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

നഖങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും മെലാനോമയുടെ ലക്ഷണമായേക്കാം. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നേരിയ കറുത്ത വരകള്‍, നഖം പിളരുക, വിള്ളല്‍ വരിക, നഖം പൊട്ടുക അല്ലെങ്കില്‍ രൂപഭേദം സംഭവിക്കുക എന്നിവ ഗൗരവത്തോടെ കാണണം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വ്രണം, മുറിവുകള്‍, രക്തസ്രാവം എന്നിവ ദീര്‍ഘകാലം തുടരുന്നുവെങ്കില്‍ അത് മെലാനോമ സ്‌കിന്‍ കാന്‍സറിന്റെ സൂചനയാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മുറിവുകള്‍ ഭേദമാകാതെ തുടരുന്ന സാഹചര്യത്തില്‍ വൈദ്യസഹായം തേടണം. മുഖക്കുരുവും ചിലപ്പോള്‍ മുന്നറിയിപ്പാകാം. ഒരിക്കല്‍ വന്ന മുഖക്കുരു പൂര്‍ണ്ണമായി മാറാതെ പോകുക, അല്ലെങ്കില്‍ അതേ സ്ഥലത്ത് വീണ്ടും വീണ്ടും മുഖക്കുരു വരിക തുടങ്ങിയവയും അവഗണിക്കരുത്. കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത വ്രണങ്ങള്‍ എന്നിവയും ചിലപ്പോള്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളായേക്കാം.

ശ്രദ്ധിക്കുക

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്നുവെങ്കില്‍ സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കരുത്. നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് പരിശോധനകള്‍ക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ.

Continue Reading

Trending