kerala
‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം -വി.ഡി സതീശന്
റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. നിരവധി ധീര ദേശാഭിമാനികളുടെ ജീവന് ബലി നല്കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.
മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്നേഹികള്‍ തെളിച്ച വഴിയിലൂടെയാണ് ഈ രാജ്യം മുന്നേറിയത്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് അദ്ദേഹം കുറിച്ചു. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു
kerala
‘മൂല്യശോഷണങ്ങള്‍ക്കെതിരെ ഒരുമിക്കാം,ഇന്ത്യന്‍ റിപ്പബ്ലിക്കിന് കാവലാകാം’; റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്കാര് നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര് നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.
റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍. ഇന്ത്യാ മഹാരാജ്യം ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യരാജ്യമായതിന്റെ 77 ാം വാര്‍ഷികത്തിലാണ് നാം. ഈ ദിവസത്തില്‍ ഭരണഘടനയെയും അതുറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും നീതിയും തുല്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ മുമ്പിലുണ്ടാകുമെന്ന് പ്രതിജ്ഞ പുതുക്കുക കൂടി വേണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്കാര് നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര് നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.
റിപ്പബ്ലിക്ക് ദിനം മുമ്പത്തേതിനേക്കാള്‍ ഭംഗിയില്‍ ആഘോഷിക്കുകയും മൂല്യങ്ങള്‍ അധികാര കസേരകള്‍ കേള്‍ക്കുമാറുച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യേണ്ടുന്ന ഒരു രാഷ്ട്രീയ സന്ധിയിലാണ് നാമിപ്പോഴുള്ളത്. നിരന്തര ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലൂടെ നമ്മള് സ്വതന്ത്രരായി, കൂട്ടായ ചര്‍ച്ചയിലൂടെയും തീരുമാനത്തിലൂടെയും നമ്മളൊരു സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. ആ മൂല്യങ്ങള്‍ക്ക് ശോഷണം വരാതെ കാത്തുസൂക്ഷിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങണമെന്നും ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു.
kerala
ചാലക്കുടി മേല്‍പ്പാല നിര്‍മ്മാണത്തിനിടെ അപകടം; മൂന്നാം തവണയും സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണു
ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്.
തൃശൂര്‍: ചാലക്കുടി ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ വീണ്ടും അപകടം. സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണു. തലനാരിഴക്ക് വാഹന യാത്രികര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന സ്ലാബാണ് സര്‍വീസ് റോഡിലേക്ക് വീണത്. ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്. എന്നാല്‍ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അലക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നത്.
നേരത്തെ സ്ലാബ് വീണ് ഒരു വാഹനത്തിന് കേടുപാടുകള്‍ വന്നിരുന്നു. പിന്നീട് ഒരുതവണ സ്ലാബ് വീണപ്പോള്‍ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുടേയും തൊഴിലാളികളുടേയും ജീവന് വരെ അപകടമുണ്ടാക്കുന്ന ഈ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. സ്ലാബുകള്‍ തുടര്‍ച്ചായി വീഴുന്ന സാഹചര്യമുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
kerala
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; പവന് 1800 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം രേഖപ്പെടുത്തി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയുടെ വര്‍ധനയുണ്ടായതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,915 രൂപയായി. ഡിസംബര്‍ 23നാണ് കേരളത്തില്‍ സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുകയാണ്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് വിലക്കുതിപ്പിന് പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ തിരിയുന്നതാണ് വില തുടര്‍ച്ചയായി ഉയരാന്‍ കാരണം.
-
News16 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala15 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala15 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala13 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News13 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News13 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala14 hours agoമുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്.ഐ.വി. വൈറസ് കുത്തിവെച്ച കേസ്; സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ
-
News14 hours agoഅഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര
