Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്; പവന് 2,360 രൂപ കൂടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!

‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ (Helmet On – Safe Ride) എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി കേരള പോലീസ്. ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ (Helmet On – Safe Ride) എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.

സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഈ സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിവെച്ചത്.

ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയ്ക്ക് ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പിമാരും ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!

സിപിഎം പ്രാദേശിക നേതൃത്വം വോട്ട് മറിച്ച് തങ്ങളെ തോല്‍പ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി.

Published

on

കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോഴിക്കോട് ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറി. സിപിഎം പ്രാദേശിക നേതൃത്വം വോട്ട് മറിച്ച് തങ്ങളെ തോല്‍പ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി. എല്‍ഡിഎഫ് വിടണമെന്ന കടുത്ത നിലപാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി മത്സരിച്ച അഞ്ച് സീറ്റുകളില്‍ നാലിലും പരാജയപ്പെട്ടത് സിപിഎമ്മിന്റെ ബോധപൂര്‍വമായ ഇടപെടല്‍ മൂലമാണെന്ന് ആര്‍ജെഡി ആരോപിച്ചു. സിപിഎം പ്രാദേശിക നേതാക്കള്‍ വീടുകള്‍ കയറി ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നും വോട്ടുകള്‍ മറിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആക്ഷേപം.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ഈ അവഗണനയില്‍ പ്രതിഷേധിച്ചു എല്‍ഡിഎഫിന്റെ ‘വികസന മുന്നേറ്റ ജാഥ’യുമായി സഹകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതേസമയം മുന്നണി വിടാനുള്ള തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ നീക്കം.

 

Continue Reading

kerala

കഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

Published

on

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍വെച്ച് പരസ്യമായി മദ്യപിച്ച ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.

എസ്.ഐ. ബിനു, അരുണ്‍, സി.പി.ഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. ഒരു വിവാഹ സല്‍ക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് ഇവര്‍ മദ്യപിച്ചതെന്നാണ് പ്രാഥമികമായി വന്ന വിവരം.

ഉദ്യോഗസ്ഥര്‍ മദ്യപിച്ചത് ഡ്യൂട്ടിയിലായിരുന്നപ്പോഴാണെന്ന് സൈബര്‍ എ.സി.പി.യുടെ അന്വേഷണത്തില്‍ കണ്ടെത്തി. വാഹനമോടിക്കുന്ന സി.പി.ഒ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നാര്‍ക്കോട്ടിക് എ.സി.പി.യെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

 

Continue Reading

Trending