Connect with us

india

‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ സാധിക്കട്ടെ’; മമത ബാനര്‍ജിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച മമതയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കട്ടെ,’ എന്ന് അഖിലേഷ് യാദവ് ആശംസിച്ചു. രാജ്യത്ത് ബിജെപിയോട് നേരിട്ട് മത്സരിക്കാന്‍ കെല്‍പ്പുള്ള ശക്തയായ നേതാവാണ് മമത ബാനര്‍ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ (SIR) ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും ബംഗാളിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

“ഹംസഫർ “എംഎസ്എഫ് ഹൈദരാബാദ് കോൺഫറൻസിന് ഉജ്ജ്വല സമാപനം

“ഹംസഫർ “എംഎസ്എഫ് ഹൈദരാബാദ് കോൺഫറൻസിന് ഉജ്ജ്വല സമാപനം

Published

on

ഹൈദരാബാദ് :എം എസ് എഫ് ഹൈദരാബാദ് സോൺ സംഘടിപ്പിച്ച ”ഹംസഫർ“ സ്റ്റുഡന്റസ് കോൺഫെറെൻസ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എം എസ് എഫ് ന്റെ ആനുകാലിക പ്രസക്തിയുടെ ഉത്തമോദഹാരണമായാണ്  കണക്കാക്കപ്പെടുന്നത് ഹൈദരാബാദിലെ വിവിധ സർവ്വകലാശാലകളായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റി (ഇഫ്ലൂ),മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകളിലെ തെരഞ്ഞടുത്ത വിദ്യാർഥി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കാടുത്തത്. രാവിലെ മുതൽ ആരംഭിച്ച സമ്മേളനം വിവിധ സെഷനുകളിലായിട്ടാണ് സംഘടിപ്പിച്ചിരുന്നത്. ആദ്യ സെഷൻ കേഡർ മീറ്റിന് അൻഷൂർ ,വസീം എന്നീ വിദ്യാർത്ഥി നേതാക്കൾ നേതൃത്വം നൽകി.തുടർന്ന് മുസ്‌ലിം ലീഗിന്റെ പ്രത്യയശാസ്ത്രവും സ്വത്വ രാഷ്ട്രീയവും ” എന്ന വിഷയത്തിൽ
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാൻ വിദ്യാർത്ഥികളുമായി സംവദിച്ചു. പുതുതലമുറയിൽ വളർന്നു വരുന്ന അരാഷ്ട്രീയവാദത്തിന്റെ സ്വാധീനവും സ്വത്വരാഷ്ട്രീയത്തിന്റെ പ്രാധാന്യവും വേദിയിൽ ചർച്ചയായി.

സമാപന സമ്മേളനം മുസ്‌ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷകീൽ അഹ്‌മദ്‌ ഉൽഘാടനം ചെയ്തു. തെലങ്കാനയിലെ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് എംഎസ്എഫ് ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എംഎസ്എഫ് ദേശീയ പ്രസിഡന്റ്
പി വി അഹ്മദ് സാജു ,ദേശീയ സെക്രട്ടറി ദഖീറുദ്ധീൻ ഖാൻ(അസ്സം) എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
അക്കാദമിക സമ്മർദവും മാറ്റി നിർത്തലുകളും  ചൂഷണങ്ങളും തുടങ്ങി മറുനാട്ടിൽ പഠിക്കുമ്പോൾ  വിദ്യാർഥികൾ നേരിടുന്ന അനേകം പ്രതിസന്ധികളെ കുറിച്ചും രാഷ്ട്രീയാശയങ്ങൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും സമ്മേളന വേദിയിൽ ചർച്ചയായി.എം എസ് എഫിന്റെ ദേശീയ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന ഈ സമ്മേളനത്തിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ എം പി മാരായ ഇ ടി മുഹമ്മദ്‌ ബഷീർ, പി വി അബ്ദുൽ വഹാബ്, പി ഉബൈദുള്ള എം എൽ എ തുടങ്ങിയവർ ഹൈദരാബാദിൽ നേരിട്ടത്തി പങ്കാളികളായിരുന്നു.
തെലങ്കാന മുസ്ലിം ലീഗ് നേതാക്കളായ ‌ അഹമ്മദ് ആൽ കസറി, അബ്റർ ഹുസൈൻ,
എഐകെഎംസിസി ഹൈദരാബാദ് നേതാക്കളായ ശറഫുദ്ധീൻ, സൽമാൻ ഫാരിസ്, നിസാം , വിദ്യാർത്ഥിപ്രതിനിധികളായ ജുനൈദ്, അഷ്ഫാഖ്,ന്ജവ ,ഹലീമ, ദഹീൻ, റിഷ, ഷാദിൽ,അഫ് ലഹ് തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

Continue Reading

india

ഇവിഎമ്മിനെതിരെ ആര്‍ജെഡി; ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു.

Published

on

പട്ന: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് (EVM) പകരം ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധത്തിന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ഒരുങ്ങുന്നു. പട്നയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു. യോഗത്തില്‍ തേജസ്വി യാദവിനെ പാര്‍ട്ടിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലാലു പ്രസാദ് യാദവ് നേരിട്ടാണ് നിയമന കത്ത് കൈമാറിയത്. മറ്റ് പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ആര്‍ജെഡിയെ വീണ്ടും ഒരു ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നു എന്ന പാര്‍ട്ടിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുക എന്നത് സാങ്കേതികമായി അസാധ്യമാണെന്നും കമ്മീഷന്‍ വിശദീകരിച്ചു.

2010-ലാണ് ആര്‍ജെഡിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. ഇത് തിരിച്ചുപിടിക്കാനായി പാര്‍ട്ടി പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തേജസ്വി യാദവിന്റെ തീരുമാനം.

 

Continue Reading

india

കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.

Published

on

ന്യൂഡൽഹി: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.

വടക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, മധ്യ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, തെക്കുപടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സൗത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, ഷഹ്ദാര, കിഴക്കൻ ഡൽഹി മേഖലകളിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നീ സമീപ പ്രദേശങ്ങളിൽ പകൽ സമയത്ത് മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആകാശ എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള മുൻനിര വിമാനക്കമ്പനികൾ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മിതമായ മഴ ലഭിച്ചിരുന്നു. മഴ തുടർന്നേക്കാമെന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മഴ തുടരുന്നതോടെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്ന അന്തരീക്ഷ വായു ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ഈ വാരാദ്യത്തിന്റെ തുടക്കത്തിൽ ഒരു ദിവസം നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്.

Continue Reading

Trending