Sports
റെക്കോര്‍ഡ് ബുക്കില്‍ ജോസേട്ടന്റെ തൂക്കിയടി; ഇനി മുന്നില്‍ ആന്ഡേഴ്സണ് മാത്രം
400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി ബട്ലര് മാറി.
ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്ലര്. 400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി ബട്ലര് മാറി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിന് പിന്നിലായി ഇപ്പോള്‍ ബട്ലറാണ്.
ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളിലായി ഇതുവരെ 400 മത്സരങ്ങളില്‍ ബട്ലര് പാഡ് അണിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്‍ കൂടി കളിച്ചാല്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമായി ബട്ലര് മാറും. നിലവില്‍ 401 മത്സരങ്ങള്‍ കളിച്ച ജെയിംസ് ആന്ഡേഴ്സണ് 991 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 400 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12,291 റണ്‍സാണ് ബട്ലറുടെ സമ്പാദ്യം.
57 ടെസ്റ്റുകളില്‍ നിന്ന് 2,907 റണ്‍സ് (ശരാശരി 31.94) നേടിയ ബട്ലര്, രണ്ട് സെഞ്ച്വറിയും 18 അര്‍ധസെഞ്ച്വറിയും സ്വന്തമാക്കി. ഏകദിനത്തില്‍ 198 മത്സരങ്ങളില്‍ നിന്ന് 5,515 റണ്‍സ് (ശരാശരി 39.11) – 11 സെഞ്ച്വറി, 29 അര്‍ധസെഞ്ച്വറി. ടി20യില്‍ 144 മത്സരങ്ങളില്‍ നിന്ന് 3,869 റണ്‍സ് (ശരാശരി 35.49), ഒരു സെഞ്ച്വറിയും 28 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ. രണ്ടുതവണ ഐസിസി ലോകകിരീടം നേടിയിട്ടുള്ള ബട്ലര്, ഫെബ്രുവരി 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനായി കളിക്കും. നിലവില്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റന്‍.
Sports
‘സഞ്ജു കഴിവ് തെളിയിച്ചവന്‍, അവസരങ്ങള്‍ നല്‍കണം’; താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്
സഞ്ജു സാംസണെ തുടര്‍ച്ചയായി കളിപ്പിക്കണമെന്നും, അതിന് ശേഷമേ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താവൂ എന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു സാംസണെ തുടര്‍ച്ചയായി കളിപ്പിക്കണമെന്നും, അതിന് ശേഷമേ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താവൂ എന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിലവിലെ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് സഞ്ജുവിന് 16 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന മത്സരത്തില്‍ താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഇഷാന് കിഷനെ സഞ്ജുവിന് പകരം ഓപ്പണറായി ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് കൈഫിന്റെ പിന്തുണ.
ഒരു അന്തിമ തീരുമാനത്തിന് മുന്‍പ് സഞ്ജുവിന് കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കൂടി നല്‍കണമെന്നും, തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തത് ഒരു ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കുമെന്നും കൈഫ് പറഞ്ഞു. അഞ്ച് ഇന്നിംഗ്സുകളെങ്കിലും നല്‍കണം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു മികച്ച കഴിവുള്ള കളിക്കാരനാണെന്നും, ഈ ഘട്ടത്തില്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണ അത്യാവശ്യമാണെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. എല്ലാ കളിക്കാരും എല്ലാ മത്സരങ്ങളിലും സ്കോര്‍ ചെയ്യണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഇതിനകം തന്നെ 3-0ന് മുന്നിലാണ്. ശേഷിക്കുന്ന നാല്, അഞ്ച് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് താരത്തിന് നിര്‍ണായകമായ വെല്ലുവിളിയാകും.
News
ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരും; തീരുമാനം മാറ്റി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആർസിബി നിലപാട് മാറ്റിയതെന്നാണ് വിവരം.
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ ഉയർന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായതോടെ ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) നീങ്ങിയിരുന്നു. എന്നാൽ ആ തീരുമാനത്തിൽ നിന്ന് ഫ്രാഞ്ചൈസി ഒടുവിൽ പിന്മാറിയതായി റിപ്പോർട്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആർസിബി നിലപാട് മാറ്റിയതെന്നാണ് വിവരം. സ്റ്റേഡിയം കഴിഞ്ഞ സീസണിലേതുപോലെ തന്നെ ടീമിന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കാമെന്ന് ആർസിബി അധികൃതർ കര്‍ണാടക സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്.
ആർസിബി ആരാധകർക്ക് ആശ്വാസം നൽകുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി സ്റ്റേഡിയം സംബന്ധിച്ച് ഫ്രാഞ്ചൈസിയും സംസ്ഥാന സർക്കാരുമായി ചർച്ചകൾ തുടരുകയായിരുന്നു. ഇന്നോ നാളെയോ സർക്കാർ പ്രതിനിധികളുമായി നിർണായക യോഗം കൂടി നടക്കാൻ സാധ്യതയുണ്ട്. ഇതിന് ശേഷമായിരിക്കും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടാണെന്ന കാര്യത്തിൽ ആർസിബിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
അതേസമയം, നേരത്തെ പുനെയെ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്നതടക്കമുള്ള നീക്കങ്ങളും ആർസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹോം ഗ്രൗണ്ട് മാറ്റണമെന്ന ആവശ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സർക്കാരുമായി നിലനിൽക്കുന്ന അഭിപ്രായഭിന്നതയും, ഇതേ കാരണത്താൽ രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് മാറ്റാൻ ഒരുങ്ങുന്നതും നിലവിലെ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
News
ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യയുടെ ആദ്യ പരീക്ഷണം ദക്ഷിണാഫ്രിക്കയ്ക്കെതിരെ
കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരിക്കും.
ന്യൂഡൽഹി: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരിക്കും.
ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യയിലെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെയും ശ്രീലങ്കയിലെ കൊളംബോയിലെയും വേദികളിലായി ആകെ 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുമ്പായി നടക്കുക. ഫെബ്രുവരി 4ന് നവി മുംബൈയിൽ രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക.
സീനിയർ ടീം ലോകകപ്പിനായി തയ്യാറെടുക്കുന്നതിനൊപ്പം യുവതാരങ്ങൾക്ക് അന്താരാഷ്ട്ര മത്സരപരിചയം നൽകുന്നതിന്റെ ഭാഗമായി ബിസിസിഐ ‘ഇന്ത്യ എ’ ടീമിനെയും സന്നാഹ മത്സരങ്ങളിൽ ഇറക്കുന്നുണ്ട്. ഫെബ്രുവരി 2ന് നവി മുംബൈയിൽ അമേരിക്കയ്ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. ഫെബ്രുവരി 6ന് നമീബിയയുമായാണ് രണ്ടാം സന്നാഹ മത്സരം.
അതേസമയം, ഇംഗ്ലണ്ട് ടീം സന്നാഹ മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചു. മത്സരങ്ങൾക്കുപകരം സ്വന്തം പരിശീലന സെഷനുകൾക്കാണ് ഇംഗ്ലണ്ട് മുൻഗണന നൽകുന്നത്.
സന്നാഹ മത്സരങ്ങളുടെ മത്സരക്രമം (ഇന്ത്യൻ സമയം):
ഫെബ്രുവരി 2:
അഫ്ഗാനിസ്ഥാൻ vs സ്കോട്ലൻഡ് – ബെംഗളൂരു – 3:00 PM
ഇന്ത്യ എ vs യുഎസ്എ – നവി മുംബൈ – 5:00 PM
ഫെബ്രുവരി 3:
നെതർലൻഡ്സ് vs സിംബാബ്വെ – കൊളംബോ – 3:00 PM
ഫെബ്രുവരി 4:
ഇന്ത്യ vs ദക്ഷിണാഫ്രിക്ക – നവി മുംബൈ – 7:00 PM
പാകിസ്ഥാൻ vs അയർലൻഡ് – കൊളംബോ – 5:00 PM
ഫെബ്രുവരി 5:
ഓസ്ട്രേലിയ vs നെതർലൻഡ്സ് – കൊളംബോ – 5:00 PM
ന്യൂസിലാൻഡ് vs യുഎസ്എ – നവി മുംബൈ – 7:00 PM
-
kerala17 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture21 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment18 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala20 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film19 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india18 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala21 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
