News
കാഞ്ചികളില്‍ വിരലമര്‍ത്തി സായുധ സേന സജ്ജം; ട്രംപിന്റെ ഭീഷണിക്ക് അതേനാണയത്തില്‍ തിരിച്ചടിച്ച് ഇറാന്
വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നല്കാന് ഇറാന് സായുധ സേന സജ്ജമാണെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
തെഹ്റാന്: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രതികരിച്ച് ഇറാന്. വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നല്കാന് ഇറാന് സായുധ സേന സജ്ജമാണെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി ആവര്‍ത്തിക്കുന്നതിനിടെയാണ് അതേനാണയത്തിലുള്ള ഇറാന്റെ മറുപടി.
”ഇറാനെതിരെ കര, കടല്‍, ആകാശം എന്നിങ്ങനെ ഏതുമാര്‍ഗത്തിലൂടെയുള്ള ആക്രമണത്തിനും ഉടനടി ശക്തമായി മറുപടി നല്കാന് കാഞ്ചികളില്‍ വിരലമര്‍ത്തിക്കൊണ്ട് തന്നെ നമ്മുടെ ധീരരായ സായുധ സേന സജ്ജരായിക്കഴിഞ്ഞു”- അബ്ബാസ് അരാഗ്ചി ബുധനാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്.
പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാന് എല്ലായ്പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്. ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രാഈല്‍ നടത്തിയ ദിവസങ്ങളോളം നീണ്ടുനിന്ന സൈനിക ആക്രമണത്തില്‍ നിന്ന് ഇറാന് വിലപ്പെട്ട പാഠങ്ങള്‍ പഠിച്ചുവെന്ന് അരാഗ്ചി പറഞ്ഞു. 12 ദിവസം നീണ്ടുനിന്ന അന്നത്തെ ആക്രമണത്തില്‍ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങള്‍, കൂടുതല്‍ ശക്തമായും ആഴത്തിലും പ്രതികരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയെന്നും ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍ പടയാണ് ഇറാനെ നേരിടാന്‍ സജ്ജമാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
News
കൊളംബിയയില്‍ സര്‍ക്കാര്‍ വിമാനം തകര്‍ന്നു വീണ് 15 മരണം; പാര്‍ലമെന്റ് അംഗവും കൊല്ലപ്പെട്ടു
വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമുള്ള പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടുന്നു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമുള്ള പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒക്കാനയില്‍ ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്.
അപകടസമയത്ത് വിമാനത്തില്‍ 13 യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മേഖലയിലെ മോശം കാലാവസ്ഥയും ദുഷ്കരമായ ഭൂപ്രകൃതിയുമാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
india
ബി.ജെ.പിയുടെ ‘അഹങ്കാരം’ സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തി; അഖിലേഷ് യാദവ്
ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്രാജിലെ മാഘ മേളയില്‍ നിന്ന് പുണ്യസ്നാനം നടത്താതെ പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രതികരണം.
ലക്നോ: ബി.ജെ.പിയുടെ ധാര്‍ഷ്ട്യം സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്രാജിലെ മാഘ മേളയില്‍ നിന്ന് പുണ്യസ്നാനം നടത്താതെ പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രതികരണം. സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ അഖിലേഷ് രൂക്ഷ വിമര്‍ശനം നടത്തി.
ജനുവരി 18 മുതല്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാത്ത് മൗനി അമാവാസി ദിനത്തില്‍ പുണ്യസ്നാനം നടത്തുന്നത് തദ്ദേശ ഭരണകൂടം തടഞ്ഞുവെന്നാരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി. എന്നാല്‍, വളരെയേറെ മനോഭാരത്തോടെ അദ്ദേഹം അത് അവസാനിപ്പിച്ചതായും ബി.ജെ.പിയുടെ ‘അഹങ്കാരം’ പണ്ടുമുതലേ തുടര്‍ന്നുവന്ന ഒരു പാരമ്പര്യത്തെ തകര്‍ത്തുവെന്നും യാദവ് ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ‘പ്രയാഗ്രാജിന്റെ പുണ്യഭൂമിയില്‍ മാഘ മേളയില്‍ നിന്ന് ജഗദ്ഗുരു ശങ്കരാചാര്യ പുണ്യസ്നാനം നടത്താതെ പോയത് അങ്ങേയറ്റം ദുഷ്കരമായ ഒന്നാണെന്നും’ അദ്ദേഹം കുറിച്ചു.
ഇത് മുഴുവന്‍ സനാതന സമൂഹത്തെയും വേദനിപ്പിക്കുക മാത്രമല്ല, അവരെ ഭയം പിടികൂടുകയും ചെയ്തതായി മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആഗോള സനാതന സമൂഹം വളരെയധികം വേദനിക്കുകയും അനിശ്ചിതമായ ആശങ്കയാല്‍ നിറഞ്ഞിരിക്കുകയും ചെയ്യുന്നു. ബി.ജെ.പിക്കും കൂട്ടാളികള്‍ക്കും വേണമെങ്കില്‍ അധികാരത്തിന്റെ അഹങ്കാരം ഉപേക്ഷിച്ച് അദ്ദേഹത്തെ തോളില്‍ ചുമന്ന് ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിക്കാമായിരുന്നു. പക്ഷേ, പാര്‍ട്ടി അധികാരത്താല്‍ അന്ധമാക്കപ്പെട്ടതായി അഖിലേഷ് ആരോപിച്ചു. അഴിമതിയിലൂടെ നേടിയ അധികാരത്തിന്റെ ലഹരിയിലും അതിന്റെ അഹങ്കാരത്തിലുമാണ് ബി.ജെ.പിയെന്നും അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നത് ആ അഹങ്കാരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
kerala
സംസ്ഥാന ബജറ്റ് ഇന്ന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ദുരിതത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 2026 -27ലേക്കുള്ള ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന് ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങള്‍, കേന്ദ്ര സ്കീമുകള്‍ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്പെടുത്തുന്നതില് അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകള്‍ സംസ്ഥാന ബജറ്റില്‍ ചേര്‍ത്ത് പുതുക്കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്ത് വര്‍ഷമായി കടലാസിലൊതുങ്ങിയ പദ്ധതികള്‍ വരെ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.
-
Culture2 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment2 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala2 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala2 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film2 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india2 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film2 days agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
