News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിക്ക് നാല് വര്‍ഷം കഠിനതടവ്
കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .
കൊടുങ്ങല്ലൂര്‍: വീടിനുള്ളില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .
മേത്തല എല്‍ത്തുരുത്ത് സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ വിനോദ് (50) എന്നയാളെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. എസ്. സുലാല്‍ കോടതിയില്‍ ഹാജരായി.
More
ഇറാനിൽ നിന്നും വേണ്ടാ, വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ; ഇന്ത്യക്ക് ട്രംപിൻ്റെ ഓഫർ
വാഷിങ്ടൺ: എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് ഓഫറുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നും എണ്ണ വാങ്ങേണ്ടാ എന്നും വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ എന്നുമാണ് ട്രംപിൻ്റെ നിർദേശം.”ഞങ്ങൾ ഇതിനോടകം ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയും കരാറിൻ്റെ ഭാഗമായി കടന്നുവരും. ആയതിനാൽ ഇന്ത്യയും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് പകരം, വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തുടങ്ങും. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.”
വെനിസ്വേല ഇപ്പോൾ നയിക്കുന്നതും, ഡെൽസി റോഡ്രിഗസിനെ ഇടക്കാല നേതാവായി തുടരാൻ അനുവദിച്ചതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഡെൽസി റോഡ്രിഗസുമായി സംസാരിച്ചെന്നും ഇന്ത്യ-വെനിസ്വേല ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും, അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മോദി പറഞ്ഞു. എന്നാൽ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിൻ്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന് ആരോപിച്ച്, റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിർത്തിരുന്നു. എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ ബില്ല് അവതരിപ്പിച്ച് കൊണ്ടായിരുന്നു ട്രംപിൻ്റെ നീക്കം.
News
അവസാന ഓവറില്‍ മൂന്ന് സിക്സ്; ജയിക്കാവുന്ന മത്സരം കൈവിട്ട് കേരള സ്ട്രൈക്കേഴ്സ്, സെമിയില്‍ പുറത്ത്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമി ഫൈനലില്‍ കേരള സ്ട്രൈക്കേഴ്സ് ബംഗാള്‍ ടൈഗേഴ്സിനോട് പരാജയപ്പെട്ടു. 177 റൺസ് പ്രതിരോധിക്കാനിറങ്ങിയ സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.
കൊയമ്പത്തൂര്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (CCL) കേരള സ്ട്രൈക്കേഴ്സ് സെമി ഫൈനലില്‍ നിന്ന് പുറത്തായി. ബംഗാള്‍ ടൈഗേഴ്സിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് സ്ട്രൈക്കേഴ്സിന് തിരിച്ചടിയായത്. കൊയമ്പത്തൂരില് നടന്ന മത്സരത്തില്‍ ജയത്തിന് വളരെ അടുത്തെത്തിയ ശേഷമാണ് കേരളം മത്സരം കൈവിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കേരള സ്ട്രൈക്കേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. അര്ജുന് നന്ദകുമാര്‍ 41 പന്തില്‍ 61 റണ്‍സും, ഉണ്ണി മുകുന്ദന് 33 പന്തില്‍ 41 റണ്‍സും നേടി ടീമിനെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മദന്‍ മോഹന്‍ 14 പന്തില്‍ 28 റണ്‍സ് നേടി മധ്യനിരയില്‍ തിളങ്ങി. വിവേക് ഗോപന് (11), മുഹമ്മദ് ഷാരിഖ് (4) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗാള്‍ ടൈഗേഴ്സിനായി ജാമി ബാനര്‍ജി മൂന്ന് വിക്കറ്റും ആദിത്യ റോയ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
177 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജാമി ബാനര്‍ജി 64 റണ്‍സും, രാഹുല്‍ മജുംദാര്‍ 11 പന്തില്‍ 40 റണ്‍സുമെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 39 റണ്‍സ് ആവശ്യമായിരുന്നപ്പോള്‍ മത്സരം പൂര്‍ണമായി മാറുകയായിരുന്നു. 19-ാം ഓവറില്‍ അരുണ്‍ ബെന്നി വിട്ടുകൊടുത്തത് 21 റണ്‍സ്.
രാഹുല്‍ നേടിയ മൂന്ന് സിക്സുകളാണ് വഴിത്തിരിവായത്. അവസാന ഓവറില്‍ ജയത്തിന് വേണ്ടിയിരുന്നത് 18 റണ്‍സ്. ബിനീഷ് കോടിയേരി എറിഞ്ഞ ഓവറില്‍ രാഹുല്‍ വീണ്ടും മൂന്ന് സിക്സ് നേടി ടൈഗേഴ്സിന് വിജയം ഉറപ്പാക്കി.കേരളത്തിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഷാരിഖിന്റെ പ്രകടനമാണ് ബൗളിംഗില്‍ ആശ്വാസമായത്. മികച്ച തുടക്കവും കൈവശമുണ്ടായിരുന്ന കളിയും നഷ്ടമായതോടെ കേരള സ്ട്രൈക്കേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
News
വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം
കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
കൊച്ചി: വാളയാര്‍ ഈസ്റ്റ് അട്ടപ്പള്ളത്ത് നടന്ന ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍ക്കാട് എസ്.സിഎസ്.ടി കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തുപോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് സംഭവം നടന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ഭാഗേല്‍, വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ രാംനാരായണ്‍ അതേ രാത്രി തന്നെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ നാല്പതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നുവെന്നും പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
india18 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture20 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
GULF19 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
More18 hours agoഗസ്സയിൽ ഇസ്രായേലി ബോംബാക്രമണം; ഇന്ന് മാത്രം 6 കുട്ടികൾ ഉൾപ്പെടെ 28 ഫലസ്തീനികൾ കൊല്ലപ്പെട്ടു
