Connect with us

News

അവസാന ഓവറില്‍ മൂന്ന് സിക്സ്; ജയിക്കാവുന്ന മത്സരം കൈവിട്ട് കേരള സ്ട്രൈക്കേഴ്സ്, സെമിയില്‍ പുറത്ത്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമി ഫൈനലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ബംഗാള്‍ ടൈഗേഴ്‌സിനോട് പരാജയപ്പെട്ടു. 177 റൺസ് പ്രതിരോധിക്കാനിറങ്ങിയ സ്‌ട്രൈക്കേഴ്‌സ് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.

Published

on

കൊയമ്പത്തൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (CCL) കേരള സ്ട്രൈക്കേഴ്സ് സെമി ഫൈനലില്‍ നിന്ന് പുറത്തായി. ബംഗാള്‍ ടൈഗേഴ്സിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് സ്ട്രൈക്കേഴ്സിന് തിരിച്ചടിയായത്. കൊയമ്പത്തൂരില്‍ നടന്ന മത്സരത്തില്‍ ജയത്തിന് വളരെ അടുത്തെത്തിയ ശേഷമാണ് കേരളം മത്സരം കൈവിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കേരള സ്ട്രൈക്കേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. അര്‍ജുന്‍ നന്ദകുമാര്‍ 41 പന്തില്‍ 61 റണ്‍സും, ഉണ്ണി മുകുന്ദന്‍ 33 പന്തില്‍ 41 റണ്‍സും നേടി ടീമിനെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മദന്‍ മോഹന്‍ 14 പന്തില്‍ 28 റണ്‍സ് നേടി മധ്യനിരയില്‍ തിളങ്ങി. വിവേക് ഗോപന്‍ (11), മുഹമ്മദ് ഷാരിഖ് (4) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗാള്‍ ടൈഗേഴ്സിനായി ജാമി ബാനര്‍ജി മൂന്ന് വിക്കറ്റും ആദിത്യ റോയ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

177 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജാമി ബാനര്‍ജി 64 റണ്‍സും, രാഹുല്‍ മജുംദാര്‍ 11 പന്തില്‍ 40 റണ്‍സുമെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.  അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 39 റണ്‍സ് ആവശ്യമായിരുന്നപ്പോള്‍ മത്സരം പൂര്‍ണമായി മാറുകയായിരുന്നു. 19-ാം ഓവറില്‍ അരുണ്‍ ബെന്നി വിട്ടുകൊടുത്തത് 21 റണ്‍സ്.

രാഹുല്‍ നേടിയ മൂന്ന് സിക്സുകളാണ് വഴിത്തിരിവായത്. അവസാന ഓവറില്‍ ജയത്തിന് വേണ്ടിയിരുന്നത് 18 റണ്‍സ്. ബിനീഷ് കോടിയേരി എറിഞ്ഞ ഓവറില്‍ രാഹുല്‍ വീണ്ടും മൂന്ന് സിക്സ് നേടി ടൈഗേഴ്സിന് വിജയം ഉറപ്പാക്കി.കേരളത്തിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഷാരിഖിന്റെ പ്രകടനമാണ് ബൗളിംഗില്‍ ആശ്വാസമായത്. മികച്ച തുടക്കവും കൈവശമുണ്ടായിരുന്ന കളിയും നഷ്ടമായതോടെ കേരള സ്ട്രൈക്കേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

 

News

വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം

കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

Published

on

By

കൊച്ചി: വാളയാര്‍ ഈസ്റ്റ് അട്ടപ്പള്ളത്ത് നടന്ന ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍ക്കാട് എസ്.സിഎസ്.ടി കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തുപോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് സംഭവം നടന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ഭാഗേല്‍, വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.

ഗുരുതരമായി പരിക്കേറ്റ രാംനാരായണ്‍ അതേ രാത്രി തന്നെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ നാല്‍പതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നുവെന്നും പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

News

വിമര്‍ശനങ്ങള്‍ക്കിടയിലും സഞ്ജുവിന് പിന്തുണ; ധോണി ആഗ്രഹിക്കുന്ന താരമെന്ന് ശ്രീശാന്ത്

“സഞ്ജുവിന്റെ മികവിൽ സംശയമില്ല, ശരിയായ അവസരം മാത്രം മതി”

Published

on

By

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകണമെന്ന് ഇതിഹാസ താരം എം.എസ്. ധോണി വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ കഴിവില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ലെന്നും, ടീമിന്റെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കണമോയെന്ന കാര്യം പരിശീലകന്‍ ഗൗതം ഗംഭീറാണ് തീരുമാനിക്കേണ്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.

സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഗംഭീറിനാണെന്നും, താരത്തിന് എല്ലാ ആശംസകളും നേരുന്നതായും ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന് തിരിച്ചുവരാന്‍ ഒരു മികച്ച ഇന്നിങ്‌സ് മതിയാകുമെന്നും, അത് സാധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുകയും, ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുകയും ചെയ്തത് എളുപ്പമല്ലാത്ത നേട്ടമാണെന്നും, അതിനാല്‍ സഞ്ജുവിനോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

അതേസമയം, സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സാധ്യതയെക്കുറിച്ചും ശ്രീശാന്ത് പരാമര്‍ശിച്ചു. രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്തുള്ള കൈമാറ്റത്തിലൂടെ സഞ്ജു സിഎസ്‌കെയിലെത്തുന്നത് അപൂര്‍വമായ സംഭവമായിരിക്കുമെന്നും, 2007, 2011 ലോകകപ്പുകളും ഐപിഎല്‍ കിരീടങ്ങളും നേടിയ എം.എസ്. ധോണി സഞ്ജുവിനെ തന്റെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് താരത്തിന്റെ മികവിന് വ്യക്തമായ തെളിവാണെന്നും ശ്രീശാന്ത് പറഞ്ഞു.
സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു.

നിരവധി ഇതിഹാസ താരങ്ങള്‍ കരിയറില്‍ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും, മോശം ഫോമിലുള്ള താരത്തെ കൂടുതല്‍ താഴേക്ക് തള്ളുന്നത് എളുപ്പമാണെങ്കിലും, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

main stories

കേന്ദ്ര ബജറ്റ് ഇന്ന്

ആദായ നികുതിയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് സൂചനകള്‍

Published

on

By

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റില്‍ ഊന്നല്‍. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കും.

മൂന്നാം മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. തുടര്‍ച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്തെ മധ്യവര്‍ഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതി ഘടനയില്‍ ഇത്തവണയും ഇളവുണ്ടാകുമോയെന്നതാണ്.

ഇളവ് പ്രതി ക്ഷിക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവിലും ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, പുതിയ സ്‌കീമിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും. പുതിയ സ്‌കീമില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 75000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന പ്രതീക്ഷയുണ്ട്. പുതിയ സ്‌കീമിലും രണ്ട് ലക്ഷം രൂപ ഭവന വായ്പാ പലിശ ഇളവ് നല്‍കണമെന്ന നിര്‍ദേശമുണ്ട്. പഴയ സ്‌കീമില്‍ തുടരുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയില്ല. ഇതിനോടകം 72 ശതമാനം ആളുകള്‍ പുതിയ സ്‌കീമിലേക്ക് മാറിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന പതിവ് ആവര്‍ത്തിക്കുമോയെന്നും ഉറ്റു നോക്കുകയാണ്. കേരളം എയിംസും അതിവേഗ റെയില്‍ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്.

 

Continue Reading

Trending