india
‘ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്തി, അദ്ദേഹം മികച്ച പാര്ലമെന്റേറിയന്’: ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. തരൂര്‍ മികച്ച പാര്‍ലമെന്റേറിയനാണെന്നും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആസ്പദമാക്കി ശശി തരൂര്‍ രചിച്ച ‘ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് സിന്ദൂറിന് ശേഷം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ തരൂരിന് സാധിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ആത്മീയതയ്ക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ച് അറിവ് കുറവാണെന്നും, അത് പരിഹരിക്കാനാണ് ഈ പുസ്തകം ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്നും തരൂര്‍ വ്യക്തമാക്കി.
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുവിന്റെ കാഴ്ചപ്പാട് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
india
മുസ്ലിം സംവരണം റദ്ദാക്കിയത് ബിജെപിയുടെ ‘റമദാന് സമ്മാനം’, വെറുപ്പാണ് അവരുടെ രാഷ്ട്രീയം: എം.കെ. സ്റ്റാലിന്
രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു.
ചെന്നൈ: മഹാരാഷ്ട്രയില്‍ മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
2014-ല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ പിന്നാക്ക മുസ്ലിംകള്ക്കായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം സംവരണം ഇല്ലാതാക്കിയ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത് മുസ്ലിംകള്ക്കുള്ള ബിജെപിയുടെ ‘റമദാന് സമ്മാനമാണോ’ എന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നും വെറുപ്പും മതഭ്രാന്തുമാണ് അവരുടെ കൈമുതലന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
എന്‍ഡിഎ സഖ്യം ഒരിക്കലും തമിഴ്നാട്ടില്‍ അധികാരത്തില്‍ വരരുത് എന്ന് താന്‍ പറയുന്നത് ഇത്തരം നടപടികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന് സ്റ്റാലിന് വ്യക്തമാക്കി. അവര്‍ അധികാരത്തിലെത്തിയാല്‍ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്റ്റാലിന് ആഹ്വാനം ചെയ്തു.
india
റമദാന്; തെലങ്കാനയില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ചു
വ്രതാനുഷ്ഠാനത്തിനും വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കും സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.
ഹൈദരാബാദ്: വിശുദ്ധ റമദാന് മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍ ഉത്തരവിട്ടു. വ്രതാനുഷ്ഠാനത്തിനും വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കും സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.
ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇന്ന് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്ക് വൈകുന്നേരം 4:00 മണിക്ക് ഓഫീസില്‍ നിന്ന് ഇറങ്ങാം.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, അധ്യാപകര്‍, കരാര്‍-ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യമുണ്ടാകും. അതേസമയം ഉറുദു മീഡിയം സ്കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായി വിദ്യാഭ്യാസ വകുപ്പ് പുനക്രമീകരിച്ചു.
എന്നാല്‍ അടിയന്തര സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
എന്നാല്‍, ഈ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
india
‘തോൽവി അറിയാതെ ടീം ഇന്ത്യ’; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ
17 റൺസിനാണ് ഇന്ത്യയുടെ ജയം
അഹ്മദാബാദ്: ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് – 20 ഓവറിൽ ഏഴിന് 176.
മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന് (15 പന്തിൽ 23), മാക്സ് ഒഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.
ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories2 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
News2 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
