Connect with us

kerala

ലണ്ടനിൽ വിസ്മയം തീർത്തു ബ്രിട്ടൻ കെഎംസിസി ഇഫ്‌താർ സംഗമം

Published

on

ലണ്ടൻ:- ബ്രിട്ടൻ കെ. എം. സി. സി യുടെ ആഭിമുഖ്യത്തിൽ ലണ്ടൻ മാനോർ പാർക്കിലെ റീജൻസി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്‌ ജനസാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി. യൂറൊപ്പിൽ നടക്കുന്ന, മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഇഫ്താർ പരിപാടിയായ ബ്രിട്ടൻ കെഎംസിസി ഇഫ്താർ മീറ്റിൽ ഏതാണ്ട്‌ ആയിരത്തി ഇരുന്നോറോളം ആളുകൾ പങ്കെടുത്തു.

സമൂഹത്തിന്റെ വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്നവരടക്കം നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റിനു ബ്രിട്ടൻ കെ.എം. സി. സി നേതാക്കൾ നേതൃത്വം നൽകി. പ്രസിഡണ്ട്‌ അസ്സൈനാർ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും ട്രഷറർ നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിയുടെ സുഖമമായ നടത്തിപ്പിനു സജീവമായി രംഗത്തുണ്ടായിരുന്ന വളണ്ടിയർ ടീം അംഗങ്ങൾക്ക്‌ ജൗഹർ സമാൻ, മുഹമ്മദ്‌ തിരുവള്ളൂർ, ശുഹൈബ്‌ അത്തോളി, മുഹസിൽ പട്ടാമ്പി, സാദിഖ്‌ എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം പൂഴിത്തല, അശ്രഫ്‌ കീഴൽ, നുജൂം ഇരീലോട്ട്‌, കരീം മാസ്റ്റർ മേമുണ്ട, മുദസ്സിർ, മഹബൂബ്‌, റജീസ്‌, സാജിദ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സൗഹൃദ ഇഫ്താർ’; കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി സൗഹൃദ ഇഫ്താർ

Published

on

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ക്ഷണപ്രകാരം മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് മർക്കസിൽ സൗഹൃദ ഇഫ്താറിൽ പങ്കെടുത്തു. ഇഫ്താറിന് മുമ്പ് നടന്ന സൗഹൃദ സംഭാഷണത്തിൽ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. പൊതുവിഷയങ്ങളിലുള്ള സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും അനിവാര്യമായ കാലമാണിതെന്ന് ഇരുവരും വിലയിരുത്തി.

കാന്തപുരത്തോടൊപ്പമുള്ള സൗഹൃദ ഇഫ്താർ ഹൃദ്യമായിരുന്നു എന്നും അദ്ദേഹത്തെ പോലുള്ള പണ്ഡിത പ്രതിഭകളുടെ സേവനം നാടിനും സമൂഹത്തിനും ഏറെ ഗുണപ്രദമാണെന്നും ഇഫ്താറിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിൽ സൗഹൃദവും സമാധാനവും നിലനിർത്തുന്നതിന് എല്ലാ സമുദായ നേതാക്കളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന റമദാൻ മാസത്തിൽ ഇത്തരം സൗഹൃദ സംഗമങ്ങൾ അനിവാര്യമാണ്.- അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം എത്രയും വേഗം അവസാനിക്കുന്നതിനും ലോകസമാധാനത്തിനും വേണ്ടി ഭരണകൂടം മുന്നിട്ടിറങ്ങണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Continue Reading

kerala

‘വേണ്ടത്ര പഠനം നടത്തിയിട്ടില്ല’; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

Published

on

ന്യൂഡല്‍ഹി: വയനാട് തുരങ്കപാത വയനാട് തുരങ്കപാത (ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി) നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം.

2018, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിര്‍മ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

വേണ്ടത്ര പഠനം നടത്താതെ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിക്ക് എതിരെ നേരത്തെ നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീല്‍.

Continue Reading

india

ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

Published

on

ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

Trending