Health
യുവാക്കളില്‍ പക്ഷാഘാതം കൂടുന്നുണ്ടോ? യുവാക്കളിലെ സ്ട്രോക്കിനുള്ള പ്രധാന കാരണങ്ങള്‍ അറിയാം
എന്താണ് ഇതിന് കാരണമെന്നും എന്തെല്ലാമാണ് ഇത്തരം രോഗംകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്നും നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
Dr. Ashraf V V
Senior Consultant & Director Neurology Aster MIMS Kozhikode
ലോകത്തില്‍ ആറില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ലോകത്താകമാനം 1.3 കോടി ജനതയാണ് പ്രതിവര്‍ഷം സ്ട്രോക്കിന് വിധേയരാകുകയും ഇതില്‍ 55 ലക്ഷത്തോളം പേര് മരണപ്പെടുകയും ചെയ്യുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ പ്രായമായവരിലും ടെന്‍ഷന്‍ പിടിച്ച ജോലികളിലും മുഴുകുന്നവരിലാണ് ഇത്തരം അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളതെങ്കില് ഇന്ന് അത് യുവാക്കളിലും സര്‍വ്വസാധാരണമായി കണ്ടുവരുന്നു. എന്താണ് ഇതിന് കാരണമെന്നും എന്തെല്ലാമാണ് ഇത്തരം രോഗംകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്നും നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
ശരീരത്തില്‍ വളരെപ്പെട്ടെന്ന് വലിയതരത്തിലുള്ള ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം കാരണം സംഭവിക്കുന്നത്. ജീവിതകാലം മുഴുവന്‍ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും സമ്മാനിക്കാന്‍ സാധ്യതയുള്ള ഒരസുഖമായതിനാല്‍ ശരീരം നല്കുന്ന ചെറിയരീതിയിലുള്ള അസ്വസ്ഥതകള്‍ പോലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങളാണ് സ്ട്രോക്കിന്റെ മറ്റൊരു സവിശേഷത. ഏത് ശരീരഭാഗത്തെയാണ് കിഴടക്കിയിരിക്കുന്ന ത്. ചികിത്സ എത്രപെട്ടെന്ന് ആരംഭിച്ചു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അസുഖത്തിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രതയും ദൈര്‍ഘ്യവും നിണ്ടു നില്‍ക്കുന്നത്. ചലനത്തിനുള്ള തടസ്സം. സംസാരവൈകല്യം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഭാഗമാണ്. മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴല്‍ അടയുന്ന അല്ലെങ്കില്‍ രക്തക്കുഴല്‍ പൊട്ടുന്ന (emorrlagic stroke) ഇങ്ങനെ രണ്ടു തരത്തിലാണ് പ്രധാനമായും പക്ഷാഘാതത്തെ വേര്‍തിരിക്കുന്നത്. യുവാക്കളിലെ സ്ട്രോക്കിനുള്ള പ്രധാന കാരണങ്ങള്‍ (Causes) പ്രായമായവരില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളില്‍ സ്ട്രോക്കിന് കാരണമാകുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.
*ഹ്യദയസംബന്ധമായ പ്രശ്നങ്ങള്‍: ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍, ക്രമമല്ലാത്ത ഹൃദയമിടിപ്പ് (PFO, AFib) ഇതിന് കാരണമാകുന്നുണ്ട്.
*രക്തക്കുഴലുകളിലെ തകരാറുകള്‍ (Arterial Dissections): രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ചെറിയ കീറലുകള്‍ കഠിനമായ വ്യായാമം ചെയ്യുമ്പോഴോ കഴുത്ത് പെട്ടെന്ന് വെട്ടിക്കുമ്പോഴോ ഇത് സംഭവിക്കാം.
*രക്തം കട്ടപിടിക്കുന്ന രോഗങ്ങള്‍: ജനിതകമായ കാരണങ്ങളാല്‍ രക്തം അമിതമായി കട്ടപിടിക്കുന്ന അവസ്ഥ (Thrombophilia)
*മരുന്നുകളുടെ ഉപയോഗം: ചില തരം ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം (പ്രത്യേകിച്ച് പുകവലിക്കുന്ന സ്ത്രീകളില്‍), ഹോര്‍മോണ്‍ ചികിത്സകള്‍
*മൈഗ്രേന് (Migraine wi-th Aura): കാഴ്ച മങ്ങുന്ന തരത്തിലുള്ള മൈഗ്രേന് ഉള്ളവരില്‍ സ്ട്രോക്ക് സാധ്യത അല്പം കൂടുതലാണ്.
*ലഹരി വസ്തുക്കള്‍; മയക്കുമരുന്ന്, പുകയില, അമിതമായ മദ്യപാനം എന്നിവ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു.
*ജീവിതശൈലിയും സ്ട്രോക്കും (Life style Risks); പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും രക്തം കട്ടപിടിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
*അമിതവണ്ണവും മോശം ഭക്ഷണരീതിയും: ഫാസ്റ്റ് ഫുഡ്, അമിതമായ ഉപ്പ് എന്നിവ ബി.പി വര്‍ദ്ധിപ്പിക്കുന്നു.
*വ്യായാമമില്ലായ്മ; ഇത് കൊളസ്ട്രോളിനും പ്രമേഹത്തിനും വഴിമാറുന്നു.
*മാനസിക സമ്മര്‍ദ്ദം (Stress): ജോലിസ്ഥലത്തെയും ജീവിതത്തിലെയും സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നു.
എങ്ങനെ പ്രതിരോധിക്കാം?(Prevention)
*കൃത്യമായ ആരോഗ്യ പരിശോധനകള്‍ കൃത്യസമയത്ത് ബി.പി, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുക.
*ഭക്ഷണക്രമീകരണം പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. ഉപ്പിന്റെ അളവ് കുറയ്ക്കുക.
*വ്യായാമം: ആഴ്ച്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് എങ്കിലും ലഘുവായ വ്യായാമം (നടത്തം പോലുള്ളവ) ശീലമാക്കുക.
ലക്ഷണങ്ങള്‍
തളര്‍ച്ചയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. കൈയോ, കാലോ, അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ തളര്‍ന്ന് പോകുന്നു. ചിലരില്‍ മുഖത്തിന്റെ കോടല്‍ പ്രത്യക്ഷപ്പെടും. ചൂണ്ട് അല്ലെങ്കില്‍ മുഖം പൂര്‍ണ്ണമായി തന്നെ ഒരു വശത്തേക്ക് കോടിപ്പോകുന്നു. തരിപ്പ്, മരവിപ്പ് പോലുള്ള അവസ്ഥകളും ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിന്റെ സന്തുലനാവസ്ഥ (balance) നഷ്ടപ്പെട്ട് പോകുന്നതും, സംസാരം കുഴയുന്നതുമെല്ലാം മറ്റ് ലക്ഷണങ്ങളാണ്.
– FAST ഓര്‍മ്മിക്കുക
യുവാക്കള്‍ക്കും പ്രായമായവര്‍ക്കും ലക്ഷണങ്ങള്‍ സമാനമാണ്.
F (Face): മുഖത്ത് കോട്ടം.
A (Arms): കൈകാലുകളുടെ തളര്‍ച്ച.
S (Speech): സംസാരത്തിലെ കുഴച്ചില്‍.
I (Time) ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുക.
ചികിത്സ തേടേണ്ടതെപ്പോള്‍?
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു നിമിഷം പോലും വൈകിക്കാതെ ചികിത്സ തേടണം. ഹൃദയാഘാതത്തിനും മറ്റും നല്കുന്ന സി പി ആര് പോലുള്ള പ്രാഥമിക ചികിത്സയൊന്നും തന്നെ സ്ട്രോക്കിനില്ല എന്ന് ഓര്‍മ്മിക്കുക. അത്തരം ചികിത്സകള്‍ക്കായി സയമം നഷ്ടപ്പെടുത്തരുത്. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുക. സ്ട്രോക്ക് ചികിത്സയില്‍ പരിചയ സമ്പന്നരായ ന്യൂറോളജിസ്റ്റുമാരും ന്യൂറോസര്ജന്മാരും ഉള്ള ആ ശുപത്രിയാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്.
ചികിത്സ
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഒരു നിമിഷം പോലും വൈകാതെ ചികിത്സ ആരംഭിക്കണം. ഇസ്കീമിക് സ്ട്രോക്ക്, ഹെമിറേജിക് സ്ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്ട്രോക്കുകളുള്ളത്. ഇതില്‍ ഇസ്കീമിക് സ്ട്രോക്ക് ആണെങ്കില്‍ സ്ട്രോക്കിന്റെ ആദ്യമണിക്കൂറുകളില്‍ (4 മണി ക്കൂറിനുള്ളില്‍) ടി പി എ എന്ന വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ നല്കി ബ്ലോക്ക് അലിയിക്കാന്‍ സാധിക്കും. ചിലരില്‍ എന്‍ഡോവാസ്കുലര്‍ ശസ്ത്രക്രിയയും ആവസ്യമായി വരും.
ഹെമറേജിക് സ്ട്രോക്ക് ആണെങ്കില്‍ തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാവശ്യമായ മരുന്നുകള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്.
പിന്നീട് ശസ്ത്രക്രിയയാണ് പ്രധാനമായും ആവശ്യമായി വരാറുള്ളത്. അടിയന്തര ശസ്ത്രക്രിയ നടത്തി രക്തക്കട്ട നീക്കം ചെയ്യാവുന്നതാണ്. അന്യൂറിസം പൊട്ടിയ അവസ്ഥയാണെങ്കില്‍ നീര്വിക്കം വന്ന ഭാഗത്ത് ക്ലിപ്പ് ചെയ്യേണ്ടി വരും. ചിലരില്‍ എന്‍ഡോവാസ്കുലര്‍ എംബോളൈസേഷന്, കോയിലിംഗ് എന്നി യും സ്വീകരിക്കാറുണ്ട്.
Health
റേഡിയേഷന് തെറാപ്പിയുടെ പ്രധാന്യം എന്തെല്ലാം?
റേഡിയേഷന് തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.
കാന്‍സര്‍ ചികിത്സ മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ വരെ ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗശമനത്തിനും വേദന നിവാരണത്തിനുമുള്ള ഏറ്റവും ഫലപ്രദമായമാര്ഗങ്ങളിലൊന്നാണ് റേഡിയേഷന്‍തെറാപ്പി. ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ട്യൂമറുകളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. പ്രധാനമായും എക്സ്റ്റേണല്‍ ബീം റേഡിയേഷന് തെറാപ്പി(EBRT), ബ്രാക്കി തെറാപ്പി(Internal Radiation) എന്നിങ്ങനെ വിവിധ രീതികളില്‍ റേഡിയേഷന് നല്കിവരുന്നു. കാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന് തെറാപ്പി ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ശസ്ത്രക്രിയ, സിസ്റ്റമിക് തെറാപ്പി (Chemotherapy) എന്നിവയ്ക്കൊപ്പം ഒരു ഘട്ടം ഘട്ടമായിട്ടാണ് സാധാരണയായി നല്‍കുന്നത്. നമ്മുടെ നാട്ടിലെ ഏകദേശം 50% കാന്‍സ റുകളും രണ്ടാം ഘട്ടത്തിന് ശേഷമാണ് തിരിച്ചറിയപ്പെടുന്നത് എന്നതിനാല്‍ ഇത്തരത്തിലുള്ള സംയോജിത ചികിത്സാ രീതികള്‍ അത്യാവശ്യമായി വരുന്നു. റേഡിയേഷന് തെറാപ്പിയുടെ
പ്രാധാന്യം
കോശനാശം: ഉയര്‍ന്ന ഊര്‍ജ്ജമുള്ള രശ്മികള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നു.
ട്യൂമര്‍ നിയന്ത്രണം: ട്യൂമ റുകളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്ര ക്രിയയ്ക്ക് മുന്നോടിയായി ട്യൂമറുകളുടെ വലിപ്പം കുറയ്ക്കാന്‍ ഇത്
സഹായിക്കുന്നു. ശസ്ത്രക്രിയയ് ക്ക് ശേഷം: ശസ്ത്രക്രിയ കഴിഞ്ഞmo ലും അവശേഷിക്കാന്‍ സാധ്യതയു ള്ള കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണ മായും നശിപ്പിക്കാന്‍ റേഡിയേ ഷന് ഉപയോഗിക്കുന്നു.
ജീവിതനിലവാരം: കാന്‍സര്‍ മൂലമുണ്ടാകു ന്ന അസ്വസ്ഥതകള്‍ കുറച്ച് രോഗി കളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു.
ചികിത്സാ രീതികള്‍:
ക്യുറേറ്റീവ് റേഡിയേഷന്: അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ കാന്‍സര്‍ ഭേദമാക്കാന്‍ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, വോയ്സ് ബോക്സ് സംരക്ഷിച്ചുകൊണ്ട് തന്നെ ശബ്ദം നിലനിര്‍ത്താന്‍ റേഡിയേഷന് വഴി സാധിക്കും. ഗര്‍ഭാശയ ഗള കാന്‍സര്‍ ചികിത്സയില്‍ എക്സ്റ്റേണല്‍ റേഡിയേഷനും ബ്രാക്കി തെറാപ്പിയും സംയോജിപ്പിച്ചു നല്‍കാറുണ്ട്.
പാലിയേറ്റീവ് റേഡിയേഷന് രോഗം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാത്ത ഘട്ടത്തില്‍, അമിതമായ രക്തസ്രാവം തടയാനും അസഹനീയമായ വേദന കുറയ്ക്കാനും ഇത് നല്കുന്നു.
കൃത്യതയാര്‍ന്ന സാങ്കേതിക
വിദ്യകള്‍: SRS & SERT
ആധുനിക സാങ്കേതികവിദ്യയായ സ്റ്റീരിയോടാക്റ്റിക് റേഡിയേഷന്, വളരെ ചെറിയ ഭാഗത്തേക്ക് ഉയര്‍ന്ന അളവില്‍ രശ്മികള്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചികിത്സാ കാലയളവ് കുറയ്ക്കുന്നു. തലച്ചോറിലെ മുഴകള്‍ ഏകദേശം 5 സെഷനുകള്‍ കൊണ്ട് ഭേദമാക്കാന്‍ എസ്.ആര്.എസ് (SRS) സഹായിക്കുന്നു.
ശ്വാസകോശത്തിലോ കരളിലോ ഉള്ള മുഴകള്‍ ശസ്ത്രക്രിയ കൂടാതെ 510 സെഷനുകള്‍ കൊണ്ട് ചികിത്സിക്കാന്‍ (SBRT) വഴി സാധിക്കും. കാന്‍സറിന് മാത്രമല്ല, മാരകമല്ലാത്ത പല രോഗങ്ങള്‍ക്കും ശസ്ത്രക്രിയയ്ക്ക് പകരമായി റേഡിയേഷന് ഉപയോഗിക്കുന്നു. തലച്ചോറിലെ പ്രശ്നങ്ങള്‍ എ.വി.എം (രക്തക്കുഴലുകളുടെ കെട്ടുപിണയല്‍), പിറ്റിയൂട്ടറി അഡി നോമ, മെനിഞ്ചിയോമ എന്നിവയ് ക്ക് ഫലപ്രദമാണ്. സന്ധിവേദന ആര്‍ത്രൈറ്റിസ്, ടെന്‍ഡിനൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ വീക്കവും വേദനയും കുറയ്ക്കാന്‍ കുറഞ്ഞ അളവിലുള്ള റേഡിയേഷന് ഉപയോഗിക്കുന്നു. കോശ വളര്‍ച്ച തടയാന്‍ കെലോയിഡുകള്‍ (Keloids), ഹെറ്ററോടോപിക് ഓസിഫിക്കേഷന്‍ തുടങ്ങിയവ തടയാന്‍ ഇത് സഹായിക്കുന്നു. ഗുണങ്ങളും പാര്‍ശ്വഫലങ്ങളും റേഡിയേഷന് തെറാപ്പി അവയവങ്ങളെ സംരക്ഷിക്കാനും വേദനയില്ലാതെ രോഗം ഭേദമാക്കാനും സഹായിക്കുന്നു.
എന്നിരുന്നാലും, ചികിത്സാ രീതിക്കും ശരീരഭാഗത്തിനും അനുസരിച്ച് ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് റേഡിയേഷന് ഓമോളജിസ്റ്റുമായി വിശദമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പഴയകാലത്തെ അപേക്ഷിച്ച് റേഡി യേഷന്‍ ചികിത്സ ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചികിത്സയെത്തുടര്‍ന്ന് വായയിലുണ്ടാകുന്ന പുണ്ണുകളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അതീവ കഠിനവും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതുമായിരുന്നു. എന്നാല്‍ ഇന്നത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ട്യൂമറുകളെ അതീവ കൃത്യതയോടെ ലക്ഷ്യം വയ്ക്കുന്നതിനാല്‍, ആരോഗ്യമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഇതിന്റെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കപ്പെടുകയും, അവ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഭേദമാവുകയും ചെയ്യുന്നു. റേഡിയേഷന് തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.
Health
വയോധികരുടെ വ്രതാനുഷ്ഠാനം: ആരോഗ്യകരമായ മുന്‍കരുതലുകള്‍
നോമ്പ് കാലത്ത് നിശ്ചിത ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം.
Dr. Nadeemu Rahman Senior Specialist -General Medicine Aster MIMS Kozhikode
റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിനും ആരാധനാ കര്‍മ്മങ്ങള്‍ക്കും യുവാക്കളേക്കാള്‍ ആവേശത്തോടെ മുന്നോട്ടുവരുന്നവരാണ് നമ്മുടെ വീട്ടിലെ മുതിര്‍ന്നവര്‍. നോമ്പ് എടുക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അവരുടെ ആത്മവിശ്വാസം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രായമായവര്‍ നോമ്പ് തുടങ്ങുന്നതിന് മുന്‍പ് തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, നിത്യജീവിതത്തിലെ കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍, മറവിരോഗം ബാധിച്ചവര്‍, കിടപ്പിലായവര്‍ എന്നിവര്‍ നോമ്പെടുക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഒന്നിലധികം ഉള്ളവരില്‍ മരുന്നുകളുടെ എണ്ണവും കൂടുതലായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മരുന്നുകള്‍ കഴിക്കുന്ന സമയം ക്രമപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. പ്രമേഹരോഗികള്‍ സാധാരണയായി പകല്‍ സമയത്താണ് ഉയര്‍ന്ന ഡോസ് മരുന്നുകള്‍ കഴിക്കാറുള്ളത്. എന്നാല്‍ നോമ്പ് സമയത്ത് പകല്‍ ഭക്ഷണം ഒഴിവാക്കുന്നതിനാല്‍ മരുന്നിന്റെ അളവിലും സമയത്തിലും മാറ്റം വരുത്തേണ്ടി വരും. അതുപോലെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കോ ബി.പിക്കോ മരുന്ന് കഴിക്കുന്നവര്‍ക്ക് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറെ കണ്ട് കൃത്യമായ പ്ലാനിംഗ് നടത്തണം. ബി.പി ഉള്ളവര്‍ നോമ്പ് സമയത്ത് കൃത്യമായ ഇടവേളകളില്‍ അത് പരിശോധിക്കാനും അമിത ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാനും മറക്കരുത്. പ്രമേഹരോഗികളായ വയോധികര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്നത് (Hypoglycemia), യുവതലമുറയില്‍ നിന്ന് വ്യത്യസ്തമായി, പ്രായമായവരില്‍ ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പുറമെ പ്രകടമാകാറില്ല. പലപ്പോഴും ഒരു പരിധി വിടുമ്പോള്‍ അവര്‍ നേരിട്ട് അബോധാവസ്ഥയിലേക്ക് പോകാനാണ് സാധ്യത. അതിനാല്‍ നോമ്പ് കാലത്ത് നിശ്ചിത ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 70-ല്‍ താഴെയോ 400-ന് മുകളിലോ ആണെങ്കില്‍ നോമ്പ് മുറിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. വാര്‍ദ്ധക്യത്തില്‍ ഷുഗര്‍ പെട്ടെന്ന് കുറയുന്നത് വലിയ അപകടസാധ്യതയുള്ളതിനാല്‍ ഷുഗര്‍ നില അല്പം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതാണ് സുരക്ഷിതം.
നിര്‍ജലീകരണമാണ് മറ്റൊരു പ്രധാന വില്ലന്‍. ദാഹം അനുഭവപ്പെടാനുള്ള ശാരീരികമായ ശേഷി പ്രായമായവരില്‍ കുറവായതിനാല്‍ അവര്‍ക്ക് വെള്ളം കുടിക്കാന്‍ തോന്നണമെന്നില്ല. ഇത് മറികടക്കാന്‍ അത്താഴ സമയത്തും നോമ്പ് തുറന്ന ശേഷവും ദാഹം തോന്നിയില്ലെങ്കിലും നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്താഴത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്ന കാര്‍ബോഹൈഡ്രേറ്റും പ്രോട്ടിനും അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്താം. ഗ്യാസ്, അള്‍സര്‍, തൈറോയ്ഡ് തുടങ്ങിയവയുടെ മരുന്നുകള്‍ അത്താഴത്തിന് മുന്‍പ് കഴിക്കുന്നതാണ് ഉചിതം. നോമ്പ് തുറക്കുന്ന സമയത്ത് എണ്ണയില്‍ വറുത്തതും മധുരം അധികമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം ശീലിക്കണം.
ആരോഗ്യസംരക്ഷണത്തിനായി ചെറിയ തോതിലുള്ള വ്യായാമങ്ങളും കൃത്യമായ ഉറക്കവും വയോധികര്‍ക്ക് അത്യാവശ്യമാണ്. വൈകുന്നേരങ്ങളിലെ ലഘുവായ നടത്തം ദഹനം മെച്ചപ്പെടുത്താനും പേശികളുടെ ബലം നിലനിര്‍ത്താനും സഹായിക്കും. ഉറക്കത്തിന്റെ സമയക്രമം തെറ്റുന്നത് ഭാവിയില്‍ വ ലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. കൃത്യമായ പ്ലാനിംഗും മെഡിക്കല്‍ ചെക്കപ്പും ഉണ്ടെങ്കില്‍ പ്രായമായവര്‍ക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാവുന്നതാണ്. എങ്കിലും, ഇസ്ലാം മത വിശ്വാസപ്രകാരം ആരോഗ്യവാനായ ഒരാള്‍ക്ക് മാത്രമാണ് വ്രതം നിര്‍ബന്ധമെന്നും രോഗികള്‍ക്കും അവശര്‍ക്കും മതം ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള കാര്യം നാം ഓര്‍ക്കണം.
Health
കീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
കീമോതെറാപ്പി സ്വീകരിക്കുന്ന സമയത്ത് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമോ? എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
Dr. Arun Chandrasekharan
Consultant -Medical Oncology Aster MIMS Kozhikode
വിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട മാസമാണല്ലോ റംസാന് മാസം. ആത്മീയമായ നിര്‍വ്യതിയും, ആത്മസംയമനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കാലം കൂടിയായ ഈ മാസത്തില്‍ കാന്‍സര്‍ ചികിത്സയിലായ പല രോഗികള്‍ക്കും നോമ്പ് അനുഷ്ഠിക്കണമെന്ന ആഗ്രഹം മറ്റുള്ളവരെപ്പോലെ തന്നെ ഉണ്ടാവും. എന്നാല്‍ കീമോതെറാപ്പി സ്വീകരിക്കുന്ന സമയത്ത് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമോ? എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
കീമോതെറാപ്പി ചെയ്യുന്ന സമയങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിലെ ചില ആരോഗ്യകരമായ കോശങ്ങളെയും ബാധിക്കാം. അതുകൊണ്ടാണ് ഈ സമയങ്ങളില്‍ രോഗിക്ക് ഛര്‍ദ്ദി, വേദന, ക്ഷീണം, ഭക്ഷണവിമുഖത, വായില്‍ വ്രണങ്ങള്‍, രക്തത്തിലെ അളവുകള്‍ കുറയല്‍, അണുബാധകള്‍ എന്നിവ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത്. ഈ സമയത്ത് ശരീരത്തിന് മതിയായ ഭക്ഷണവും വെള്ളവും വിശ്രമവും അത്യാവശ്യമാണ്.
ദീര്‍ഘസമയം ഭക്ഷണവും വെള്ളവും ഒഴിവാക്കി നോമ്പ് അനുഷ്ഠിച്ചാല്‍ ചിലരില്‍ ഈ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാം. വെള്ളം കുടിക്കാത്തത് മൂലം നിര് ജലീകരണം, തലകറക്കം, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാകാം. ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയാനും ഭാരം കുറയാനും കീമോതെറാപ്പി സഹിക്കാന്‍ ആരോഗ്യകരമായി ബുദ്ധിമുട്ടുണ്ടാകാനും ഇടയാക്കും. ചില മരുന്നുകള്‍ ഭക്ഷണത്തോടൊപ്പം അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ കഴിക്കേണ്ടതുമുണ്ട്. ആയതിനാല്‍ ഇത്തരം സമയങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാതിരിക്കലാണ് രോഗിക്ക് നല്ലത്.
പൊതുവെ കീമോതെറാപ്പി സ്വീകരിക്കുന്ന രോഗികള്‍ നോമ്പ് അനുഷ്ഠിക്കാന്‍ തയ്യാറായാലും സാധാരണയായി ഡോക്ടര്‍മാര്‍ അതിനു സമ്മതം നല്‍കാറില്ല. ചികിത്സ സുരക്ഷിതമായി പൂര്‍ത്തിയാക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിലാണ് ഈ സമയത്ത് പ്രധാന്യം നല്‍കേണ്ടത്. ഇസ്ലാം മതവിശ്വാസപ്രകാരം പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ നോമ്പ് അനുഷ്ഠിക്കാന്‍ പാടുള്ളൂ എന്നതും നാം ഓര്‍ക്കേണ്ടതാണ്. രോഗികള്‍ക്ക് നോമ്പില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മതം തന്നെ വ്യക്തമാക്കിയതാണ്. ആയതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം നല്കുന്ന പ്രാധാന്യം വളരെ വലുതാണെന്ന കാര്യം നാം ഓര്‍ക്കാതിരിക്കരുത്. നഷ്ടപ്പെട്ട നോമ്പുകള്‍ പിന്നീട് നികത്തുകയോ, ദാന ധര്‍മ്മങ്ങള്‍ പോലുള്ള മറ്റ് മാര്‍ഗങ്ങളിലൂടെ പകരം ചെയ്യുക
യോ ചെയ്യാം.
ഓര്‍ക്കുക എല്ലാ രോഗികളും ഒരുപോലെയല്ല. ചിലര്‍ക്ക് ചികിത്സക്കിടയിലെ ഇടവേളകളില്‍ പ്രയാസം നേരിടാം.മറ്റു ചിലര്‍ക്ക് ഒന്നും തന്നെ ഉണ്ടാവില്ല. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചും നോമ്പിനെക്കുറിച്ചുമുള്ള സംശയങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മുന്നോട്ട് പോകാവൂ. നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രാര്‍ത്ഥന, ഖുര്‍ ആന്‍ പാരായണം, സകാത്ത്, സദഖ എന്നിവയിലൂടെ മദാന് ആരമീയമായി സമ്പന്നമാക്കാന്‍ സാധിക്കും. പ്രത്യേകം ഓര്‍ക്കുക സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കുന്നത് വിശ്വാസിയുടെ ഉത്തരവാദിത്വവും ആരാധനയുമാണ്. ആരോഗ്യ സംരക്ഷണം ചികിത്സയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനമാണ്.
-
india3 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
india3 days ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ
-
Article1 day agoആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍
-
News1 day agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും
-
Sports1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം; ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്
-
News1 day agoഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റികകൊണ്ട് തലയോട്ടി അടിച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
-
main stories1 day agoപശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന് എം പി.
-
News2 days agoപശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍

