Connect with us

News

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച

ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളും തകര്‍ന്നു.

Published

on

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷങ്ങള്‍ കനക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും വന്‍ ഉയര്‍ച്ചയിലേക്ക്. ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളും തകര്‍ന്നു.

ഹോര്‍മുസ് കടലിടുക്കില്‍ ഷിപ്പിംഗ്, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇറാന്‍ അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണ ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ രാത്രി സൗദി അറേബിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും 50-ഓളം ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. യുഎഇയില്‍ ഇന്നലെ 10 ബലിസ്റ്റിക് മിസൈലുകള്‍ നേരിട്ടു. കിഴക്കന്‍ പ്രവിശ്യ, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ്, ഷൈബാ എണ്ണപ്പാടം എന്നിവ പ്രധാന ലക്ഷ്യസ്ഥാനങ്ങളായിരുന്നു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷം; രാജ്യസഭയിൽ അടിയന്തിര ചർച്ച ആവശ്യപ്പെട്ട് ഹാരിസ് ബീരൻ എം.പി.

മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.

Published

on

By

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക (LPG) ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി. സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി. അഡ്വ.ഹാരിസ് ബീരനാണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്. മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് ഇന്ത്യയിലെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നത്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലെ ഈ അസ്ഥിരാവസ്ഥ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അടുക്കളകളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല ഇടപെടലുകൾ നടത്തണമെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹാരിസ് ബീരൻ എം.പി. തന്റെ നോട്ടീസിൽ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ സിലിണ്ടറുകൾ ലഭിക്കാൻ ഗാർഹിക ഉപഭോക്താക്കൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഗുരുതരമായ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതിന്റെ അനിവാര്യത അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

india

യുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ

സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സെയ്ഫ് ഖാന്‍ സരായ് ഗ്രാമത്തിലുള്ള പള്ളിയും ദര്‍ഗയും നിരവധി വീടുകളും പൊളിച്ചുനീക്കാന്‍ പ്രാദേശിക റവന്യൂ കോടതി ഉത്തരവ്. ഇതിനു പിന്നാലെ രണ്ട് പ്രാദേശിക ഇമാമുമാര്‍ക്ക് മേല്‍ 6.95 കോടി രൂപ പിഴയും ചുമത്തി. സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം ഗ്രാമത്തിലെ പൊതുഭൂമിയില്‍ നിയമവിരുദ്ധമായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസീല്‍ദാര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ പ്ലാന്റേഷനായി നീക്കിവച്ചിട്ടുള്ള ‘ഖാത നമ്പര്‍ 452’ എന്ന പ്ലോട്ട് കൈയേറി എന്നാണ് പള്ളി ഇമാമുമാരായ അഫ്താബ് ഹുസൈന്‍, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന ഇമാമുമാരുടെ വാദം റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷം കോടതി തള്ളി.

‘വര്‍ഷങ്ങളായി ഞങ്ങള്‍ ഈ സമൂഹത്തെ സേവിക്കുന്നവരാണ്. ഇത്രയും വലിയ തുക പിഴയായി നല്‍കുക എന്നത് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്ക് മരണശിക്ഷയ്ക്ക് തുല്യമാണ്. എങ്ങനെയാണ് ഞങ്ങള്‍ ഇത് അടയ്ക്കുക?’ എന്ന് ഇമാം അഫ്താബ് ഹുസൈന്‍ ചോദിച്ചു.

മറ്റ് സമുദായങ്ങളുടെ സമാനമായ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്‌ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഇതിനു പിന്നാലെ ഗ്രാമവാസികളും ഇമാമുമാരും ഇപ്പോള്‍ സഹായത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Continue Reading

kerala

ദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു

ഇന്ന്‌
രാവിലെ എട്ടരയോടെയാണ് അപകടം.

Published

on

വള്ളുവമ്പ്രം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മൊറയൂര്‍ വാലഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന്‌
രാവിലെ എട്ടരയോടെയാണ് അപകടം. കാര്‍ യാത്രക്കാരായ മേലാറ്റൂര്‍ സ്വദേശികളായ സക്കീന (42), ബാസില (19), ഡ്രൈവര്‍ ഷിയാസ് (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി തിരിച്ചു വന്ന കുടുംബക്കാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലക്കാട് ഭാഗത്ത് നിന്ന് വന്ന എതിര്‍ദിശയിലെ സ്വകാര്യ ബസിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവര്‍ ഉറങ്ങിപോയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മണ്ണാര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഷിയാസിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും സക്കീനയുടെയും ബാസിലയുടെയും മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

 

Continue Reading

Trending